
മൃദുല വീണത് ഈ ട്രിക്കിലൂടെയാണ്, വൈകാതെ മൃദുലയും അത് പഠിക്കും; അവതാരകയെ ഞെട്ടിച്ച് യുവയുടെ വെളിപ്പെടുത്തൽ
സിനിമയിലൂടെ എത്തി പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. ഭർത്താവ് യുവ കൃഷ്ണയും മിനിസ്‌ക്രീനിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കിയ താരമാണ്. കൂടാതെ മകൾ ധ്വനിയും അച്ഛനോടൊപ്പം പരമ്പരയിൽ വേഷമിട്ടിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവ മിനിസ്ക്രീനിലേക്ക് കടന്ന് വന്നത്. കൂടാതെ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി പരമ്പരയിലും നായകനായി എത്തുന്നത് യുവയാണ്. മൃദുലയ്ക്കും യുവയ്ക്കും ഒപ്പം തന്നെ ധ്വനി ബേബിക്കും ആരാധകരുടെ കാര്യത്തിൽ കുറവൊന്നുമില്ല.

ഇവർക്ക് ഏറെ സോഷ്യൽ മീഡിയ ഫാൻ പേജുകളും ഉണ്ട്. തുമ്പപ്പൂവിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഗർഭിണി ആവുന്നതും പിന്നീട് അഭിനയത്തിൽ നിന്നും ഇടവേള എടുത്തതും. ശേഷം ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ പരമ്പരയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെയും വിവാഹം നടന്നത്. ഏറെ ആഘോഷമാക്കി നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് യുവയും മൃദുലയും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ചാനലിലൂടെ പങ്കിടാറുണ്ട്. അഭിനയത്തിന് പുറമെ ഒരു മെന്റലിസ്റ് കൂടിയാണ് യുവ. ഇപ്പോഴിതാ മൃദുലയെ വീഴ്ത്തിയ ട്രിക്കുമായി എത്തിയിരിക്കുകയാണ് യുവ. അഭിമുഖത്തിൽ യുവ മൃദുലയെ വീഴ്ത്തിയ ട്രിക് വീണ്ടും പരീക്ഷിക്കുന്നുണ്ട്. കാര്‍ഡ് വെച്ചുള്ള ഒരു മാജിക്കും യുവ കാണിക്കുന്നുണ്ട്. കാർഡ് വെച്ച് നടത്തിയ മാജിക് വിജയിച്ച ശേഷം മറ്റെന്തെല്ലാമുണ്ടെന്ന അവതാരകയുടെ ചോദ്യത്തോടെയാണ് യുവ മൃദുലയെ വീഴ്ത്തിയ ട്രിക്ക് വീണ്ടും പരീക്ഷിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ നിന്ന് അവതാരക കണ്ടുവെച്ച ഒരു ഫോട്ടോ ഫോൺ മുഴുവൻ റിഫ്രഷ് ചെയ്തിട്ടും യുവ അത് കണ്ടെത്തുകയായിരുന്നു. വളരെ അമ്പരപ്പോടെയാണ് യുവയുടെ മാജിക്കിന് മുൻപിൽ അവതാരക ഇരുന്നത്. ഇതിന്റെ ട്രിക് പിന്നീട് പറഞ്ഞു തരാമെന്നും എൻ്റെ ശിഷ്യ ഉടനെ ഇതെല്ലാമായി വരുമെന്നും യുവ അഭിമുഖത്തിൽ പറഞ്ഞു. മൃദുലയും വൈകാതെ തന്നെ മെന്റലിസം പഠിക്കുമെന്നും യുവ പറയുന്നുണ്ട്. മൃദുലയെ ഇതുപോലെ യുവ ഞെട്ടിക്കാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ഉണ്ടെന്നും തനിക്ക് ഇടയ്ക്ക് കിട്ടാറുണ്ടെന്നും മൃദുല പറയുന്നു.