“ഒരു ഭർത്താവും ഭാര്യയ്ക്ക് ഇതുപോലൊരു സമ്മാനം കൊടുത്തിട്ടുണ്ടാവില്ല”; യുവ മൃദുലയ്ക്ക് കൊടുത്ത ഗിഫ്റ്റ് കണ്ടോ? ഇത് തന്നെ ആണോ ഗിഫ്റ്റ് എന്ന് മൃദുല

മൃദ്വ വ്‌ളോഗ്‌സിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് യുവ കൃഷ്ണയും മൃദുല വിജയും എത്താറുണ്ട്. ഇവരുടെ മകളായ ധ്വനിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപെട്ടവളാണ്. തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോൾ ആയിരുന്നു മൃദുല ഗർഭിണി ആവുന്നതും അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തതും. ധ്വനി ബേബിയുടെ വരവിന് ശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മൃദുല. റാണി രാജ പരമ്പരയിലാണ് മൃദുല ഇപ്പോൾ അഭിനയിക്കുന്നത്. പരമ്പരയുടെ ഷൂട്ടിന് പോവുമ്പോൾ മൃദുലയ്‌ക്കൊപ്പം ധ്വനിയും മൃദുലയുടെ അമ്മയും പോവാറുണ്ട്.

അടുത്തിടെയായിരുന്നു ധ്വനിയുടെ ചോറൂണ്‍ ചടങ്ങ് ഗുരുവായൂരിൽ വെച്ച് നടത്തിയത്. ഇപ്പോഴിതാ വാലന്റൈന്‍സ് ഡേ തങ്ങൾ ആഘോഷിച്ചതിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് യുവ എത്തിയിരിക്കുന്നത്. വാലന്റൈന്‍സ് ഡേയുടെ അന്ന് വീഡിയോ എടുക്കാൻ കഴിഞ്ഞില്ല. അന്ന് ഞങ്ങളൊന്നിച്ചായിരുന്നില്ല. വാവയുടെ ചോറൂണൊക്കെയായി തിരക്കിലായിരുന്നു. ജീവിതത്തില്‍ എപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കണം എന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു ഭാര്യയ്ക്കും ഒരു ഭര്‍ത്താവും കൊടുക്കാത്ത സര്‍പ്രൈസാണ് താൻ കൊടുക്കാൻ പോവുന്നത് എന്നാണ് യുവ പറയുന്നത്.

ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുള്ള ആദ്യത്തെ വാലന്റൈന്‍സ് ഡേയ്ക്ക് ഏട്ടന് സര്‍പ്രൈസ് ഗിഫ്റ്റ് കൊടുത്തിരുന്നു. എന്നാൽ ഏട്ടന് അതൊന്നും സര്‍പ്രൈസായില്ല. കല്യാണം കഴിഞ്ഞുള്ള വാലന്റൈന്‍സ് ഡേയില്‍ ഗർഭിണി ആയിരുന്നു. എനിക്ക് മൂന്ന് മാസമായിരുന്നു. അതുകൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു. അന്നും സര്‍പ്രൈസ് കൊടുക്കാൻ കഴിഞ്ഞില്ല. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണ് ഇപ്പോൾ ഗിഫ്റ്റ് കൊടുക്കുന്നത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തത് എന്നാണ് സമ്മാനം കണ്ടപ്പോള്‍ മൃദുല ചോദിച്ചത്.

കപ്പിള്‍ പില്ലോ എന്നാണ് ഇതിന് പറയുന്നത്. ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ കയ്യിൽ വേദന വരാറുണ്ട്. അങ്ങനെ വേദന ഒഴിവാക്കാനായി ഉപയോഗിക്കുന്ന പില്ലോ കപ്പിൾ പില്ലോ എന്ന് പറയുന്നത്. ഞാന്‍ ആദ്യമൊക്കെ കയ്യിൽ കിടന്ന് കൊണ്ടിരുന്നപ്പോൾ ഒന്നും പറയാറില്ലായിരുന്നു. പിന്നെ എന്നെ മാറ്റിക്കിടത്തിയാണ് ഉറങ്ങാറുള്ളത്. ഈ വീഡിയോയ്ക്ക് താഴെയായി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  യുവ പറഞ്ഞത് പോലെ ഒരു ഭാര്യയ്ക്കും ഭർത്താവ് ഇതുപോലൊരു ഗിഫ്റ്റ് കൊടുത്തിട്ട് ഉണ്ടാവില്ല എന്നാണ് പലരും കമെന്റ് ചെയ്യുന്നത്. നല്ല ഒരു സമ്മാനമാണ് എന്ന് പറയുന്നവരും ഉണ്ട്.