മക്കളെ നോക്കാനായി ജോലി ചെയ്‌തേ പറ്റൂ. സങ്കടങ്ങള്‍ മനസിലൊതുക്കിയാണ് ആ സംഭവത്തിന് ശേഷം താന്‍ മസ്‌കറ്റ് ഷോ ചെയ്യുന്നത് ; ഉല്ലാസ് പന്തളം

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്ര രംഗത്ത് ഉല്ലാസ് കടന്നു വരുന്നത്. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, നാം, ചിന്ന ദാദാ, ദൈവത്തിന്‍രെ സ്വന്തം ക്ലീറ്റസ്, കുമ്പാരീസ് തുടങ്ങി നിരവധി ചിത്രങ്ങലില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. പെയിന്റിങ് തൊഴിലാളിയായിരുന്ന ഉല്ലാസ് പന്തളം അവിചാരിതമായിട്ടാണ് കോമഡി സ്റ്റാറിലേയ്ക്കെത്തിയത്. സിനിമയില്‍ മാത്രമല്ല സ്റ്റാര്‍ മാജിക്കിലും താരം സജീവമായിരുന്നു. സ്വദേശത്തും വിദേശത്തും നിരവധി ഷോകള്‍ ചെയ്തിരുന്ന താരമാണ് ഉല്ലാസ്. ആശയായിരുന്നു താരത്തിന്റെ ഭാര്യ.

മാസങ്ങള്‍ക്കു മുന്‍പാണ് ആശ ആത്മഹത്യ ചെയ്തത്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. ആശയുടെ മരണ ശേഷം അഭിനയത്തില്‍ നിന്നും സ്റ്റാര്‍ മാജിക്കില്‍ നിന്നുമൊക്കെ താരം മാറി നില്‍ക്കുകയായിരുന്നു. പിന്നീട് കുറച്ച് നാളുകല്‍ക്ക് മുന്‍പ് താരം സ്റ്റാര്‍ മാജിക്കില്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ വുഡ്‌സിനോട് താരം വീണ്ടും അഭിനയത്തില്‍ സജീവമായതിനെ പറ്റി തുറന്ന് പറയുകയാണ്. താന്‍ വെറുതെ  ഇരുന്നാല്‍ തന്‍രെ മക്കളെ വളര്‍ത്താനാകില്ലല്ലോ എന്നാണ് താരം പറയുന്നത്. ജോലി ചെയ്യാതിരിക്കാന്‍ പറ്റുന്ന സാഹചര്യമില്ല എന്റേത്. ഞാന്‍ പുറത്തിറങ്ങാല്‍ മാത്രമേ എനിക്കു വരുമാനം ലഭിക്കുകയുള്ളു. ഞാന്‍ ജോലി ചെയ്യുന്ന മേഖലയില്‍ നിന്ന് പിന്‍ മാറിയാല്‍ പിന്നീട് എനിക്ക് തിരിച്ചു വരാനാകാതെ വരും. അതു കൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്.

സുഹൃത്തുക്കളെല്ലാം എന്നും എന്നെ പിന്തുണച്ചിരുന്നു. മാനസികമായി തളര്‍ന്നിരുന്നപ്പോഴും വീണ്ടും സജീവമാക ണമെന്നും തളര്‍ന്നിരിക്കരുത് എന്നും വീണ്ടും പഴയ ഉല്ലാസായി  വരണമെന്നും പറയുമായിരുന്നു. സ്റ്റാര്‍ മാജി ക്കില്‍ നിന്നും തനിക്ക് വിളി വന്നിരുന്നു. എനിക്ക് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പറഞ്ഞെങ്കിലും വെറുതെ ഫ്‌ളോറില്‍ വന്നിരുന്നാല്‍ മതിയെന്നാണ് പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു. അങ്ങനെയാണ് താന്‍ വീണ്ടും സ്റ്റാര്‍ മാജിക്കിലേയ്ക്ക് എത്തിയത്.

ഭാര്യയുടെ മരണ ശേഷം ഞാനാദ്യമായി പോയത് മസ്‌ക്കറ്റില്‍ ഒരു ഷോയ്ക്കായിരുന്നു. എന്നെ കൊണ്ട് സ്‌റ്റേജില്‍ പഴയതു പോലെ അഭിനയിക്കാനാകുമോ എന്ന് എനിക്കറിയില്ലായിരുന്നു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ അവിടെ അഭിനയിക്കുന്നത്. പക്ഷേ സ്റ്റേജില്‍ നമ്മള്‍ വിഷമങ്ങള്‍  തല്‍ക്കാലത്തേയ്ക്കാ ണെങ്കിലും മറക്കും. ഇന്നത്തെ കാലത്ത് കലാ കാരന്‍മാര്‍ക്ക് ഒന്നും പറയാന്‍ പാടില്ലാത്ത സാഹചര്യമാണെന്നും എന്തെങ്കിലും പറഞ്ഞാല്‍ അതിനെ വളച്ചൊടിക്കുമെന്നും ഉല്ലാസ് കൂട്ടി ചേര്‍ക്കുന്നു.

കഴിഞ്ഞ ദിവസം മരണ മടഞ്ഞ സുബിയെ പറ്റിയും താരം പറഞ്ഞിരുന്നു. സുബിയുടെ മരണം എല്ലാരെയും പോലെ തനിക്കും  വലിയ ഷോക്കായിരുന്നു. കാരണം രണ്ടു മൂന്നു മാസത്തിനു മുന്‍പേ ഞങ്ങള്‍ ഒരുമിച്ച് പരിപാടി അവതരിപ്പിച്ചിരുന്നു. രണ്ടു വട്ടം കോവിഡ് വന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സുബിക്ക് ഉണ്ടായിരുന്നു സുബിക്ക്. പിന്നെ ലളിതാമ്മയുടെ ഓര്‍മ്മ ദിവസം ആണ് സുബി മരണപെടുന്നതെന്നും താരം വ്യക്തമാക്കുന്നു.