“നീ മച്ചിയായിപ്പോവും എന്ന് പറഞ്ഞ് ശപിച്ചു, അടിക്കാൻ വന്നവർ വരെ ഉണ്ട്, അങ്ങനെ പറയല്ലേ എന്ന് അപേക്ഷിക്കുകയും ചെയ്തു ” യുമന പറയുന്നു

നിരവധി സിനിമകളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താരമാണ് യമുന റാണി. സെന്റിമെന്റല്‍ ആയ കഥാപാത്രങ്ങളും വില്ലത്തി റോളുകളും കോമഡിയും എല്ലാം തനിയ്ക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുള്ള നടി കൂടിയാണ് യമുന. ജ്വാലയായി എന്ന പരമ്പരയ്ക്ക് ശേഷമാണ് പ്രേക്ഷകർ അധികവും തന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്ന് യമുന പറയുന്നു. ഇപ്പോഴിതാ സിനിമ സീരിയല്‍ അനുഭവങ്ങളെ കുറിച്ച് മൈല്‍സ്‌റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ യമുന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ജ്വാലയായി എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ഇഷ്ടപ്പെട്ട് ആസ്വദിച്ച് ചെയ്ത ഒന്നായിരുന്നു. ആ കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തിരുന്നു. ഇന്നത്തെ പോലെ ഒന്നുമായിരുന്നില്ല അന്ന്, സിനിമയും സീരിയലും എല്ലാം നടക്കുന്നത് അഭിനയം ആണ് എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള ജനങ്ങളായിരുന്നു. അവര്‍ക്കിടയില്‍ നിന്ന് തനിക്ക് ഒരുപാട് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജ്വാലയായി പരമ്പരയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ കുടുംബം ഒരുമിച്ച് കന്യാകുമാരിയില്‍ പോയിരുന്നു.

അവിടെ വച്ച് എന്നെ തല്ലാന്‍ വരെ ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. പരമ്പരയിൽ ഞാൻ നാത്തൂന്റെ കുഞ്ഞിനെ ചവിട്ടുന്ന സീൻ ഉണ്ടായിരുന്നു. അത് കണ്ട് നീ മച്ചിയായി പോവും എന്ന് വരെ അവർ ശപിച്ചിരുന്നു. അതൊക്കെ കേട്ടപ്പോൾ അച്ഛന്‍ പറഞ്ഞു അഭിനയമാണ് എൻ്റെ മകള്‍ പാവമാണ് എന്നൊക്കെ പറഞ്ഞ് എന്നെ കൂട്ടി കൊണ്ടുവരികയായിരുന്നു. അന്ന് എനിക്ക് മച്ചിയാവുക എന്ന് പറഞ്ഞാല്‍ എന്താണ് എന്നൊന്നും അറിയില്ലായിരുന്നു.  പക്ഷെ അതൊക്കെ കേട്ടപ്പോൾ അച്ഛനും അമ്മയും ഞെട്ടി. അങ്ങിനെയൊന്നും പറയല്ലേ, അത് പണിയല്ല അവര്‍ പറയുന്നത് ചെയ്തല്ലേ പറ്റൂ എന്നൊക്കെ അവരോടു പറയുന്നുണ്ടായിരുന്നു.

പിന്നീടാണ് മച്ചിയുടെ അര്‍ത്ഥം എല്ലാം എനിക്ക് മനസ്സിലായത്. ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഞാൻ വേഷമിട്ടിട്ടുണ്ട്. 99 തൊട്ട്, 2003 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. എന്നാൽ ആ കഥാപാത്രങ്ങൾ എല്ലാം ഞാനായിരുന്നു എന്ന് ഇപ്പോഴാണ് പലരും തിരിച്ചറിയുന്നത്. ദിലീപിനൊപ്പം അമ്മയായും ചേച്ചിയായും അയല്‍ക്കാരിയായും എല്ലാം താൻ അഭിനയിച്ചിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ കൊച്ചിൻ കൊച്ചിന്‍ ഹനീഫ ഇക്കയ്ക്ക് ഒപ്പം അഭിനയിച്ചതൊന്നും ജീവിതത്തിൽ തനിക്ക് മറക്കാൻ കഴിയില്ലെന്നും യമുന പറഞ്ഞു.