എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്, നീയില്ലാത്ത വീട് ഒരിക്കലും പഴയതുപോലെ ആകില്ല, കുടുംബത്തിലെ പ്രിയപ്പെട്ടവൻറെ വേർപാടിൽ പാർവതി ജയറാം

ഒരുകാലത്ത് മലയാള സിനിമയിലെ നായിക കഥാപാത്രങ്ങൾക്ക് ഒരൊറ്റ പേരായിരുന്നു പാർവതി. മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശോഭിക്കുവാൻ പാർവതിക്ക് സാധിച്ചിരുന്നു. നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മികച്ച ജനപ്രീതി തന്നെയാണ് താരം നേടിയെടുത്തിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെയും പാർവതി നേടിയെടുത്തിരുന്നു. ജയറാമുമായുള്ള പ്രണയവും വിവാഹവും ഒക്കെ കഴിഞ്ഞപ്പോൾ അഭിനയരംഗത്ത് നിന്ന് പാർവതി ഒരു ഇടവേള എടുത്തിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളായി താരം ലൈം ലൈറ്റിൽ സജീവമായി ഇടപെടുന്നുണ്ട്. പാർവതിയെപ്പോലെ തന്നെ മക്കളും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. കാളിദാസ് ജയറാമും ചക്കിയും ഒക്കെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തുമ്പോൾ തൻറെ വിശേഷങ്ങളുമായി പാർവതിയും സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്നുണ്ട്.

ഒരുകാലത്തെ മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയാൻ പ്രേക്ഷകർക്ക് ഒരു പ്രത്യേക താൽപര്യം തന്നെയാണ്. തങ്ങളുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ജയറാമിന്റെ കുടുംബം സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ പ്രധാനപ്പെട്ട വളർത്തു മൃഗങ്ങളെയും കുടുംബത്തിലെ എല്ലാവർക്കും ഇഷ്ടമാണ്. പ്രിയപ്പെട്ട വളർത്തു നായകൾക്കൊപ്പമുള്ള ചിത്രവുമായി പാർവതിയും കാളിദാസും ജയറാമും ഒക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ തന്റെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേർപാടിനെ പറ്റി പാർവതി പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നത്.വർഷങ്ങളോളം തങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനായി ജീവിച്ച വളർത്തുനായയുടെ വേർപാടാണ് പാർവതിയെ ആകെ തളർത്തിയിരിക്കുന്നത്

നീ എൻറെ ജീവിതത്തിലേക്ക് വരുമ്പോൾ നിനക്ക് 40 ദിവസം മാത്രമായിരുന്നു പ്രായം. പരിധിയില്ലാത്ത സ്നേഹം നൽകി നീ എന്നെ നല്ല മനുഷ്യനാക്കി മാറ്റി. നിൻറെ കുസൃതികളും ശാഠ്യങ്ങളും കൂട്ടുമെല്ലാം ഞാൻ ഇപ്പോൾ മിസ്സ് ചെയ്യുന്നു. നിന്നെ എൻറെ ഇളയ മകനായി ദൈവം തന്ന് അനുഗ്രഹിച്ചതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എനിക്കറിയില്ല ഇതെങ്ങനെ തരണം ചെയ്യുമെന്ന്. നിൻറെ അഭാവം നീയില്ലാതെ എൻറെ വീട് ഒരിക്കലും പഴയതുപോലെ ആകില്ല. നീ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. നീ എവിടെയായിരുന്നാലും സന്തോഷവാനും കുസൃതിയുള്ളവനും ആയിരിക്കുക. എൻറെ മെസ്സി സമാധാനത്തോടെ വിശ്രമിക്കു. അമ്മയുടെയും അപ്പയുടെയും ചക്കിയുടെയും കണ്ണന്റെയും ഒത്തിരി ചുംബനങ്ങൾ എന്നാണ് പാർവതി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേർ കമൻറ് ആയി എത്തിയിട്ടും ഉണ്ട്.

Articles You May Like