
പെങ്ങളെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ച് ജിഷിൻ, ജിഷിന്റെ പെങ്ങൾക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്ക് വെച്ച് വരദ, പ്രശ്നങ്ങൾ പെട്ടന്ന് പരിഹരിക്കാൻ പ്രേക്ഷകർ
മിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവ കൃഷ്ണയും ഭാര്യ മൃദുല വിജയിയും. ഇരുവർക്കും ധ്വനി കൃഷ്ണ എന്നൊരു മകൾ കൂടെയുണ്ട്. സീരിയലിൽ സജീവമായിരിക്കുമ്പോൾ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷവും സീരിയലിൽ സജീവമായ മൃദുല ഗർഭിണിയായതിനെ തുടർന്ന് അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നെങ്കിലും കുഞ്ഞിന് മൂന്ന് മാസം ആയതോടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന റാണിരാജ എന്ന സീരിയലിലൂടെ തിരിച്ചെത്തുകയും ചെയ്തു. സീരിയലിൽ സജീവമായ താരങ്ങളാണ് ജിഷിനും ഭാര്യ വരദയും. ഇരുവർക്കും ഒരു മകനാണ് ഉള്ളത്.

നിലവിൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരുടെയും വിവാഹ മോചന വാർത്തകൾ സോഷ്യൽ മീയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് വരെയും രണ്ട് പേരും പ്രതികരിച്ച് രംഗത്ത് എത്തിയിട്ടില്ല. ജിഷിനും വരദയും യുവയും മൃദുലയും സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ്. മൃദുലയും വരദയും മകൾ ധ്വനിയും ഒപ്പമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വരദയെ സീരിയൽ താരങ്ങൾക്കൊപ്പം കാണുന്നത്.

എന്നാൽ ഇതിനിടയിൽ മൃദുലയ്ക്കും യുവയ്ക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്ക് വെച്ചാണ് ഇപ്പോൾ ജിഷിന് എത്തിയിരിക്കുന്നത്. മൂന്ന് പേരും ഒരുമിച്ചുള്ള വീഡിയോയ്ക്ക് ജിഷിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു, അങ്ങനെ പെങ്ങളെ അവൾക്കിഷ്ടമുള്ളവനെ ഏൽപ്പിച്ച് അവൻ നടന്നകലുകയാണ് സുഹൃത്തുക്കളെയെന്നാണ്. ഇതിനാണ് എല്ലാവരും പറയുന്നത് , കരിക്കും തിന്നൊണ്ട് നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന് എന്നും ജിഷിന് പറഞ്ഞു. മൃദുലയെ യുവയെ ഏല്‍പ്പിച്ച് സന്തോഷത്തോടെ നടന്നകലുകയാണ് ജിഷിന്. ഇതിനിടയിൽ വരദ കുഞ്ഞിനെ കാണാൻ പോയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വരദ ധ്വനി ബേബിയെ എടുത്ത് കൊണ്ടുള്ള ചിത്രത്തിന് നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. വരദയും ജിഷിനും തമ്മിലുള്ള ചിത്രങ്ങൾ ഒന്നും ഇരുവരും പങ്ക് വയ്ക്കുന്നില്ലെങ്കിലും ഇപ്പോൾ തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് എത്താറുണ്ട്. ജിഷിന് യുവയ്ക്കും മൃദുലയ്ക്കും ഒപ്പമുള്ള വീഡിയോ പങ്ക് വെച്ച് നിമിഷങ്ങൾക്കകം വരദ മൃദുലയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രം പങ്ക് വയ്ക്കുകയും ചെയ്തു. ഈ ചിത്രവും വീഡിയോയും കണ്ടതോടെ ആരാധകർ ജിഷിനോടും വരദയോടും പറയുന്നത് പ്രശ്നങ്ങൾ എത്രയും പെട്ടന്ന് തീർത്ത് ഒരുമിച്ച് ജീവിക്കാനാണ്.