
മികച്ച എൻ സി സി കേഡറ്റ്, ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അനുമോദനവും; വൈറലായി സുബിയുടെ ചിത്രങ്ങൾ
മലയാള സിനിമ ടെലിവിഷൻ ലോകത്തിന് കഴിഞ്ഞ ദിവസം ഏറെ വേദന നൽകിയ ഒരു വാർത്തയായിരുന്നു സുബി സുരേഷിന്റെ വിയോഗം. 34 വയസ്സുകാരിയായ സുബി കരൾ രോഗവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ,കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട സുബി വിട പറഞ്ഞു. വ്യക്തിജീവിതത്തിൽ ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു എങ്കിലും അതിനെയെല്ലാം അതിജീവിച്ച് പൊതു വേദികളിൽ എപ്പോഴും ചിരിച്ച മുഖവുമായി എത്തിയിരുന്ന സുബിയെ മാത്രമേ മലയാളികൾ കണ്ടിട്ടുള്ളു.

എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത ആയിരുന്നു സുബിയുടെ വേർപാട്. ഇപ്പോഴും പലരും സുബി പോയെന്ന് ഉൾകൊള്ളാൻ കഴിയാത്തവരാണ്. സഹ താരങ്ങൾ എല്ലാം തന്നെ സുബിയുടെ വേർപ്പാടിനെ കുറിച്ച് കുറിപ്പുകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. സുബിയോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ടും പ്രിയപ്പെട്ട കൂട്ടുകാർ എല്ലാം എത്തിയിരുന്നു. സുബിയുടെ പഴയ കല ചിത്രങ്ങളും വീഡിയോകളും എല്ലാമാണ് ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.

മുൻപ് ഒരിക്കൽ തന്റെ സ്കൂൾ പഠനകാലത്തെ ഒരു ചിത്രം സുബി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. അന്ന് ഏറെ ശ്രദ്ധ നേടിയിരുന്ന ചിത്രം ഇപ്പോഴിതാ വീണ്ടും വൈറലായി മാറുകയാണ്. പഠനകാലത്ത് എൻസിസി കേഡർ ആയിരുന്ന സുബി സുരേഷ്. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ മികച്ച കേഡറ്റിനുള്ള ട്രോഫിയും സുബി കരസ്ഥമാക്കിയിരുന്നു. അന്ന് പത്രത്തിൽ വന്ന തന്റെ ചിത്രം ഉൾപ്പെടെയുള്ള വാർത്തയുടെ ഒരു കട്ടിംഗ് ആയിരുന്നു മുൻപ് ഒരിക്കൽ സുബി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സ്‌കൂൾ പഠനകാലത്ത്, പഠനത്തിലും മറ്റു പരിപാടികളിലും വളരെ അധികം ആക്ടീവ് ആയിരുന്ന സുബി. സുബിക്ക് എൻ സി സി മേഖലയിലേക്ക് പോവാനായിരുന്നു ആഗ്രഹമെന്ന് സുബിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

പിന്നീടാണ് കലാ ലോകത്തേക്ക് സുബി കടന്ന് വന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ, പ്രേക്ഷകർക്കിടയിൽ സുബി ശ്രദ്ധിക്കപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങളിൽ അനേകം ലൈവ് സ്റ്റേജ് ഷോകൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരമാണ് സുബി സുരേഷ്. ‘സിനിമാല’ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ സുബി സ്ഥാനം പിടിച്ചത്. കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയി കരിയർ അരങ്ങേറ്റം കുറിച്ച് പിന്നീട് ടെലിവിഷൻ ഷോകകളും അവതാരികയായും എല്ലാം നിറഞ്ഞു നിന്നു. ആ ചിരിച്ചു കൊണ്ടുള്ള മുഖം എന്നും മലയാളികളുടെ ഹൃദയങ്ങളിൽ ഉണ്ടാവും.