ഞാൻ അവിടെ പോയത് അവരെ ഭീഷണിപ്പെടുത്താനല്ല, ഇളയ മകളാണ് എനിക്ക് ഗേറ്റ് തുറന്ന് തന്നത്, അച്ഛനും അമ്മയും പിരിഞ്ഞാലും അച്ഛന് മക്കൾ മക്കളല്ലാതാവില്ലല്ലോ; ആരോപണത്തിനെതിരെ മനസ്സ് തുറന്ന് വിജയകുമാർ

1987ൽ പുറത്തിറങ്ങിയ ജംഗിൾ ബോയ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് വിജയ് കുമാർ. പിന്നീട് 1990ല്‍ മോഹൻലാൽ നായകനായ ഇന്ദ്രജാലം എന്ന ചിത്രത്തിലും അഭിനയിച്ച താരത്തിന് 92 ഷാജി കൈലാസ് സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ തലസ്ഥാനം എന്ന ചിത്രത്തിലെ ഒരു ശ്രദ്ധിക്കപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ അവസരം ലഭിച്ചു. തുടർന്ന് നിരവധി സിനിമകളിൽ സപ്പോർട്ടിങ് ആക്ടറായും വില്ലനായും എല്ലാം വേഷം കൈകാര്യം ചെയ്ത വിജയകുമാർ കുലപതി, ശംഭു തുടങ്ങിയ ചില ചിത്രങ്ങളിൽ നായകനായും വേഷം കൈകാര്യം ചെയ്തു. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഇദ്ദേഹം കഴിഞ്ഞ 30 വർഷമായി അഭിനയരംഗത്ത് സജീവമാണ്. അഭിനയത്തിന് പുറമേ സിനിമ എഡിറ്റിംഗ് മേഖലയിലും പ്രവർത്തിച്ച ഇദ്ദേഹം 5 സിനിമകൾ എഡിറ്റിംഗ് ചെയ്തിട്ടുണ്ട്. വിജയകുമാർ വിവാഹം ചെയ്ത ബിനുവിൽ രണ്ടു മക്കളാണ് താരത്തിനുള്ളത്. അർത്ഥന,എൽസ. വിജയകുമാറിന്റെ മൂത്ത മകൾ അർത്ഥന മുത്തുഗൗ എന്ന ചിത്രത്തിൽ നായികയായി അഭിനയരംഗത്തേക്ക് കടന്നുവന്നിരുന്നു.

അർദ്ധനയും അമ്മയും സഹോദരിയും മുത്തശ്ശിയും കൂടി മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം തറെ ഇൻസ്റ്റഗ്രാം പേജിലൂടെ അർദ്ധന അച്ഛനെതിരെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. തങ്ങൾ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കടന്നു ഭീഷണി മുഴക്കിയ എന്നായിരുന്നു അർദ്ധന പറഞ്ഞത്. താൻ അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനിൽ എത്തിയും അതിൻറെ അണിയറ പ്രവർത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തിയും ചീത്ത പറഞ്ഞു ഒക്കെ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്താൻ അയാൾ ശ്രമിക്കുന്നു എന്നും അർത്ഥന ആരോപിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിജയകുമാർ. വിവാഹമോചന കേസ് നടക്കുന്നുണ്ടെങ്കിൽ പോലും ഇരുവരും തൻറെ മക്കൾ തന്നെയാണ്. എൻറെ ചോരയിൽ പിറന്ന കുഞ്ഞുങ്ങൾ. അതുകൊണ്ടുതന്നെ അവരുടെ ഭാവിയെപ്പറ്റി നോക്കേണ്ടത് എൻറെ കടമയാണ്. കഴിഞ്ഞ ദിവസമാണ് ഇളയവൾ എലിസ പ്ലസ് ടു പാസായ വിവരം ഞാൻ അറിയുന്നത്

അതിനുശേഷം അവളുടെ ഉപരിപഠനത്തിനായി ഒരു തുക ഞാനും അമ്മയും ചേർന്ന് അവൾക്ക് നൽകാൻ തീരുമാനിച്ചു. അങ്ങനെ ബാങ്ക് വഴി അവളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. അത് പറയുവാൻ അവരെ വിളിച്ചു എങ്കിൽ പോലും ഫോൺ എടുത്തില്ല. അങ്ങനെയാണ് ഞാൻ ആ വീട്ടിലേക്ക് എത്തിയത്. ഞാൻ ചെന്നപ്പോൾ ഇളയവൾ മിറ്റത്തുണ്ടായിരുന്നു. എനിക്ക് ഗേറ്റ് തുറന്ന് തന്നത് അവളാണ്. തുടർന്ന് മഴപെയ്യുന്നു ഞാൻ അകത്തേക്ക് പോകുന്നു എന്ന് പറഞ്ഞ് മോൾ ഉള്ളിലേക്ക് കയറിപ്പോയി. അവളുടെ ഉപരിപഠനത്തിന്റെ കാര്യവും മറ്റും തിരക്കാൻ വേണ്ടിയാണ് ഞാൻ അവിടെ ചെന്നത്. അനിയത്തിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോയാണ് അർധന പുറത്തേക്കു വന്നത്. അവൾ അവിടെ ഉണ്ടെന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. മൂത്തമകൾ കാനഡയിൽ പോയിരുന്നു എന്നാണ് എന്നോട് പറഞ്ഞിരുന്നത്. അതിനെതിരെ ഞാൻ കേസും നൽകിയിട്ടുണ്ട്. എൻറെ അനുവാദം കൂടാതെ മകളെ കാനഡയിലേക്ക് വിട്ടതിനായിരുന്നു അത്. എന്നാൽ പിന്നീടാണ് പഠനത്തിനായാണ് അർച്ചന അവിടെക്ക് പോയതെന്ന് അറിയുന്നത്. മുൻപോക്കെ നമുക്ക് മക്കളെ ശ്വാസിക്കുകയോ വഴക്കു പറയുകയോ ഒക്കെ ചെയ്യാമായിരുന്നു. ഇന്ന് അതെല്ലാം അവർ വീഡിയോ ആക്കി മറ്റൊരുതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്നാണ് വിജയകുമാർ പറയുന്നത്.