
“അവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാ ഭർത്താക്കന്മാരും അറിയണം, അത് സ്നേഹത്തിന്റെ ആഴം കൂട്ടും” ദേവികയ്‌ക്കൊപ്പം ലേബർ റൂമിൽ കയറിയ വിജയ് പറഞ്ഞത്
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരികയും ഗായികയുമായ ദേവിക നമ്പ്യാർ. ഐഡിയ സ്റ്റാർ സിംഗർ മത്സരാർത്ഥിയായിരുന്ന വിജയ് മാധവിനെയാണ് താരം വിവാഹം കഴിച്ചത്. താരം വിജയുടെ അടുത്ത് പാട്ട് പഠിക്കാൻ പോകുകയും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്ത് വിവാഹം കഴിച്ചവരാണ്. വിവാഹത്തോടെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെച്ച് എത്താറുണ്ട്. വിജയ് പാട്ട് പഠിപ്പിക്കുന്ന വീഡിയോകളും ദേവിക പാചകത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ദേവികയുടെ ഗർഭകാല വിശേഷങ്ങളും ഇപ്പോൾ ഒരു മകൻ പിറന്നതും എല്ലാം തന്നെ ആരാധകരുമായി പങ്ക് വെച്ചിരുന്നു.

എന്നാൽ ദേവികയ്‌ക്കൊപ്പം താനും ലേബർ റൂമിൽ കയറിയെന്നും അവിടെ താൻ അനുഭവിച്ച അവസ്ഥയും പറയുകയാണ് വിജയ്. അതോടൊപ്പം തന്നെ വീഡിയോയിലൂടെ ലോക വനിതാ ദിനത്തില്‍ പ്രസവിക്കാന്‍ നില്‍ക്കുന്ന എല്ലാ അമ്മമാര്‍ക്കും അത് പോലെ പ്രസവം കഴിഞ്ഞ എല്ലാ അമ്മമാര്‍ക്കും തന്റെ സ്പെഷ്യൽ ആശംസകൾ അറിയിക്കുകയാണ്. അതേസമയം ലേബർ റൂമിൽ നിന്നും പുറത്തിറങ്ങിയ തനിക്ക് ഇത് വരെ ഇല്ലാത്ത ബഹുമാനവും സ്നേഹവും അമ്മയോട് തോന്നുന്നുണ്ടെന്നും വിജയ് പറഞ്ഞു.

താൻ തന്റെ സഹോദരിയുടെ പ്രസവത്തിന് ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് താൻ അറിഞ്ഞില്ലായിരുന്നു എന്നാണ് വിജയ് പറഞ്ഞത്. എന്നാൽ ഇപ്പോൾ തനിക്ക് തന്റെ ഭാര്യയുടെ പ്രസവ സമയത്ത് കൂടെ നിൽക്കാനും ലേബർ റൂമിൽ കയറാനും ഉള്ളിലെ കാര്യങ്ങൾ അറിയാനും തനിക്ക് കഴിഞ്ഞെന്നാണ് വിജയ് പറഞ്ഞത്. ലേബർ റൂമിന് പുറത്തും അകത്തും ദേവിക അനുഭവിച്ച എല്ലാ അവസ്ഥകൾക്കും സാക്ഷിയാകാൻ തനിക്ക് കഴിഞ്ഞെന്നും വിജയ് പറഞ്ഞു.

താൻ എപ്പോഴും കൂടെ വേണമെന്ന് ദേവിക പറഞ്ഞിരുന്നെന്നും വിജയ് വ്യക്തമാക്കി. അതോടൊപ്പം തന്റെ അഭിപ്രായത്തിൽ എല്ലാ ഭർത്താക്കന്മാർക്കും ലേബർ റൂമിൽ കയറാനുള്ള അവസരം ലഭിക്കണം എന്നും എല്ലാവരും ഉള്ളിൽ നടക്കുന്ന കാര്യങ്ങളും ഭാര്യമാരുടെ അവസ്ഥകളും അറിയണമെന്നും വിജയ് പറഞ്ഞു. ദേവികയുടെ വയറ്റിൽ ഒരു കുഞ്ഞ് ജീവൻ തുടിപ്പുണ്ടെന്നറിഞ്ഞത് മുതൽ എപ്പോഴും ദേവികയുടെ കൂടെ നിൽക്കാനും അന്ന് മുതൽ ദേവികയിൽ വന്നു തുടങ്ങിയ മാറ്റങ്ങൾ മനസ്സിലാക്കാനും അറിയാനും സാധിച്ചെന്നാണ് താരം പറഞ്ഞത്. ഇതെല്ലം തങ്ങളുടെ സ്നേഹത്തിന്റെ ആഴം വർധിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നും താരം പറഞ്ഞു.