
ഗർഭിണി ആയിരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഈ ആഗ്രഹം ഉണ്ടാവും, ദേവികയുടെ ആ വലിയ ആഗ്രഹം നടത്തി കൊടുത്തു! ഒമ്പത് തരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ് ചടങ്ങ്
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. അഭിനയവും ഡാന്‍സുമൊക്കെയായി ആരാധകരെ സ്വന്തമാക്കിയ ദേവിക നന്നായി പാട്ട് പാടുമെന്നും തെളിയിച്ചു. തനിക്ക് പാടാൻ കഴിയുമോ എന്ന സംശയത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ദേവിക നന്നായി പാടുന്നുണ്ടെന്ന് ആരാധകരെല്ലാം പറഞ്ഞു. ഇപ്പോൾ ഇരുവരും കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ്. അതിനിടയിലെ വിശേഷങ്ങളെല്ലാം തന്നെ വിജയ് തൻ്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായി പങ്കു വെച്ച് കൊണ്ട് എത്താറുണ്ട്.

ദേവികയുടെ ആഗ്രഹം പോലെ വളക്കാപ്പ് നടത്തിയതിനെക്കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വളക്കാപ്പ് ചടങ്ങ് ഇത്രേയുള്ളൂ. അങ്ങനെ ദേവികയുടെ ആ വലിയ കുഞ്ഞു ആഗ്രഹം നടത്തി കൊടുത്തു. ഞങ്ങൾ ഹോസ്പിറ്റലിൽ ചെക്കപ്പിന് പോയിരുന്നു. തിരിച്ചു വരുമ്പോഴേക്കും പൂജ് ചേച്ചി ഉണ്ടാക്കി വെച്ചതാണ് ഈ ഒമ്പതു തരം ഐറ്റം കൊണ്ട് ഒരു വളക്കാപ്പ് എന്നാണ് വീഡിയോയിലൂടെ പറയുന്നത്. 10 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു എന്നും പറയുന്നുണ്ട്.

10 മിനിറ്റുള്ളില്‍ റെയില്‍വെ സ്‌റ്റേഷനിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്നതിനിടയിലായിരുന്നു ഇതെല്ലം ഉണ്ടാക്കിയത്. ഒരു പ്ലാനിങ്ങും ഇല്ലാതെ പെട്ടെന്ന് നടത്തിയ പരിപാടിയാണ് ഇതെന്നും വിജയ് പറഞ്ഞു. ഇതുപോലെ മുഖത്തൊക്കെ തേക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നു. ഒന്‍പതാം മാസത്തിലായിരിക്കും തൻ്റെ വളക്കാപ്പ് എന്നാണ് കരുതിയത്. അത് ചേച്ചി ചെയ്യുമെന്നും കരുതി. ആഗ്രഹം കൊള്ളാം, ഞാന്‍ ഹൈദരാബാദില്‍ നിന്നും വരേണ്ടി വന്നു എന്നാണ് പൂജ പറഞ്ഞത്. കുറേ നാളായിട്ടുള്ള ദേവികയുടെ ആഗ്രഹമായിരുന്നു. അത് സാധിച്ചു കൊടുത്തു എന്നും വിജയ് പറഞ്ഞു.

അമ്മൂ ഇത് ആരംഭിച്ചത് കൊണ്ട് തനിക്ക് വരാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നാണ് എന്നോട് പറഞ്ഞത്. എന്തായാലും ചേച്ചി വരുമെന്ന് എന്റെ മനസ് പറഞ്ഞിരുന്നു. എൻ്റെ ബ്രൗണിയും കുക്കീസും കഴിച്ചിട്ടേ നീ പ്രസവിക്കു എന്നാണ് ചേച്ചി ഇങ്ങോട്ടേക്ക് വരുമ്പോള്‍ തന്നോട് പറഞ്ഞത്. ഇതെല്ലം കഴിച്ച് താനൊരു പരുവമാവുമെന്നാണ് വിജയ് പറഞ്ഞത്. ദേവികയുടെ കസിൻ സിസ്റ്റർ പൂജ ഹൈദരാബാദിൽ നിന്നും എത്തിയതിന്റെ സർപ്രൈസ് വീഡിയോ വിജയ് നേരത്തെ പങ്കുവെച്ചിരുന്നു. എല്ലാ വ്‌ളോഗിലുംതന്നോട് കുപ്പിവളയെക്കുറിച്ച് ആളുകൾ ചോദിക്കാറുണ്ടെന്നും ഇതാണ് കുപ്പിവളയുടെ ആള്‍. കല്യാണത്തിന് ഒത്തിരി കുപ്പിവളകള്‍ വാങ്ങിച്ചു തന്നിരുന്നു. അതാണ് താനിപ്പോൾ ഇടുന്നത്. വൈകാതെ തന്നെ ആ കളക്ഷൻസ് കാണിക്കാമെന്നും ദേവിക പറഞ്ഞു.