ഇതാണ് ഞങ്ങളുടെ മുത്ത്, കുട്ടിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ദേവികയും വിജയിയും; എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയെന്ന് ഇരുവരും

തങ്ങളുടെ കണ്‍മണിയെ ആരാധകര്‍ക്കായി കാണിച്ച് ദേവികയും വിജയ് മാധവും. ആശുപ ത്രിയില്‍ നിന്ന് തന്നെയാണ് കുട്ടിയുടെ ചിത്രവും ഇരുവരും പങ്ക് വച്ചിരിക്കുന്നത്. ഇന്നലെയാണ്  ആദ്യ കുട്ടി പിറന്നത്. സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ സജീവമായ താരങ്ങളായതിനാല്‍ തന്നെ ഇവര്‍ എല്ലാ വിശേഷങ്ങലും പ്രസവിക്കാനായി ആശുപത്രിയില്‍ അഡ്മിറ്റായതിന്‍രെ കാര്യങ്ങലും പങ്ക് വച്ചിരുന്നു. ആരാധകര്‍ക്കായി വീഡിയോ പങ്കു വച്ചിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ദേവിക ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. നോര്‍മല്‍ ഡെലിവറി ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും പലരും പറഞ്ഞതിനാലാണ് ഒരു കുട്ടി വീഡിയോ ഇടുന്നതെന്നും ഇരുവരും വ്യക്തമാക്കുന്ന വീഡി യോയിലൂടെയാണ് കാത്തിരിപ്പിനൊടുവില്‍ കണ്‍മണി എത്തിയ വിവരം ഇവര്‍ പങ്കു വച്ചത്.

ഇപ്പോഴിതാ കുട്ടിയെ ഇരുവരും കാണിച്ചിരിക്കുകയാണ്. ദേവികയ്‌ക്കൊപ്പം ബൈ സ്റ്റാന്‍ഡറായി നിന്നത് വിജയ് തന്നെയായിരുന്നു. താന്‍ ആദ്യമായാണ് ലേബര്‍ റൂമില്‍ കയറുന്നത് എന്ന് വിജയ് വീഡിയോയില്‍ പറയുകയും ചെയ്തിരുന്നു. പ്രസവത്തിന് ശേഷം ചെയ്ത വീഡിയേയില്‍ ദേവിക തനിക്ക് രാത്രിയില്‍ നല്ല പെയിനുണ്ടായി രുന്നുവെന്നും അതിനാല്‍ തന്നെ വീഡിയോ എടുക്കാനൊന്നും പറ്റിയിരുന്നില്ലായെന്നും എല്ലാവരും തങ്ങളോട് ലേബര്‍ എക്‌സ്്പീരിയന്‍സിനെ പറ്റി പറയണമെന്ന് പറഞ്ഞിരുന്നുവെന്നും പക്ഷേ സഹിക്കാന്‍ പറ്റാത്ത വേദനയില്‍ അതൊന്നും ചെയ്യാന്‍ പറ്റിയില്ലെന്നും ഇന്നലെ പങ്കുവച്ച വീഡിയോയില്‍ താരം വ്യക്തമാക്കി.

തിരുവനന്തപുരത്തെ പി.ആര്‍.എസ് ആശുപത്രിയിലായിരുന്നു ദേവികയുടെ പ്രസവം നടന്നത്. വിജയ് തന്നെയാണ് കുട്ടി ജനിച്ച വിവരം പറഞ്ഞത്. ഇവരുടെ കുട്ടിയാണെന്ന തരത്തില്‍ പല ചിത്രങ്ങള്‍ പ്രചരിച്ചിരുന്നുെവന്നും ന്നാല്‍ തങ്ങളുടെ കുട്ടി ഇതാണെന്ന് പറഞ്ഞാണ് ആദ്യമായി വിജയ് മാധവും ദേവികയും കുട്ടിയുടെ മുഖം കാണിച്ചത്. തങ്ങളുടെ കുട്ടി സുഖമായി ഇരിക്കുകയാണെന്നും പല ആരാധകരും കുട്ടിയുടെ വീഡിയോസും ഫോട്ടോസും ചോദിച്ചിരുന്നുവെന്നും അതു കൊണ്ടാണ് കാണിക്കുന്നതെന്നും ഇവര്‍ പറയുന്നു.ഡെലിവറി വളരെ നന്നായിട്ടാണ് നടന്നത്.

കുറെ പേരുടെ പ്രാര്‍ത്ഥന തങ്ങല്‍ക്ക് ലഭിച്ചിരുന്നതിനാല്‍ എല്ലാം ഈസിയായിരുന്നുവെന്നും ഇരുവരും പറയുന്നു. ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാണ് തങ്ങള്‍ക്ക് കുട്ടി ജനിച്ചത്. എല്ലാം കൊണ്ടും വളരെ സന്തോഷമായെന്നാണ് ഇരുവരും പറഞ്ഞത്. മലയാള സിനിമ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ താരമാണ് ദേവിക നമ്പ്യാര്‍. തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

പരിണയം, ബാലാമണി, രാക്കുയില്‍ തുടങ്ങിയ സീരിയലുകലിലെല്ലാം താരം അഭിനയിച്ചിരുന്നു. നടിക്കുപരി അവതാരികയായും ദേവിക തിളങ്ങിയിട്ടുണ്ട്. ദേവിക നല്ല ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ ഗാന ലോകത്ത് വന്ന താരമാണ് വിജയ് മാധവ് . കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും പങ്ക് വയ്ക്കുന്ന മ്യൂസിക് വീഡിയോസും ഇവരുടെ വെറൈറ്റി മേറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടും ലളിതമായ വളക്കാപ്പുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.