വിവാഹം കഴിഞ്ഞ് വർഷങ്ങളായി അതെ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളില്ല, അതിൽ വിഷമിക്കുന്നവരല്ല! മറുപടിയുമായി വിധുവും ദീപ്തിയും, വീഡിയോ വൈറൽ

ഏറെ സോഷ്യൽ മീഡിയ ആരാധകരുള്ള ദമ്പതികളാണ് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി വിധുവും നര്‍ത്തകിയായും അവതാരകയായും ദീപ്തിയും തിളങ്ങി നിൽക്കുകയാണ്. ലോക്ഡൗണ്‍ കാലത്തായിരുന്നു ഇവർ അധികവും വീഡിയോസുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ഈ സമയത്താണ് യൂട്യൂബില്‍ ചാനല്‍ തുടങ്ങുന്നതും രസകരമായ വീഡിയോസ് പുറത്ത് വിടുകയും ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുത്ത ക്യൂ ആന്‍ഡ് എ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നത്.

ഓരോ വീഡിയോയിലും വ്യത്യസ്ഥമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്ന വിധുവും ദീപ്തിയും ക്യൂ ആന്‍ഡ് എ യിലും അതുപോലെ വേറിട്ട രീതിയുമായാണ് എത്തിയത്. ദൂരദര്‍ശന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത് പോരുന്ന ചോദ്യോത്തര രീതിയെ ഇമിറ്റേറ്റ് ചെയ്യുകയായിരുന്നു ഇരുവരും ചെയ്തത്.കൂടാതെ ആരാധകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തമാശരൂപേണ മറുപടി നല്‍കുകയും ചെയ്തു. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും വിധുവിനും ദീപ്തിയ്ക്കും മക്കളില്ല. ഇതിനെ കുറിച്ചും പലരും ചോദിച്ചിരുന്നു.

ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി വന്ന എല്ലാവര്ക്കും വ്യക്തമായിട്ടില്ല ഉത്തരമാണ് ഇരുവരും നല്‍കിയിരിക്കുന്നത്. ചിലര്‍ ഞങ്ങളെ കുത്തി നോവിക്കാന്‍ വേണ്ടിയാണു ചോദിക്കുന്നത് എങ്കിലും മറ്റ് ചിലര്‍ ഞങ്ങളോടുള്ള സ്‌നേഹത്തിന്റെ പുറത്ത് ചോദിക്കുന്നതാണ്. എന്തായാലും രണ്ട് കൂട്ടര്‍ക്കും ഉള്ള മറുപടി ഉണ്ടെന്നു ദീപ്തിയും വിധുവും പറയുന്നുണ്ട്. ഇവർക്ക് കുട്ടികൾ ഇല്ലേ എന്ന ചോദ്യത്തിന്, ഇല്ല കുട്ടികൾ ഇല്ല തത്കാലത്തേക്കില്ല. ഇനി അഥവാ ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേ പറഞ്ഞത് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരാൻ നിൽക്കേണ്ട എന്നാണ് തമാശരൂപേണ വിധു മറുപടി പറഞ്ഞത്.

കുട്ടികൾ ഇല്ലെന്ന് പറഞ്ഞു കൊണ്ട് വിഷമിച്ചിരുന്ന ദമ്പതികൾ അല്ല ഞങ്ങൾ. വളരെ ഹാപ്പി ആയിട്ട് ജീവിതം ആസ്വദിച്ചു മുന്നോട്ട് പോവുകയാണ് എന്നാണ് ദീപ്തി മറുപടി പറഞ്ഞത്. ചിലർ നോവിക്കാൻ വേണ്ടി ചോദിക്കുമ്പോൾ മറ്റ് ചിലർ സ്നേഹത്തിന്റെ പുറത്ത് ചോദിക്കുന്നുണ്ട്. അവരോടുള്ള ഇഷ്ടം കൊണ്ട് പറയുന്നു, ഞങ്ങൾ വളരെ അധികം ഹാപ്പി ആയി ഇരിക്കുന്നു. നിങ്ങളും സന്തോഷത്തോടെ ഇരിക്കുക. ഞങ്ങളുടെ കാര്യം ഓർത്ത് സങ്കടപെടരുത് എന്നും ദീപ്തിയും വിധുവും പറയുന്നു.  നിങ്ങൾ ഹാപ്പി ആയി ഇരിക്കൂ. സന്തോഷത്തോടെ ഇരിക്കു എന്നാണ് കമെന്റുകൾ. ഒരു വർഷം മുൻപുള്ള വീഡിയോ ഇപ്പോഴും കാണുന്നവർ ഉണ്ടോ എന്ന് കമന്റ് ഇട്ട് കൊണ്ടും ചിലർ എത്തുന്നുണ്ട്.