“തോൽപ്പിക്കാൻ നോക്കണ്ട തളരാൻ മനസില്ല” മാനസികമായി പിന്തുണച്ചവർക്ക് നന്ദി, പുതിയ സന്തോഷ വാർത്ത പങ്ക് വെച്ച് വരദ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വരദ. അമല എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് വിരലിൽ എണ്ണാവുന്നതിലധികം സീരിയലുകളിൽ അഭിനയിച്ചു. മലയാളം സീരിയലിന്റെ പുറമെ തമിഴ് സിനിമകളിൽ നായികയായും വരദ എത്തിയിരുന്നു. സീരിയൽ നടനായ ജിഷിനെയാണ് വരദ വിവാഹം കഴിച്ചത്. അമല സീരിയലിൽ വില്ലനായി എത്തിയ ജിഷിനുമായി വരദ പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. ഇരുവർക്കും ഒരു മകനാണ് ഉള്ളത്.

വരദയും ജിഷിനും വിവാഹ മോചിതർ ആയെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് വരെയും ഇരുവരും വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിട്ടില്ല. വരദയും കുഞ്ഞും വരദയുടെ വീട്ടിൽ അമ്മയ്‌ക്കൊപ്പം ആയിരുന്നു താമസം. സോഷ്യൽ മീഡിയയിൽ സജീവമായ വരദ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ വരദ തന്റെ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ച ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരുപാട് നാളത്തെ തന്റെ സ്വപ്നം യാഥാർഥ്യമായെന്നാണ് വരദ തന്റെ ഇൻസ്റ്റാഗ്രാം വഴി പ്രേക്ഷകരോട് പറഞ്ഞത്.

കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് എന്ന തന്റെ സ്വപ്നം സാധ്യമായെന്നും ഒരുപാട് പ്രതീക്ഷകളോടെയും പ്രാര്‍ത്ഥനകളോടെയും ഇന്നലെ മുതല്‍ താനും മകനും അവിടേക്ക് താമസം മാറിയെന്നുമാണ് വരദ പറഞ്ഞത്. തനിക്കൊപ്പം എല്ലാത്തിനും കൂടെ നിന്ന് പിന്തുണ നൽകിയ പപ്പയ്ക്കും മമ്മിയ്ക്കും ആത്മാർത്ഥമായ നന്ദിയെന്നും വരദ പറഞ്ഞു. ഒരു പക്ഷെ പപ്പയും മമ്മിയും തനിക്കൊപ്പം നിന്നില്ലായിരുന്നു എങ്കിൽ തനിക്ക് ഇന്ന് ഇങ്ങനെയൊരു വിജയം ഉണ്ടാകില്ലായിരുന്നു എന്നും വരദ പറഞ്ഞു.

അതോടൊപ്പം തനിക്കൊപ്പം നിൽക്കുകയും മാനസികമായി പിന്തുണയ്ക്കുകയും ചെയ്ത സുഹൃത്തുക്കൾക്കും ഒരുപാട് നന്ദിയെന്നാണ് വരദ പറഞ്ഞത്. തനിക്കൊപ്പം നിന്ന എല്ലാവരോടും പറഞ്ഞറിയിക്കാൻ കഴിയാത്ത നന്ദിയുണ്ടെന്നും ദൈവത്തോട് നന്ദിയെന്നും വരദ പങ്ക് വെച്ച ചിത്രത്തിനൊപ്പം കുറിച്ചു. വിവാഹ മോചന വാർത്തകൾ ശക്തമായി പ്രചരിക്കുമ്പോഴും അതിനെ ഒന്നും തന്നെ കണക്കിലെടുക്കാതെ ഇപ്പോൾ തന്റെ ഓരോ ആഗ്രഹങ്ങൾ നടത്തിയിരിക്കുകയാണ് വരദ. നിരവധി പേരാണ് വരദയുടെ ഈ നേട്ടത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. പാൽ കാച്ചുന്ന ചിത്രമാണ് വരദ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്.