ഞാന്‍ എന്റെ പെണ്‍മക്കളോട് നിങ്ങള്‍ പ്രണയിക്കണം എന്ന് പറയാറുണ്ട്. പക്ഷേ അത് ആരെയും തേക്കാനാകരുത്, കാരണം പ്രണയമെന്നത് ദൈവം തന്ന ഏറ്റവും നല്ല വികാരമാണ്; നടന്‍ ജയസോമ

ഇന്ന് പ്രണയിക്കുന്നവരുടെ ദിവസമാണല്ലോ, ചിലര്‍  നഷ്ടപ്രണയത്തെ ഓര്‍ത്ത് ദുഖിക്കുന്നു. മറ്റു ചിലരാകട്ടെ പ്രണയമെന്ന വികാരത്തില്‍ വളരെ സന്തോഷിക്കുന്നു. പ്രണയിച്ചു വിവാഹിതരായ ശേഷം ഇങ്ങനെ ഒരു ദിവസം പോലും ഓര്‍മ്മപോലും ഇല്ലാത്ത പങ്കാളികളുള്ളവരും ഹൃദയത്തോട് ചേര്‍ത്തു വച്ചിട്ടു പോലും വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചവരും പ്രണയിച്ചു കൊതി തീരുന്നതിന് മുന്‍പ് മണ്‍ മറഞ്ഞ് പോയവരും അങ്ങനെ എല്ലാവരുടെയും
ദിവസമാണിത്. ഇപ്പോഴിതാ ജയ സോമ എന്ന സിരിയല്‍- സിനിമാ നടന്‍ പ്രണയത്തെ പറ്റി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ പെണ്‍മക്കളോട് പ്രണയത്തെ പറ്റി അച്ചന്‍ പറയുന്ന കാര്യങ്ങളാണ് ഇതില്‍ എഴുതിയിരിക്കുന്നത്.

ഇദ്ദേഹവും ഭാര്യയും വളരെ കാലം പ്രണയിച്ച് വിവാഹിതരായി വളരെ സന്തോഷത്തോടെ കഴിയുന്നവരാണ്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിവാഹത്തിന്റെ ഇരുപതാം വാര്‍ഷികം താരം ആഘോഷിച്ചത്. പ്രണയത്തെ പറ്റി മക്കളോട് പറഞ്ഞു കൊടുക്കുന്നതിനേക്കാളും യഥാര്‍ത്ഥ പ്രണയം എന്താണെന്ന് മക്കളെ കാണിച്ചു കൊടുത്ത നല്ല മാതാപിതാക്കളാണിവര്‍, തന്റെയും ഭാര്യയുടെയും യഥാര്‍ഥ പ്രണയവും വിവാഹവും ഏത് പ്രതിസന്ധിയിലും കൈവിടാത്ത ഒരുമയും അങ്ങനെ തങ്ങളുടെ ജീവിത കഥ അദ്ദേഹം പങ്കു വച്ചിരുന്നു. ഇപ്പോഴിതാ പ്രണയത്‌കെ പറ്റി അദ്ദേഹം പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥ പ്രണയം ആസ്വദിക്കുന്ന ദിവസങ്ങള്‍ ആണ്. ഒരാളോട് ഒരിക്കലെങ്കിലും പ്രണയം തോന്നിയില്ലെങ്കില്‍ നിങ്ങള്‍ ഓര്‍ത്തോ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരം പ്രവൃത്തിക്കുന്നില്ല. അത് ആസ്വദിക്കാനുള്ള ഭാഗ്യം നിങ്ങള്‍ക്കില്ല എന്ന്. തല്ലിപ്പഴിപ്പിച്ചു ആസ്വദിക്കണ്ട ഒന്നല്ല പ്രണയം.

മനസ്സില്‍ സൗന്ദര്യം ഉള്ളവര്‍ക്ക് മറ്റുള്ളവരിലെ സൗന്ദര്യം കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് പ്രണയം ഒരാളുടെ രൂപത്തില്‍ അല്ല പ്രണയം തോന്നുന്ന സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്. അയാളുടെ ഹൃദയത്തില്‍ ആണ്, അയാളുടെ പെരുമാറ്റത്തില്‍ ആണ്. ഹൃദയത്തില്‍ സൗന്ദര്യം ഉള്ളവരുടെ പെരുമാറ്റം അവരുടെ ശരീര സൗന്ദര്യത്തെക്കാള്‍ സുന്ദരം ആയിരിക്കും. ഹൃദയത്തില്‍ സൗന്ദര്യം ഉള്ളവരുടെ പ്രണയത്തിനു മധുരം കൂടും. അവരുടെ സ്പര്‍ശനം വളരെ മൃദു ആയിരിക്കും. അവരുടെ ശബ്ദം നമ്മളുടെ മനസ്സില്‍, കാതുകളില്‍ ഉണ്ടാക്കുന്ന ഒരു തണുപ്പ് അത് നിര്‍വ്വചിക്കാന്‍ കഴിയില്ല. ആ ശബ്ദം ഒരു നിമിഷം പോലും കേള്‍ക്കാതിരിക്കാന്‍ ആവില്ല. പക്ഷേ പ്രണയം സത്യം ആയിരിക്കണം. വാശിക്ക് വേണ്ടി ആരെയും പ്രണയിക്കരുത്. കാമുകി മാരുടെ, കാമുകന്മാരുടെ എണ്ണം കൂട്ടി കാണിച്ചു മറ്റുള്ളവരുടെ മുന്നില്‍ ആള്‍ ആകാന്‍ വേണ്ടിയും ആരെയും പ്രണയിക്കരുത്.

പ്രണയം ശരീരം കൊണ്ടല്ല മനസ്സ് കൊണ്ടാണ് ആസ്വാദിക്കണ്ടത്. യഥാര്‍ത്ഥ പ്രണയം നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ ഒന്നാകുന്ന നിമിഷം വരെ ഒന്നു മോശമായി സ്പര്‍ശിക്കാന്‍ പോലും കഴിയില്ല. ഹൃദയത്തില്‍ യഥാര്‍ത്ഥ പ്രണയം ഉള്ള ഒരാള്‍ക്ക് മാത്രമേ തന്റെ കൂടെ ഉള്ള ആളെ സ്‌നേഹത്തോടെ വിശ്വാസത്തോടെ സുരക്ഷിതമായി ചേര്‍ത്ത് നിര്‍ത്താന്‍ കഴിയു. ആ ചേര്‍ത്ത് നിര്‍ത്തല്‍ ആണ് ലോകത്തിലെ എല്ലാ ആണും പെണ്ണും ആഗ്രഹിക്കുന്നത് ഞാന്‍ എന്റെ പെണ്മക്കളോട് പറയാറുണ്ട് നിങ്ങള്‍ പ്രേമിക്കണം. അതു നിങ്ങള്‍ അറിയണം. ആകപ്പാടെ ഒരു ജീവിതമേ ഉള്ളു. ആരെ പ്രേമിക്കണം എന്നത് നിങ്ങളുടെ ഇഷ്ടം. കാരണം ജീവിതം നിങ്ങളുടെ ആണ്. ജീവിതം സുരക്ഷിതം ആണെന്ന് തോന്നുന്ന ആരെയും പ്രണയിക്കാം അതിനു ജാതിയോ, മതമോ, പ്രായമോ,നിറമോ ദേശമോ,ഇല്ല.നല്ല മനുഷ്യന്‍ ആയാല്‍ മതി പണത്തെ പ്രണയിക്കരുത്. അധികാരങ്ങളെയും സ്ഥാനമാനങ്ങളെയും പ്രണയിക്കരുത്.ഇവ എല്ലാം ഏതു നിമിഷവും തകര്‍ന്നു പോകാം. മനസ്സിനെ പ്രണയിക്കു.

ഏതു അവസ്ഥയിലും കൈ വിടാത്ത മനസ്സുള്ളവരെ. പക്ഷേ നിങ്ങളുടെ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘തേക്കാന്‍’ വേണ്ടി ആരെയും പ്രണയിക്കരുത്. കാരണം ദൈവം തന്ന ഏറ്റവും നല്ല വികാരമാണ് പ്രണയം അത് അനാവശ്യമായി ഉപയോഗിക്കരുത്. പിന്നീട് ആവശ്യം വരുമ്പോള്‍ അതു കിട്ടാതെ വരും. പ്രണയിക്കണ്ടത് കല്യാണം കഴിഞ്ഞല്ല. കല്യാണത്തിന് മുന്‍പ് മനസ്സില്‍ ഒരു ചരടിന്റെ പോലും ബന്ധനം ഇല്ലാതെ സ്വതന്ത്രമായി ഇഷ്ടമുള്ള പൂക്കളുടെ ഇടയിലൂടെയും ഇഷ്ടമുള്ള ആകാശത്തിലൂടെയും സുന്ദരങ്ങളായ ചിത്രശലഭങ്ങളുടെ കൂടെയും പറന്നു നടന്നു ആസ്വദിക്കണ്ട ഒന്നാണ്. കല്ല്യാണം കഴിഞ്ഞും പ്രണയിക്കാം. പക്ഷേ അതിനു ഇത്രയും മധുരം ഉണ്ടാവില്ല.

നിങ്ങള്‍ പ്രണയിക്കു ഞാന്‍ എന്ന അച്ഛന്‍ നിങ്ങള്‍ക്ക് തരുന്ന സ്വാതന്ത്ര്യം നിങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും ഈ അച്ഛന് നിങ്ങളില്‍ ഉള്ള വിശ്വാസം സ്‌നേഹം ഒരു ദിവസത്തിന് വേണ്ടി പ്രണയിക്കാ തിരിക്കു. കാമത്തിന് വേണ്ടി പ്രണയിക്കാതിരിക്കു. പ്രണയത്തിനു വേണ്ടി മാത്രം പ്രണയിക്കു. അതു ഒരു സുഖം ആണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം . പ്രണയദിനാശംസകള്‍ എന്നാണ് അദ്ദഹത്തിന്റെ പോസ്റ്റ്.