
നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി, ചുവപ്പ് പട്ടുസാരിയില്‍ ട്രെഡീഷണല്‍ ആഭരണങ്ങളണിഞ്ഞ് അതി സുന്ദരിയായി താരം; ആശംസകളോടെ ആരാധകര്‍
ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ദേയ വേഷങ്ങള്‍ അഭിനയിച്ച നടി വൈഷ്ണവി വേണു ഗോപാല്‍ വിവാഹിതയായി. ഏറെ നാളത്തെ സുഹൃത്തായിരുന്ന രാഘവ് നന്ദകുമാറാണ് നടിയുടെ വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ജൂണ്‍ എന്ന ചിത്രത്തില്‍ രജിഷ വിജയന്റെ കൂട്ടുകാരിയായി വൈഷ്ണവി അഭിനയിച്ച മൊട്ടച്ചി എന്ന കഥാ പാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ജയരാജ്, നടിമാരായ അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍, സ്വാസിക, നൂറിന്‍ ഷെരീഫ് ജൂണ്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2018 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തുടര്‍ന്ന് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്‍, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

നവംബറിലാണ് ഒരു ബീച്ച് ഫോട്ടോ ഷൂട്ടിനിടെ സുഹൃത്തായ രാഘവ് നടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയതും താരം യെസ് പറഞ്ഞതും. അപ്രതീക്ഷിതമായ സുഹൃത്തിന്റെ പ്രെപ്പോസല്‍ കണ്ട് നടി ഞെട്ടുന്നതും പിന്നീട് സുഹൃത്ത് വൈഷ്ണവിയുടെ കൈകളില്‍ മോതിരമണിയുന്നതും എല്ലാം താരം വീഡിയോയായി പങ്കു വച്ചിരുന്നു. ഈ വീഡിയോ വന്‍ വൈറലായി മാറിയിരുന്നു. ”ഫൊട്ടോഷൂട്ട് പെട്ടെന്ന് ‘വില്‍ യു മാരി മി’ നിമിഷങ്ങളായി മാറിയാല്‍ എന്ത് സംഭവിക്കും? ഞാന്‍ യെസ് പറഞ്ഞു,” എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് വൈഷ്ണവി അന്ന് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വിവാഹത്തിലുടനീളം വളരെ സന്തോഷവതിയായിട്ടായിരുന്ന വൈഷ്ണവി ഉണ്ടായിരുന്നത് വരനായ രാഘവും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് സന്തോഷമണ്ടെന്നും. പെട്ടന്നാണ് വിവാഹം തീരുമാനിച്ചതെന്നും കുറച്ചു പേരെ മാത്രമാണ് വിളിച്ചതെന്നും നടി തന്റെ വിവാഹ ശേഷം പ്രതികരിച്ചു. രാഘവ് തന്റെ ചെറുപ്പം മുതലുള്ള സുഹൃത്തായിരുന്നുെവന്നും കോവിഡ് കാലത്താണ് ശരിക്കും ഞങ്ങള്‍ പ്രണയിച്ച് തുടങ്ങിയതെന്നും നടി മാധ്യമങ്ങളോട് വ്യക്തമാക്കി. രാഘവിന്‍രെ വീട് തിരുവനന്തപുരത്താണ്. എന്നാല്‍ രാഘവ് പഠിച്ചതും വളര്‍ന്നതുമൊക്കെ സൗദിയിലായിരുന്നു. പിന്നീടു കുറച്ചു വര്‍ങ്ങളായി ബഹ്‌റിനില്‍ ജോലി ചെയ്യുകയായിരുന്നു . ഇപ്പോല്‍ ബാംഗ്ലൂരുവിലാണ് ജോലി. താനും ബാംഗ്ലൂരിലോട്ട് ഷിഫ്റ്റായി എന്നും വൈഷ്ണവി മാധ്യമങ്ങളോട് വ്യക്തമാക്കി.

സിനിമയില്‍ നല്ല അവസരങ്ങള്‍ തന്നെ തേടി എത്തിയാല്‍ ഇനിയും അഭിനയം തുടരുമെന്നും വൈഷ്ണവി അറിയിച്ചു. അമ്പലത്തില്‍ വച്ച് താലികെട്ടിയ ശേഷമാണ് ഓഡിറ്റോറിയത്തില്‍ മറ്റു ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് വളരെ സുന്ദരിയായിട്ടാണ് വൈഷ്ണവി എത്തിയത്. താലികെട്ടിന് കേരളസാരിയും കുറച്ച് ആഭരണങ്ങളും മാത്രമാണ് നടി അണിഞ്ഞത്. പിന്നീടുള്ള ചടങ്ങിനായി ചുവപ്പ് പട്ടു സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം എത്തിയത്.
തലമുടിയില്‍ നിറയെ ഭംഗിയുള്ള ചുവപ്പു റോസാപ്പുക്കളാല്‍ അലംകൃതമായിരുന്നു. ചുവപ്പും ഗോള്‍ഡനും കളറുകളുള്ള വളകളാണ് താരം അണിഞ്ഞത്. ട്രെഡീഷണല്‍ ആന്‍ഡ് ടെംപിള്‍ ഡിസൈനിലുള്ള ഒരു ചോക്കറും വലിയ ലോക്കറ്റുള്ള ഒരു മാലയും താരം അണിഞ്ഞിരുന്നു. കാതിലെ മനോഹരമായ ജിമിക്കിയും തലയിലെ നെറ്റിച്ചുട്ടിയുമാെക്കെ വൈഷ്ണവിയെ രാജകുമാരിയെ പോലെ മനോഹരിയാക്കി. മുണ്ടും ഷര്‍ട്ടുമായിരുന്നു വരന്‍ രാഘവിന്റെ വേഷം. ആരാധകരും താരത്തിന് വിവാഹ മംഗളാശംസകള്‍ നേര്‍ന്നിരിക്കുകയാണ്.