
“ഒരുപാട് നിയന്ത്രണങ്ങളൊക്കെ വെച്ചു, അയാൾ പോയതോടെ ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്, ഞാൻ ഇപ്പോഴാണ് ഹാപ്പിയായത്” വിവാഹമോചനത്തിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് വൈക്കം വിജയലക്ഷ്മി
അനേകം പ്രതിസന്ധികൾ തരണം ചെയ്ത് ഉയരങ്ങളിലേക്ക് എത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ അനേകം ആരാധകരുള്ള ഗായിക കൂടിയാണ് വിജയലക്ഷ്മി. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട് ഏവരുടേയും ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് വിജയലക്ഷ്മി. വേറിട്ട ആലാപന ശൈലി കൊണ്ടാണ് വിജി ആരാധകരെ സ്വന്തമാക്കിയത്. പരിമിതികൾക്ക് മുന്നിൽ കീഴടങ്ങാനുള്ളതല്ല ജീവിതം എന്ന് തൻ്റെ പ്രവർത്തികളിലൂടെ തെളിയിച്ച കലാകാരികൂടിയാണ് വിജയലക്ഷ്മി.

കാഴ്ച ഇല്ലെങ്കിലും ഒപ്പം താങ്ങായും തണലായും ഉള്ള അച്ഛനമ്മമാരാണ് വിജയലക്ഷ്മിയുടെ കാഴ്ച. മകൾ എവിടെ പോയാലും ഒപ്പം തന്നെ ഇരുവരും ഉണ്ടാവും.ആ താങ്ങ് തന്നെയാണ് പരിമിതികളിൽ തളരാതെ പ്രിയ ഗായികയെ പിടിച്ച് നിർത്തുന്നതും. കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിക്കുന്നത് കണ്ട അച്ഛൻ മുരളിയാണ് ഒറ്റക്കമ്പിവീണ വിജിക്ക് നിർമ്മിച്ച് നൽകിയത്. അനൂപാണ് വിജയലക്ഷ്മി വിവാഹം ചെയ്തിരുന്നത്. എന്നാൽ ആ വിവാഹ ബന്ധം അധികനാൾ നീണ്ട് പോയില്ല. ദാമ്പത്യ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കു വെച്ച് കൊണ്ട് വിജയ ലക്ഷ്മി എത്തിയിരുന്നു.

ദേഷ്യപെട്ടുള്ള സംസാരവും ഭീഷണികളും താൻ ഒരുപാട് കേട്ടിട്ടുണ്ട്. അതെല്ലാം തൻ്റെ മനസ്സിന് ഒരുപാട് വിഷമമായിരുന്നു നൽകിയത്. അതെല്ലാം കൊണ്ട് തനിക്ക് പാടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. സംഗീതം തന്നെയാണ് എന്നും നല്ലത്. മനസ്സിന് വിഷമം മാത്രം നൽകുന്ന ആളുകളോടൊപ്പം ജീവിക്കുന്നതിലും നല്ലത് സംഗീതമാണെന്നും വിജയലക്ഷ്മി പറഞ്ഞു. ആ സത്യം താൻ മനസ്സിലാക്കിയത് കൊണ്ടാണ് പിരിയാം എന്നുള്ള തീരുമാനം എടുത്തത്. ആരും തന്നെ പ്രേരിപ്പിച്ചതല്ലെന്നും വിജി പറഞ്ഞു. അച്ഛനും അമ്മയ്ക്കൊപ്പം സംഗീതവുമായി ജീവിക്കു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും വിജയലക്ഷ്മി പറഞ്ഞു.

ആദ്യമൊക്കെ വിവാഹ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. പിന്നീട് അയാളുടെ സ്വഭാവ രീതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. ആവശ്യമില്ലാത്ത കാര്യങ്ങൾക്കെല്ലാം വഴക്കും അത് പാടില്ല ഇത് പാടില്ല എന്നൊക്കെ നിയന്ത്രണങ്ങളും തുടങ്ങി. താൻ ഇപ്പോൾ നല്ല ഹാപ്പിയായത്. ഒരു ജീവിതം വേണം അത് തനിക്ക് വരുമ്പോൾ വരട്ടെ. ഇപ്പോൾ ജീവിതത്തിൽ തനിക്ക് സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട് എന്നും വിജയലക്ഷ്മി പറഞ്ഞു.