ദൈവം ഞങ്ങളെയും അനുഗ്രഹിച്ചു, ഞങ്ങളുടെ കുഞ്ഞുമാലാഖ ധീമഹി എത്തിക്കഴിഞ്ഞു, അമ്മയായ സന്തോഷം പങ്കുവെച്ച് ഉത്തര ഉണ്ണി

അഭിനേത്രി, നർത്തകി എന്നീ നിലകളിലൊക്കെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഊർ്മിള ഉണ്ണിക്കും സംയുക്ത വർമ്മയ്ക്കും പിന്നാലെ ബിഗ് സ്ക്രീനിലേക്ക് എത്തിയ ഉത്തര വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ പ്രീതി പിടിച്ചു പറ്റുകയുണ്ടായി. അഭിനയത്തിനും നൃത്തത്തിനും പുറമേ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ഉത്തര തെളിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷത്തെ പറ്റി താരം പറഞ്ഞിരിക്കുന്ന വാക്കുകളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. പച്ചമാങ്ങ കടിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോൾ മുതൽ ഉത്തര ഗർഭിണിയാണോ എന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പുത്തൻ പോസ്റ്റിലൂടെ തന്റെ പ്രേക്ഷകർക്ക് അതിനുള്ള ഉത്തരം താരം നൽകിയിരിക്കുകയാണ്.

നിറവയറിലുള്ള ചിത്രങ്ങൾക്കൊപ്പം ആണ് ഉത്തര വിശേഷം പങ്കുവെച്ചിരിക്കുന്നത്. ദൈവാനുഗ്രഹം കൊണ്ട് ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. ധീമഹി നിതേഷ് നായർ. ധീമഹി എന്നാൽ ബുദ്ധിയുള്ളവൾ എന്നർത്ഥം. ഒരാളുടെ ഉള്ളിലെ ദൈവീകതയെ ഉണർത്തുക എന്ന് പറയും ഗായത്രി മന്ത്രത്തിൽ എന്നാണ് ഉത്തര പങ്കുവെച്ചത്. താരങ്ങളെയും ആരാധകരെയും ഉൾപ്പെടെ നിരവധിപേർ ഉത്തരയ്ക്കും നിതേഷിനും ആശംസ അറിയിച്ച രംഗത്തെത്തിയിട്ടുണ്ട്.പേരന്റ് ഫുഡിലേക്ക് സ്വാഗതം എന്നായിരുന്നു ശില്പ ബാലൻ ചിത്രത്തിന് താഴെ കുറിച്ചത്. എല്ലാവിധ അനുഗ്രഹമെന്ന് ദിവ്യ ഉണ്ണി പറയുകയും ചെയ്തു. കൺഗ്രാറ്റ്സ് അവർ ന്യൂ മമ്മ ഗേൾ എന്നാണ് ഭാമ കമന്റ് ആയി കുറിച്ചത്. മകളുടെ പേര് മനോഹരമായിരിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ആയുരാരോഗ്യസൗഖ്യം നേരുന്നു.

ഒരുപാട് സന്തോഷം. എല്ലാവിധ ആശംസകളും തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിനു താഴെ ഉയരുന്നുണ്ട്. ഇന്നത്തെ കാലത്ത് താരങ്ങളെല്ലാം അവരുടെ പ്രഗ്നൻസി മുതലുള്ള എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഉത്തരയുടെ കാര്യം വളരെ വൈകിയാണ് താങ്കൾ അറിഞ്ഞതെന്നും ഇപ്പോഴാണ് ഗർഭിണിയാണെന്ന് പോലും മനസ്സിലാക്കുന്നത് എന്ന് ആയിരുന്നു ചില ആരാധകർ പരിഭവം കലർന്ന കമൻറ് ആയി കുറിച്ചത്. ഊർമ്മിള ഉണ്ണിയാണ് ഉത്തരയ്ക്ക് വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ നിതേഷാണ് ഉത്തരയെ വിവാഹം കഴിച്ചിരിക്കുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ ഇതാണ് എൻറെ വരനെന്ന് തോന്നിയിരുന്നു എന്ന് മുൻപ് ഉത്തര പറയുകയുണ്ടായി.