
ആശാ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി,ചുവപ്പ്്് പട്ടുസാരിയുടുത്ത്്്് സ്വര്‍ണ്ണാഭരണ വിഭൂഷിതയായ വധുവായി താരപുത്രി; ആശംസകള്‍ അര്‍പ്പിച്ച് താരങ്ങളും ആരാധകരും
നടിയും ഡാന്‍സറുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി. മുബൈയില്‍ സെറ്റിലായിരിക്കുന്ന ആദിത്യമേനോന്‍ ആണ് ഉത്തരയുടെ വരനായത്. കഴിഞ്ഞ ദിവസം ഇവരുടെ ഹല്‍ദിയും കുടുംബം ഒന്നടങ്കം ആഘോഷിച്ചിരുന്നു. അങ്കമാലി കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഉത്തര വിവാഹിതരായത്. മുംബൈയില്‍ ഇവരുടെ വിവാഹ റിസപ്ഷന്‍ നടക്കും. ഉത്തരയും അമ്മയെ പോലെ തന്നെ സിനിമയിലേയ്ക്ക് എത്തിയിരുന്നു. സിനിമയില്‍ സജീവമാകാനിരിക്കെയാണ് ഉത്തര വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വന്നത്. വീട്ടുകാര്‍ ആലോചിച്ച വിവാഹമായിരുന്നു ഉത്തരയുടേത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആദിത്യന്‍രെയും ഉത്തരയുടെയും വിവാഹ നിശ്ചയം കൊച്ചിയിലെ ലേ മറഡിയന്‍ ഹോട്ടലില്‍ വച്ച് നടന്നത്.

വളരെ ആര്‍ഭാടമായ ഈ ചടങ്ങില്‍ മമ്മൂട്ടി, ജയറാം, രഞ്ജി പണിക്കര്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ മെഹന്ദി ചടങ് സ്വ വസതിയില്‍ വച്ച് വിപുലമായി ആഘോഷിച്ചിരുന്നു. എന്ന് അമ്മയും മക്കളും എല്ലാവരും തന്നെ മഞ്ഞ കളറിലെ സാരിയണിഞ്ഞാണ് എത്തിയത്, സിനിമാ താരം ലാല്‍ ഹല്‍ദി ചടങ്ങില്‍ പാട്ടു പാടിയതിന്‍രെ വീഡിയോ ഇവര്‍ തന്നെ പങ്കുവച്ചിരുന്നു. വളരെ സന്തോഷത്തോടെ മകള്‍ വിവാഹിതയായിരിക്കുകയാ്. ആശാ ശരത്തിനും ഭര്‍ത്താവിനും കീര്ത്തന എന്ന മകല്‍ കൂടി ഉണ്ട്. കീര്‍ത്തന വിദേശത്ത് പഠിക്കുകയാണ്.

ഉത്തര 2021ലെ മിസ് കേരള റണ്ണറപ്പ് ആയിരുന്നു.മാത്രമല്ല, മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദധാരിയും ഇംഗ്ലണ്ടില്‍ നിന്ന് ബിസിനസ് അനലിസ്റ്റിക്‌സും പഠിച്ചിട്ടുണ്ട്. വളരെ സിനിമയിലും താരം അഭിനയിച്ചിരുന്നു. ഖൈദ്ദ എന്ന സിനിമയില്‍ ആശാ ശരത്തിനൊപ്പം മകള്‍ ഉത്തരയും ഉണ്ടായിരുന്നു. ഉത്തരയുടെ ആദ്യ ചിത്രമാണിത്. വളരെ സുന്ദരിയായിട്ടാണ് ഉത്തര വിവാവഹത്തിന് വദുവായി എത്തിയത്. വലിയ ചോക്കറും ട്രെഡീഷണല്‍ ടൈപ്പ് വലിയ കുറെ മാലകളും കൈ നിറയെ വളകളും താരം അണിഞിരുന്നു.

ചുവപ്പും ഗോള്‍ഡനും കലര്‍ന്ന സാരിയും ബ്രൈഡല്‍ ഹെവി വര്‍ക്കുകളുള്ള ബ്ലൗസുമണിഞ്ഞ് തലമുടിയില്‍ കൊണ്ട വച്ച് നെറ്റിച്ചുട്ടിയണിഞ്ഞ് വളരെ സുന്ദരിയായിട്ടാണ് താരം എത്തിയത്. ലക്ഷങ്ങല്‍ വിലയുള്ള സാരിയും ആഭരണങ്ങളുമൊക്കെ ഇവര്‍ ഡിസൈന്‍ ചെയ്‌തെടുക്കുകയായിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ ക്കൊടുവിലാണ് ഉത്തര വിവാഹിതയായത്. കാവ്യയും ദീലിപും ഉത്തരയുടെ വിവാഹത്തിന് എത്തിയിരുന്നു.
കൂടാതെ ജോജു ജോര്‍ജ്, ആന്റണി പെരുമ്പാവൂര്‍, അനുശ്രീ, അന്‍സിബ, ബൈജു തുടങ്ങി നിരവധി താരങ്ങല്‍ ഉത്തരയുടെ വിവാഹത്തിന് എത്തി യിരുന്നു. പച്ച പട്ടുസാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ആശാ ശരത്ത് തന്റെ മകളുടെ വിവാഹത്തിന് എത്തിയത്. ഇളയ മകള്‍ കീര്‍ത്തനയും കടും പച്ച കളറിലെ സാരിയില്‍ വളരെ സുന്ദരിയായിരുന്നു. മകളെ വിവാഹ വേദിയിലേയ്ക്ക് നെറുകയില്‍ പൂക്കള്‍ സമര്‍പ്പിച്ച് കെട്ടി പിടിച്ച് ഉമ്മ നല്‍കി സ്വീകരിക്കുന്ന ആശാ ശരത്തിന്റെ വളരെ ഇമോഷണലായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഉത്തരയ്ക്കും ആദിത്യനും നിരവധി ആളുകലാണ് ആശംസകള്‍ അര്‍പ്പിക്കുന്നത്.