
ഒടുവിൽ മുടിയൻ വിവാഹത്തിനായി, പെണ്ണ് ആരാണെന്ന് മനസ്സിലായോ? ഉപ്പും മുളകും കണ്ണീർപരമ്പരായി എന്ന് പ്രേക്ഷകർ
വർഷങ്ങൾ ആയി മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. പ്രായവ്യത്യാസമില്ലാതെ ആരാധകരുള്ള പരമ്പര കൂടിയാണ് ഉപ്പും മുളകും. പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ കാണിക്കുന്നത്. സാധാരണ കുടുംബത്തിലെ സംഭവങ്ങൾ എല്ലാം ചേർത്തിണക്കി കൊണ്ടുള്ള പരമ്പരയിൽ ഇപ്പോഴിതാ വിഷ്ണു വിവാഹം കഴിക്കുന്ന എപ്പിസോഡ് ആണ് കാണിക്കുന്നത്. ലച്ചുവിന്റെ കല്യാണം പോലെ അതിഗംഭീരമായി നടത്തുമെന്നാണ് പ്രേകഷകർ പ്രതീക്ഷിച്ചത്.

എന്നാൽ തികച്ചും അപ്രതീക്ഷിതമായിരുന്നു മുടിയന്റെ വിവാഹം. വിഷ്ണുവിനോട് വിവാഹക്കാര്യം പറയുമ്പോഴെല്ലാം ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ ഒടുവിൽ വിവാഹം കഴിക്കാമെന്ന് വിഷ്ണു സമ്മതിക്കുകയും ചെയ്തു. പിറ്റേ ദിവസം എല്ലാവരും കൂടി മുടിയനുള്ള പെണ്ണ് ആലോചിക്കാൻ പോവുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു വിഷ്ണു ഒരു പെണ്ണുമായി കയ്യിൽ പൂമാലയൊക്കെ ആയി വന്നു നിൽക്കുന്നതാണ്. ഇത് കാണുന്ന ബാലു ഞെട്ടലോടെ എല്ലാവരെയും അറിയിക്കുകയും അമ്പരപ്പോടെ എല്ലാവരും നോക്കി നിൽക്കുകയാണ്.

പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിച്ചെന്നും പെണ്ണിനേയും പരിചപ്പെടുത്തുകയുമാണ് വിഷ്ണു. എന്നാൽ ബാലു വിവാഹത്തെ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ലച്ചുവിനും നീലുവിനും മുടിയന്റെ വിവാഹം അറിയാമായിരുന്നെന്നും എല്ലാവരും മറച്ചു വെച്ചതാണെന്നും പറഞ്ഞു കൊണ്ട് ബാലു ചൂടാവുന്നു. എന്നാൽ ഇതൊക്കെ കേട്ട് മുടിയനും പെണ്ണും മാറി നിൽക്കുന്നു. ബാലു വളരെ അധികം സങ്കടത്തോടെയാണ് മുടിയന്റെ വിവാഹത്തെ കാണുന്നത്. വിഷ്ണുവിന്റെ കാര്യം വീട്ടിൽ പറയുകയും എന്നാൽ സമ്മതിക്കാതെ വന്നതോടെ ഇറങ്ങി വരികയാണെന്നും വിഷ്ണു വിവാഹം കഴിച്ച പെണ്ണ് പറയുന്നു.

ഇരുവരോടും ഇറങ്ങി പോവാൻ പറയുന്ന ബാലു എന്നാൽ നീല് നിശബ്ദത പാലിക്കുകയാണ്. കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലായി കണ്ണീർ പരമ്പര പോലെ ആണ് ഉപ്പും മുളകും കടന്ന് പോവുന്നതെന്ന് പറയുകയാണ് പ്രേക്ഷകർ. വിഷ്ണു ആരെയാണ് വിവാഹം കഴിച്ചതെന്നോ പെൺകുട്ടിയുമായി എങ്ങെനെയാണ് ഇഷ്ടത്തിലായതെന്നോ കഥയിൽ പറയുന്നില്ല. വരുന്ന എപ്പിസോഡുകൾ പറയും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.ജീവിതത്തിലെ പല സങ്കടങ്ങളും മറക്കാനാണ് ഉപ്പും മുളകും കാണുന്നത്. എന്നാൽ ഇപ്പോൾ അതും ഇല്ലാതായി എന്നും ഇത്രയും താഴ്ന്ന രീതിയിൽ എപ്പിസോഡുകൾ വേണ്ടെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം.