കണ്ണീർ പരമ്പരയെക്കാളും കഷ്ടം ആയല്ലോ? മുടിയന്റെ വിവാഹം, ബാലു കുടുംബത്തെ ഉപേക്ഷിക്കുന്നു, ഉപ്പും മുളകിനെതിരെ പ്രേക്ഷകർ രംഗത്ത്

മലയാളികൾ പ്രായ വ്യത്യാസമില്ലാതെ ഹൃദയത്തിൽ ഏറ്റിയ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ അതെ പ്രേക്ഷകർ തന്നെ ഉപ്പും മുളകിനെ തള്ളി പറയുകയാണ്. മുടിയന്റെ രഹസ്യവിവാഹം പാറമട വീടിനെ ഒന്നാകെ തകർത്തിരിക്കുകയാണ്. പെണ്ണാലോചന നടക്കുന്നതിനിടയിലായിരുന്നു ആരോടും പറയാതെ മുടിയന്‍ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വീട്ടില്‍ വന്നത്. നീലുവിന്റെ കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്ണിനെ ആയിരുന്നു മുടിയന് വേണ്ടി ആലോചിച്ചിരുന്നത്. പെണ്‍വീട്ടിലേക്ക് ആലോചനയുമായി പോവാനൊരുങ്ങുന്നതിനിടയിലായിരുന്നു മുടിയനെ കാണാതാവുന്നത്.

എല്ലാവരും മുടിയനെ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ലായിരുന്നു. മുടിയന്റെ ഫോണും ഓഫായിരുന്നു. എല്ലാവരും അന്വേഷിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആയിരുന്നു കൈയ്യില്‍ ബൊക്കെയും കഴുത്തില്‍ പൂമാലയുമിട്ടു കൊണ്ട് ഒരു പെണ്ണിന്റെ കൈയ്യും പിടിച്ച് മുടിയന്‍ വന്നത്. മുടിയനേയും പെണ്ണിനേയും വീട്ടിലേക്ക് കയറ്റില്ലെന്ന് പറഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു ബാലു. എന്നാൽ അമ്മ പറഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്ന് പോവും എന്നാണ് മുടിയന്‍ പറഞ്ഞത്. നീലു ഒരു മറുപടിയും കൊടുക്കാതെ വന്നതോടെയാണ് മുടിയനും ഭാര്യയും വീട്ടിലേക്ക് കയറിയത്.

എന്നാൽ ബാലു ഇവർക്കെതിരെ തന്നെയാണ് നിൽക്കുന്നത്. ചേട്ടൻ ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചു അത് മനസ്സിലാക്കിയാൽ മതി എന്നാണ് ലച്ചുവും കേശുവും പറഞ്ഞത്. എന്നാൽ ബാലു അപ്പോഴും വഴക്കിട്ട് നിൽക്കുകയാണ്. മരുമകളെ കുറിച്ച് ബാലു ഫോണിലൂടെ കുറ്റം പറഞ്ഞിരുന്നു. ഇത് കേട്ട് വന്ന മുടിയന്റെ ഭാര്യ പ്രതികരിക്കുന്നുണ്ട്. താൻ അത്ര മോശം കുടുംബത്തിൽ ഉള്ള ആളല്ല. അച്ഛനും അമ്മയും എല്ലാം ബിസിനെസ്സ് നടത്തുന്നവരാണ് എന്നൊക്കെ പറയുന്നുണ്ട്. കുറച്ചൊക്കെ മര്യാദ ആവാം. എല്ലാറ്റിനും മറുപടി പറയണം എന്നില്ലെന്നും നീലു മരുമകളോട് പറയുന്നുണ്ട്.

കൂടാതെ ഭാസിയും ഇതിൽ സങ്കടം അറിയിച്ചു കൊണ്ട് എത്തിയിരുന്നു. വാടകയുടെ പകുതി തരാമെന്നും അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ സമ്മതിക്കണം എന്ന് മുടിയനും ഭാര്യയും പറയുന്നു. ബാലു ദേഷ്യം കാണിക്കുമ്പോൾ എൻ്റെ ഭാര്യയെ പറഞ്ഞാൽ താനും പ്രതികരിക്കുമെന്ന് മുടിയൻ പറയുന്നു. ഇതോടെ ബാലുവിന്റെ ദേഷ്യം കൂടുന്നു. പാറുകുട്ടിയുമായി സംസാരിക്കുന്നതിനും വഴക്കുണ്ടാക്കുകയാണ് ബാലു. എന്തായാലും മുടിയന്റെ വിവാഹം പാറമട വീടിനെ ഒന്നാകെ ബാധിച്ചിരിക്കുകയാണ്. ഇത് കണ്ണീർ പരമ്പരയേക്കാൾ മോശമായല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്രയ്ക്ക് വേണ്ടി ഇരുന്നില്ലെന്നും ഉപ്പും മുളകും കാണാനുള്ള ഉത്സാഹം തന്നെ പോയി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.