മകൻ ഉള്ള വീട്ടിൽ താമസിക്കില്ലെന്ന് ബാലു, ‘അമ്മ പറയാതെ ഇറങ്ങില്ലെന്ന് മുടിയൻ, അച്ഛനെ കാണാത്ത വിഷമത്തിൽ മക്കളും

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു യഥാർത്ഥ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ വരച്ചു കാണിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രഷണം ചെയ്യുന്ന ഉപ്പും മുളകും. എന്നാൽ ഇപ്പോൾ സീരിയലിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. വളരെ ആർഭാടത്തോടെയുള്ള ലച്ചുവിന്റെ വിവാഹ ശേഷം സഹോദരൻ മുടിയനും വിവാഹ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. മകന് കല്യാണ ആലോചന നടത്തുമ്പോഴാണ് മുടിയൻ കാമുകിയേയും വിളിച്ച് വീട്ടിലേക്ക് എത്തിയത്.

താൻ വിവാഹിതനായെന്ന് മുടിയൻ പറഞ്ഞതോടെ ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിയ അവസ്ഥയിലാണ് ബാലുവും നീലുവും. മുടിയനോടും ഭാര്യയോടും ഇറങ്ങി പോകാൻ ആയിരുന്നു ബാലു പറഞ്ഞിരുന്നത്. എന്നാൽ മുടിയനും ഭാര്യയും വീട്ടിൽ കയറിയെങ്കിലും മകനെ കാണുമ്പോഴെല്ലാം ബാലു നിരന്തരം ദേഷ്യം പ്രകടിപ്പിച്ച് സംസാരിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനിടയിൽ മകന്റെ ഭാര്യ ബാലുവിനോട് സംസാരിക്കാന്‍ വന്നെങ്കിലും ബാലു ദേഷ്യത്തിൽ തന്നെ ആയിരുന്നു മരുമകളോടും സംസാരിച്ചത്.

അതേസമയം മുടിയനെയും ഭാര്യയെയും തന്റെ വീട്ടിൽ നിന്നും ഇറക്കി വിട്ടില്ലെങ്കിൽ താൻ ഇറങ്ങി പോകുമെന്നും ബാലു പറഞ്ഞത്. ‘എന്നാൽ മകൻ പറഞ്ഞത് ‘അമ്മ പറഞ്ഞാൽ മാത്രമേ ഇറങ്ങി പോകുകയുള്ളു എന്നായിരുന്നു. എന്നാൽ അത് കേട്ടിട്ടും നീലു പ്രത്യേകിച്ചൊന്നും പ്രതികരിക്കാതെ വന്നപ്പോൾ നീലു മുടിയനെ പുറത്താക്കില്ലെന്നു ബാലുവിന് മനസ്സിലാവുകയും ചെയ്തു. അതോടെ ബാലു വീട് വിട്ടിറങ്ങുകയും ചെയ്തു. എല്ലാവരും കരുതിയത് ബാലു നെയ്യാറ്റിന്‍കരയിലേക്കായിരിക്കും പോയതെന്നാണ്. എന്നാൽ അവിടേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ അച്ഛൻ അവിടെ എത്തിയില്ലെന്നു അറിഞ്ഞ മക്കൾ അച്ഛനെ കാണാത്തതിന്റെ വിഷമത്തിൽ ആയിരുന്നു.

ആ വിഷമത്തിൽ കേശു അവരോട് ദേഷ്യപ്പെടാൻ തുടങ്ങി. എന്നാൽ ഇതിനെല്ലാമിടയിൽ മുടിയന്റെ ഭാര്യയുടെ അച്ഛനും പാറമട വീട്ടിൽ എത്തുകയും മകളെ വിട്ടു നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. നീലുവിനോട് നിങ്ങൾ ആവശ്യപ്പെടുന്ന പണം തരാമെന്നും പറഞ്ഞു. തങ്ങൾ ആരും തന്നെ മകളെ പിടിച്ച് വെച്ചിട്ടില്ലെന്നും അവൾ വരുമെങ്കിൽ കൊണ്ട് പൊയ്ക്കോളൂ എന്നായിരുന്നു നീലു അവരോട് പറഞ്ഞത്. ഇനി അമ്മായിഅച്ഛനും മരുമകനും നേരില്‍ കാണുന്നതിന്റെ പുതിയ പ്രമോ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മുടിയൻ കേശുവിനോട് നീയും പ്രേമിച്ച് കല്യാണം കഴിക്കുമെന്നും അപ്പോൾ അച്ഛൻ നിന്നെയും ശപിച്ച് പുറത്താക്കും എന്നും പറഞ്ഞു.