പാറമട വീട്ടിൽ വീണ്ടും കല്യാണ പന്തൽ ഉയരുന്നു…. ഉപ്പും മുളകും മുടിയൻ വിവാഹിതനാവുന്നു; വധു ആരാണെന്ന് അറിഞ്ഞോ?

വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്തിരിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളും ഏറെ ആഴത്തിലാണ് ഓരോ മലയാളി കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുന്നത്. ബാലുവും നീലുവും പാറമട വീടും അഞ്ച് മക്കളും പ്രേക്ഷകർക്ക് എന്നും പ്രിയപെട്ടവരാണ്. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ എത്തിയ പാറുക്കുട്ടിയുടെ വളർച്ച പ്രേക്ഷകർക്ക് മുൻപിലൂടെ ആയിരുന്നു. കളിയും ചിരിയും തമാശകളും സീരിയസ് നിറഞ്ഞ സന്ദർഭങ്ങളും ഒക്കെ ആയി മുന്നോട്ട് പോവുകയാണ് ഉപ്പും മുളകും.

ഇതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ അവരുടെ യഥാർത്ഥ പേരിനേക്കാൾ അറിയപ്പെടുന്നത് പരമ്പരയിലെ പേരിലൂടെയാണ് അറിയപ്പെടുന്നത്. ഋഷി ആണ് മുടിയൻ എന്ന് വിളിക്കുന്ന വിഷ്ണു ആയി വേഷമിടുന്നത്. പരമ്പരയിൽ എത്തിയ ശേഷം മുടിയൻ ചേട്ടൻ എന്ന് തന്നെയാണ് ഋഷി അറിയപ്പെടുന്നത്. ചാനൽ പുറത്തു വിട്ടിരിക്കുന്ന പുതിയ പ്രമോ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ഇനി പാറമട വീട്ടിൽ കല്യാണ മേളം. ഉപ്പും മുളകിൽ മുടിയൻ വിവാഹിതനാവുന്നു എന്നാണ് പുതുതായി വന്ന പ്രമോ വീഡിയോയിൽ കാണിക്കുന്നത്.

നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം എന്ന് പറയുന്ന മുടിയനേയും കാണിക്കുന്നുണ്ട്. ഉടൻ ഒരു കല്യാണ പന്തൽ ഉയരും എന്ന് പറയുന്നതും നീലു സാരിയിൽ അതി സുന്ദരിയായി എത്തുന്നതും പുതിയ പ്രമോയിലൂടെ കാണിക്കുന്നുണ്ട്. ചേട്ടനെ കണ്ടാൽ പെണ്ണും അവരുടെ വീട്ടുകാരും ഞെട്ടണം എന്ന് കേശുവും പറയുന്നുണ്ട്. മുടിയന്റെ വധു ആരായിരിക്കും എന്ന ചോദ്യത്തോടെയാണ് പ്രമോ കാണിക്കുന്നത്. ലച്ചുവിന്റെ വിവാഹം അതി ഗംഭീരമായാണ് ഉപ്പും മുളകും പരമ്പര നടത്തിയത്. അതുപോലെ മറ്റൊരു ഗംഭീര കല്യാണം കൂടി ഉപ്പും മുളകിൽ വരാൻ പോവുകയാണ്.

പ്രമോ വീഡിയോ കണ്ട പ്രേക്ഷകർ വളരെ അധികം സന്തോഷത്തിലാണ്. ഡി 4 ഡാൻസിലൂടെയാണ് റിഷി സ്ക്രീനിലേക്ക് എത്തുന്നത്. ലോകത്തില്‍ തന്നെ ശ്രദ്ധേയനായ എന്റര്‍ടൈനര്‍ ആവണമെന്നാണ് തന്റെ ആഗ്രഹം എന്ന് അടുത്തിടെ ഋഷി തുറന്നുപറഞ്ഞിരുന്നു. ഡാന്‍സും ലൈവ് ഷോസും ഒക്കെയാണ് തനിക്ക് കൂടുതല്‍ താത്പര്യം. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താൻ കടന്ന് വന്നത്. പിന്നെ എല്ലാവരുടെയും ആഗ്രഹം പോലെ തന്നെ അഭിനയവും ആഗ്രഹമായിരുന്നു. അങ്ങനെ ഉപ്പും മുളകിൽ അവസരം വന്നപ്പോൾ അത് ചെയ്തു എന്നുമാണ് റിഷി പറഞ്ഞത്.