വിവാദങ്ങളിൽ ഇടം പിടിച്ചതോടെ അഭിനയ ജീവിതം തന്നെ വേണ്ടെന്ന് വെച്ചു, ഭർത്താവും മകനോടൊപ്പം കായംകുളത്ത് വീട്ടിൽ താമസം; കെപിഎസി ശാന്തയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഏറെ പ്രേക്ഷക പിന്തുണയുള്ള ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് കെപിഎസി ശാന്ത. ഏറെ ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. അത്രത്തോളം ആഴത്തിലാണ് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ഇടം പിടിച്ചത്.  ഇടക്ക് ചില കഥാപാത്രങ്ങൾ പരമ്പരയിൽ നിന്ന് പോയെങ്കിലും, മറ്റ് കഥാപാത്രങ്ങളെല്ലാം അതി ഗംഭീരമായി തന്നെയാണ് ഉപ്പും മുളകും മുന്നോട്ട് കൊണ്ട് പോവുന്നത്.  പാറമട വീടും ബാലുവും നീലുവും പിള്ളേരും ചേർന്ന് ഉപ്പും മുളകും ഹിറ്റ് ആക്കി മാറ്റുകയാണ്.

ഉപ്പും മുളകിൽ വിവാഹ എപ്പിസോഡ് ചിത്രീകരിച്ചതിന് ശേഷം ജൂഹി പിന്നീട് പരമ്പരയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ആദ്യ ഭാഗം കഴിഞ്ഞു പരമ്പര വീണ്ടും തുടങ്ങിയപ്പോൾ ജൂഹി മടങ്ങി എത്തുകയും ചെയ്തു.  എല്ലാ താരങ്ങളും വന്ന് പോവുന്നുണ്ടെങ്കിലും പ്രേക്ഷകർ അന്വേഷിച്ചത് കെപിഎസി ശാന്തയുടെ മുഖമായിരുന്നു. കെ പി എസി ശാന്തയാണ് ഭവാനി അമ്മ എന്ന കഥാപാത്രത്തെ അതി മനോഹരമായി അവതരിപ്പിച്ചു കൊണ്ടിരുന്നത്.  ഏറെ ആരാധകരുള്ള കഥാപാത്രമായിരുന്നു ഇതും.

ചില വിവാദങ്ങളിൽ നിറഞ്ഞു നിന്ന നടി കെപിഎസി ശാന്ത പിന്നീട് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ചെയ്തത്. കെപി എസി നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക് നടിയാണ് ശാന്ത. 2015 ൽ ഉപ്പും മുളകും പരമ്പരയിൽ എത്തിയതോടെ അഭിനയത്തിലേക്കുള്ള ശാന്തയുടെ തിരിച്ചു വരവ് കൂടിയായിരുന്നു അത്. ചുരുങ്ങിയ സമയം കൊണ്ട് ശാന്തയിലൂടെ ഭവാനി അമ്മയെ പ്രേക്ഷകർ ഏറ്റെടുത്തത്. ഭവാനി അമ്മയായി അടുത്തിടെയാണ് കാർത്തിക് ശങ്കറിന്റെ അമ്മ കലാദേവി മിനിസ്ക്രീനിലേക്ക് എത്തുന്നത്. കലാദേവിയെ സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതമാണ്. മകനൊപ്പം അഭിനയിച്ചു കൊണ്ട് മലയാളികളുടെ ഉള്ളിൽ സ്ഥാനം നേടിയെടുക്കാൻ കലയ്ക്ക് സാധിച്ചു.

കലയുടെ ആദ്യ മിനി സ്‌ക്രീൻ അരങ്ങേറ്റം കൂടിയാണ് ഉപ്പും മുളകും. ഇപ്പോഴിതാ വീണ്ടും ശാന്തയെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. ഭവാനി അമ്മയായി ശാന്ത ഇനി തിരികെ വരില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം. അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയാണ് ശാന്ത. ഭർത്താവിനും മകനും ഒപ്പം കായംകുളത്തു താമസിക്കുകയാണ് ഇപ്പോൾ ശാന്ത. ശാന്തയെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ഇനി എങ്കിലും അവരെ വെറുതെ വിടു എന്ന അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഉപ്പുമുളകും പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കെ തുരീയം എന്ന സിനിമയിലും ശാന്ത വേഷമിട്ടിരുന്നു.