പിണക്കം മറന്നു ബാലയ്ക്കരികിലേക്ക് ഓടിയെത്തി ഉണ്ണി മുകുന്ദൻ, ഉണ്ണിയോട് സംസാരിച്ച് ബാലയും, മകളെ കാണാനുള്ള അവസരം ഒരുക്കിയെന്ന് ഉണ്ണിയും മറ്റു താരങ്ങളും

കരൾ രോഗത്തെ തുടർന്ന് അബോധാവസ്ഥയിൽ കഴിയുന്ന ബാലയുടെ നില ഗുരുതരം ആണെന്ന റിപ്പോർട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ബാലയെ കാണാൻ ഉണ്ണി മുകുന്ദൻ എത്തിയിരിക്കുകയാണ്. എറണാകുളം അമൃത ഹോസ്പിറ്റലിൽ ഐസിയുവിൽ കഴിയുന്ന ബാലയെ കാണാൻ ഉടൻ തന്നെ ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്തു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ബാലയും ഉണ്ണിയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സുഹൃത്തിന് വയ്യാതായപ്പോൾ ഓടിയെത്തിയിരിക്കുകയാണ് ഉണ്ണി.

ബാലയെ കാണുകയും അതോടൊപ്പം ബാലയോട് സംസാരിക്കുകയും ഡോക്ടറോട് ഇപ്പോൾ ബാലയുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തെന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പെട്ടന്ന് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടപ്പോൾ ബാല അമൃത ആശുപത്രിയിൽ എത്തുകയും പെട്ടന്ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതോടൊപ്പം ബാല ഇപ്പോൾ സംസാരിക്കുന്നുണ്ടെന്നും ഇനിയും തെറ്റായ തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നിർമാതാവ് ബാദുഷ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. അതോടൊപ്പം താരം ഇതിന് മുൻപ് മകളെ കുറിച്ച് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കണ്ടിരിക്കുന്നത്.

ജീവിതത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്റെ മകൾ ആണെന്നാണ് താരം പറഞ്ഞത്. മകളെ കാണാനും അവളെ കൂടെ താമസിക്കാനും ആഗ്രഹമുണ്ടെന്ന് ബാല പറഞ്ഞിരുന്നു. തന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് മകളുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അന്ന് പോലും തനിക്ക് അതിന് കഴിഞ്ഞില്ലെന്നും ബാല സങ്കടത്തോടെ പറഞ്ഞിരുന്നു. അമൃത വിട്ടില്ലെന്നായിരുന്നു ബാല അന്ന് പറഞ്ഞത്. എന്നാൽ മകൾ സ്വയം തീരുമാനിച്ചതാണ് പോകാതിരിക്കാൻ എന്നുള്ളത് അമൃതയും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ ആശുപത്രിയിലെത്തിയവരോടെല്ലാം മകളെ കാണണമെന്ന ആഗ്രഹവും ആവശ്യവുമാണ് ബാല വീണ്ടും ഉന്നയിച്ചിരിക്കുന്നത്. എന്നാൽ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ ബാലയുടെ കൂടെയുള്ളവർ പറഞ്ഞിരിക്കുന്നത്. അതേസമയം അമൃത സുരേഷിനോട് ദയ ആശ്വതി പറഞ്ഞത് ഇത്രയും കാലം ബാലയെ കുഞ്ഞിനെ കാണിച്ചില്ലല്ലോ എന്നും ഇനിയെങ്കിലും കാണിക്കണം എന്നും പറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാനുള്ള നിരീക്ഷണത്തിലാണ് ഇപ്പോൾ ഡോക്ടർമാർ.

Articles You May Like