“ആ 60 ദിവസം പൊന്നുപോലെയാണ് ഞങ്ങൾ അവളെ നോക്കിയത്, മോളുടെ കാലിൽ ഒരു മുള്ളുകൊണ്ടാൽ പോലും തനിക്ക് വേദനിച്ചിരുന്നു, മോളെ കുറിച്ച് പറഞ്ഞാൽ തിരിച്ചും തെറി പറയുക തന്നെ ചെയ്യും ” ഉണ്ണി മുകുന്ദൻ

ഏറെ വാർത്തകളിൽ ഇടം പിടിച്ച മലയാള ഹിറ്റ് സിനിമകളിൽ ഒന്നാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. അനേകം ആളുകളുടെ കണ്ണ് നിറച്ച സിനിമ കൂടെയാണ് മാളികപ്പുറം. ഇന്നും വൻ വിജയത്തോടെയാണ് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാളികപ്പുറം കണ്ട തങ്ങളുടെ അനുഭവം പറയുന്ന തിരക്കിലാണ് ഓരോ സിനിമാപ്രേമികളും. തിയറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്നവരിൽ കണ്ണ് നിറയാത്തവർ വളരെ ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളു. സംവിധായകൻ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ ആണ് മാളികപ്പുറം സിനിമയുടെ സംവിധാനം നിർവഹിച്ചിരുന്നത്.

എട്ടു വയസ്സുകാരിയായ കല്യാണി എന്ന കുട്ടിയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥയാണ് മാളികപ്പുറം എന്ന സിനിമയുടെ പ്രമേയം. മൂന്നരക്കോടിയില്‍ നിർമിച്ച ചിത്രം അൻപത് കോടി നേടിയതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകാർ. അയ്യപ്പസ്വാമിയായി മാളികപ്പുറം ചിത്രത്തിൽ എത്തുന്ന മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദനെ കാണാൻ അനേകം ആരാധകരാണ് എത്തികൊണ്ടിരിക്കുന്നത്.  കുറച്ച് ദിവസങ്ങളായി ഉണ്ണി മുകുന്ദനും മലപ്പുറത്തെ ഒരു യൂട്യൂബ് വ്ലോഗറും സിനിമയുടെ പേരിൽ ഉണ്ടായ തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയ വീഡിയോ ആണ് വൈറായിക്കൊണ്ടിരിക്കുന്നത്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് താനെന്നും പത്ത് വർഷമായി ഈ സിനിമ മേഖലയിൽ സജീവമാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. താനൊരു സാധാരണ വ്യക്തിയാണെന്നും തന്റെ സത്യസന്ധമായ പ്രവർത്തികൾ കൊണ്ടാണ് പ്രേക്ഷകർ തന്നെ ഇഷ്ടപ്പെടുന്നതെന്നും ഉണ്ണി പറഞ്ഞു. മാത്രമല്ല മറ്റൊന്നും കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ടെന്നും പറയുന്നുണ്ട്.  അച്ഛനെയും അമ്മയെയും കൂടാതെ ഒപ്പം അഭിനയിച്ച കൊച്ചു കുഞ്ഞിനേയും തെറി പറഞ്ഞാൽ കേട്ടുകൊണ്ടിരിക്കില്ലെന്നും തിരിച്ചും പ്രതികരിക്കുമെന്നും താരം പറഞ്ഞു.

അഥവാ തൻ്റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയെങ്കിൽ താൻ തിരുത്താൻ ശ്രമിക്കുമെന്നും  ഒരാളെയും വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ലെന്നും ഉണ്ണി മുകുന്ദൻ കൂട്ടി ചേർത്തു. എട്ട് വയസ്സുള്ള കുഞ്ഞു കുട്ടിയാണ് ദേവനന്ദ എന്നും ആ കുട്ടി ഞങ്ങൾക്കൊപ്പം അറുപത് ദിവസം ഉണ്ടായിരുന്നെന്നും പൊന്നുപോലെയാണ് ഞങ്ങൾ അവളെ നോക്കിയതെന്നും താരം പറഞ്ഞു. ആ മോളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ പോലും തനിക്ക് വേദനിച്ചിരുന്നു. അത്രയും പൊന്നു പോലെ കൊണ്ട് നടന്ന മോളെ കുറിച്ച് പറഞ്ഞതിന് അവനെ വിളിച്ച് രണ്ട് തെറി പറഞ്ഞപ്പോഴാണ് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റിയതെന്നും താരം പ്രതികരിച്ചു.

Articles You May Like