“ഇനി ഇല്ല എന്നത് സത്യം ആണ്” കാലടി ജയനുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉമ നായർ

നാടകങ്ങളിലൂടെ കടന്നുവന്ന് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള നടനാണ് കാലടി ജയന്‍. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 77 ആം വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്. അനേകം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള നടന്‍ കൂടിയാണ് കാലടി ജയന്‍. മരണ വാർത്ത അറിഞ്ഞ് നിരവധി പേരാണ് ആദരാഞ്ജലികള്‍ അർപ്പിച്ച് കൊണ്ട് എത്തിയത്.

തലയണ മന്ത്രം, സി ബി ഐ ഡയറിക്കുറിപ്പ്, മഴവില്‍ക്കാവടി, അര്‍ത്ഥം, ചെറിയ ലോകവും വലിയ മനുഷ്യനും, കളിക്കളം, ജാഗ്രത, ജനം, വ്യൂഹം, ഏകലവ്യന്‍ തുടങ്ങി അനേകം സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് കാലടി ജയന്‍. ഇപ്പോഴിതാ കാലടി ജയനുമായുള്ള തൻ്റെ ബന്ധത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നടി ഉമ നായര്‍ എത്തിയിരിക്കുന്നത്. വാനമ്പാടി, കളിവീട് തുടങ്ങി അനേകം സീരിയലുകളിൽ വേഷമിട്ടിട്ടുള്ള താരമാണ് ഉമ. തൻ്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രങ്ങൾ നൽകിയത് കാലടി ജയന്‍ അങ്കിളാണെന്ന് എന്നാണ് ഉമ പറയുന്നത്.

അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉതനിക്ക് ഉണ്ടായിരുന്നതെന്നും ഉമ പങ്കുവെച്ച പോസ്റ്റില്‍ നിന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്നും തൻ്റെ ഏത് സാഹചര്യങ്ങളിലും ഓടി ചെന്നാല്‍ ചേര്‍ത്ത് നിര്‍ത്തുന്ന ജിഞ്ചുവിനോടും ലീലാമ്മയോടും എന്ത് പറയണം എന്ന് തനിക്കറിയില്ല. അങ്കിളിനു പെട്ടെന്നു ദേഷ്യം വരുന്ന ആളാണ്. അത് പോലെ തന്നെ സ്നേഹത്തോടെയും അദ്ദേഹം പെരുമാറും. അദ്ദേഹം ഇനി ഇല്ല എന്നത് സത്യമാണ്. പ്രാര്‍ത്ഥനകള്‍ മാത്രം ആയി എന്നാണ് ഉമ നായർ ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ.

വാനമ്പാടി എന്ന പരമ്പരയിലെ നിർമ്മല എന്ന കഥാപാത്രമാണ് ഉമയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടി കൊടുത്തത്. പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും മിനിസ്ക്രീൻ പ്രേക്ഷകർക്ക് അവരുടെ പ്രിയപ്പെട്ട നിർമ്മലേട്ടത്തി ആണ് ഉമ നായർ. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിൽ മാധുരി എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. എന്നും അമ്മ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഉമ എത്താറുള്ളത്. കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഗീത ഗോവിന്ദം എന്ന പരമ്പരയിലും ഉമ വേഷമിടുന്നുണ്ട്.