“ഭാര്യ മരിച്ചതിൽ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടില്ല, ഒരാഗ്രഹം ഇപ്പോഴും ബാക്കി” ഉല്ലാസ് പന്തളം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്ററിലൂടെ കോമഡികൾ പറഞ്ഞും ചിരിപ്പിച്ചും ആളുകളെ കയ്യിലെടുത്ത താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തുകയും ചെയ്തു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിൽ പങ്കെടുക്കുകയാണ് ഉല്ലാസ്. അതേസമയം താരം പറയുന്നത് താൻ ഒരു നടൻ ആയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ വല്ല പെയിന്റിങ് പണിക്കാരനോ പ്ലംബിങ് പണിക്കാരനോ ആകുമെന്നാണ് താരം പറഞ്ഞത്.

തനിക്ക് അങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ പോകണം എന്നൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ ഈ മേഖലയിൽ വന്നതോടെ തനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകാൻ അവസരം ലഭിച്ചെന്നുമാണ് ഉല്ലാസ് പറഞ്ഞത്. ഈ മേഖലയിൽ നിന്നും അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും താരം പറഞ്ഞു. അതുകൊണ്ട് തനിക്ക് ഒരുപാട് രാജ്യങ്ങൾ കാണാൻ കഴിഞ്ഞെന്നും ഉല്ലാസ് പറഞ്ഞു. താൻ ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടന്ന ഒരുപാട് ആഗ്രഹങ്ങൾ നടന്നെന്നും താരം വ്യക്തമാക്കി.

എന്നാൽ തനിക്ക് ഇത് വരെയും മൂകാംബിക ദേവി ക്ഷേത്രത്തിൽ പോകാൻ അഴിഞ്ഞില്ലെന്നും അതിനുള്ള സമയം കിട്ടിയില്ലെന്നുമാണ് താരം പറഞ്ഞത്. താൻ സിനിമയിൽ ഉള്ള എല്ലാവരുമായി നല്ല സൗഹൃദത്തിൽ ആണെന്നും എന്നാൽ ഒരാളാണ് ഏറ്റവും അടുത്ത സുഹൃത്തെന്ന് പറയാൻ ഇല്ലെന്നും പറഞ്ഞു. കാരണം എല്ലാവരെയും താൻ ഒരുപോലെ പ്രിയപ്പെട്ടവരായി കാണുന്നതെന്നുമാണ് താരം പറയുന്നത്. എന്നാൽ തന്റെ അഭിപ്രായത്തിൽ സിനിമ തിയറ്ററുകളിൽ പോയി പ്രതികരണം ചോദിക്കുന്നത് താല്പര്യം ഇല്ലെന്നാണ് ഉല്ലാസ് വ്യക്തമാക്കിയത്.

അതോടൊപ്പം തന്റെ അഭിപ്രായത്തിൽ മികച്ച സിനിമകൾ എന്നും വിജയിക്കുമെന്നാണ് താരം പറഞ്ഞത്. അതേസമയം തന്റെ ഭാര്യ മരിച്ചതിന് ശേഷം തിയറ്ററിൽ പോയി താൻ ഒരു സിനിമയും കണ്ടിട്ടില്ലെന്നും ഉല്ലാസ് പറഞ്ഞു. ഈ അടുത്തായിരുന്നു ഉല്ലാസിന്റെ ഭാര്യ ആത്മഹത്യാ ചെയ്തത്. ജയസൂര്യയുടെ സണ്ണി എന്ന സിനിമയുടെ പേര് കേട്ടപ്പോൾ തനിക്ക് സിനിമ കാണാൻ തോന്നിയില്ലെന്നും ഉല്ലാസ് പറഞ്ഞു. അതോടൊപ്പം സിനിമയിൽ പുള്ളി മാത്രമാണ് അഭിനയിക്കുന്നതെന്നും താരം പറഞ്ഞു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Articles You May Like