
കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചവർക്ക് മുൻപിൽ ഒടുവിൽ കുഞ്ഞിന്റെ ജെന്റര്‍ വെളിപ്പെടുത്തി സിയ; കുഞ്ഞിനെ ആദ്യമായി കണ്ട സന്തോഷവും പങ്കിട്ടു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വാർത്തയാണ് ട്രാന്‍സ് ദമ്പതികളായ സിയയും സഹദും മാതാപിതാക്കൾ ആവാൻ പോവുന്നു എന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ പ്രഗ്നന്‍സി ആണ് ഇവരുടേത്.. ഏറെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു ഇത്. എല്ലാവരും കാത്തിരുന്ന ആ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. സഹദ് പ്രസവിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയകളിലൂടെ പുറത്തു വന്നത്. സിയയ്ക്കും സഹദിനും കുഞ്ഞ് ജനിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.

പല പ്രതിസന്ധികളെയും വിമർശനങ്ങളെയും തരണം ചെയ്ത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് സിയയും സഹദുമിപ്പോൾ. കുഞ്ഞ് ജനിച്ചു എന്ന സന്തോഷം ആദ്യം പങ്കുവെച്ചത് സിയാ ആണ്. വനിത ഓണ്‍ലൈനിനോടാണ് സിയാ ആദ്യം കുഞ്ഞ് ജനിച്ച വിവരം പങ്കിട്ടത്. കുഞ്ഞിന്റെ ജെന്റര്‍ ഏതാണെന്നും സിയ വെളിപ്പെടുത്തിയിരുന്നു. മാലാഖ എന്നാണ് സിയ കുഞ്ഞിനെ വിശേഷിപ്പിച്ചത്. ഒടുവില്‍ ഞങ്ങളുടെ മാലാഖ എത്തിയിരിക്കുന്നു. ഞങ്ങള്‍ രണ്ട് പേരും പ്രതീക്ഷിച്ചത് പോലെ സുന്ദരിയായ പെൺ കുഞ്ഞാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാർത്ഥിച്ചവർക്കും പ്രാര്‍ത്ഥനയോടെ കൂടെ നിന്നവര്‍ക്കും നന്ദി’ എന്നുമാണ് സിയ പറഞ്ഞത്.

ഒരുപാട് കാര്യങ്ങള്‍ പറയാൻ തോന്നുന്നുണ്ട് പക്ഷെ സന്തോഷം കൊണ്ട് ഒന്നും പറയാന്‍ കഴിയുന്നില്ല. കുഞ്ഞിന്റെ മുഖം മാത്രമാണ് മനസ്സില്‍ എന്നും പഞ്ഞിക്കട്ടയുടെ മുഖമുള്ള ഒരു ചക്കരമുത്താണ് എന്നും സിയ പറഞ്ഞു. ബുധനാഴ്ച രാവിലെ 9.37 ന് ആയിരുന്നു ജനിച്ചത്. 2.9 ആണ് കുഞ്ഞിന്റെ ഭാരമെന്നും സിയ പറഞ്ഞിരുന്നു. സിസേറിയനായിരുന്നുവെന്നും സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും സിയ അറിയിച്ചിരുന്നു. കുഞ്ഞുമാലാഖ എത്തിയതിന് ശേഷം സിയ പങ്കുവെച്ച ആദ്യ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മാലാഖക്കുഞ്ഞിന്റെ കൈയ്യുടെ ചിത്രവും, സിയ കുഞ്ഞിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രവും ഇൻസ്റ്റാഗ്രാമിലൂടെ സിയ പുറത്തു വിട്ടു. എന്നാൽ കുഞ്ഞിന്റെ മുഖമൊന്നും കാണിച്ചിട്ടില്ല.

പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കമന്റുകള്‍ പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണ് വിശേഷവാര്‍ത്ത പുറം ലോകത്തെ അറിയിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ പിന്തുണയാണ് കിട്ടിയത്. ആരൊക്കെയോ ഞങ്ങളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചിരുന്നു. കുഞ്ഞിനെ കാണാനായി ഞങ്ങളും കാത്തിരിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. കമ്യൂണിറ്റിയിലുള്ളവരും നല്ല സപ്പോര്‍ട്ടാണ് ഞങ്ങൾക്ക് നൽകിയത്. വിമര്‍ശനങ്ങളൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്നും, ഇതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ നോക്കണ്ടെന്നുമായിരുന്നു സിയ വ്യക്തമാക്കിയത്.