
കുഞ്ഞിന് എവിടെ നിന്നാണ് മുലപ്പാല്‍ കിട്ടുന്നത്? ഒടുവിൽ ചോദ്യത്തിനുള്ള മറുപടിയുമായി സിയ പവല്‍
ട്രാന്‍സ് ദമ്പതികൾക്ക് കുഞ്ഞ് പിറന്ന സന്തോഷം കേരളക്കര ഒന്നാകെ ആഘോഷിച്ചതാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്റ് പ്രസവമാണ് സഹദിലൂടെ സംഭവിച്ചത് എന്ന വാർത്തകളും പുറത്തു വന്നിരുന്നു. വലിയ കോംപ്ലിക്കേഷനൊന്നും ഇല്ലാതെ കുഞ്ഞിന് ജന്മം നല്‍കി എന്ന് പ്രസവം കഴിഞ്ഞ ദിവസം തന്നെ സിയാ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ രണ്ട് പേരും സുരക്ഷിതരായി എത്തിയിരിക്കുകയാണ്. കുഞ്ഞിനും സഹദിനും എല്ലാം സംരക്ഷണവും നല്‍കി അമ്മ സിയ പവല്‍ കൂടെ തന്നെ നിൽക്കുന്നുണ്ട്. സിയയ്ക്കും സഹദിനും എല്ലാ പിന്തുണയും സഹായവും നല്‍കി സിയയുടെ വളര്‍ത്തമ്മ ആയ ദീപ റാണിയും ഇവർക്ക് ഒപ്പം ഉണ്ട്.

കുഞ്ഞിനെ കൊഞ്ചിക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങൾ. അതിനിടയിൽ സോഷ്യല്‍ മീഡിയ നോക്കാനും അതില്‍ വരുന്ന നല്ല കമന്റുകള്‍ക്കും മോശം കമന്റുകള്‍ക്കും ഒന്നും മറുപടി നല്‍കാനും സമയമില്ലെന്ന് ദീപ റാണി പങ്കുവച്ച വീഡിയോയിലൂടെ സിയ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ അധികം ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യത്തിനുള്ള മറുപടിയുമായിട്ടാണ് സിയ പവല്‍ ഇപ്പോൾ എത്തിയിരിക്കുന്നത്. കുഞ്ഞിന് എങ്ങിനെയാണ് മുലയൂട്ടുന്നത്, കുഞ്ഞിന് എവിടെ നിന്നാണ് പാല് കിട്ടുന്നത് എന്നൊക്കെയുള്ള അധികം ആളുകൾക്കും അറിയേണ്ടത്. ദീപ റാണിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് സിയ ഇതിനെല്ലാം ഉള്ള മറുപടി നൽകിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മില്‍ക് ബാങ്കില്‍ നിന്നാണ് കുഞ്ഞിന് ആവശ്യമുള്ള പാൽ കിട്ടുന്നത്. അത് ഒറിജിനൽ മുലപ്പാല്‍ തന്നെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവിയ്ക്കുന്ന അമ്മമാരില്‍ നിന്നും, അവരുടെ സമ്മതത്തോടെ ഒരുപാട് ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം എടുക്കുന്ന മുലപ്പാലാണ് മില്‍ക് ബാങ്കില്‍ ഉള്ളത്. അതാണ് ഞങ്ങളുടെ കുഞ്ഞിനും നൽകുന്നത്.ഞങ്ങൾക്ക് മാത്രമല്ല പ്രസവശേഷം പാൽ ഇല്ലാത്ത ചില അമ്മമാർ ഉണ്ടാവും അവർക്കും മുലപ്പാൽ ബാങ്കിൽ നിന്നും പാൽ കിട്ടും എന്നും സിയ പറയുന്നു.

പൂര്‍ണമായും ഒരു പുരുഷനായി മാറാനുള്ള ശ്രമത്തിലായിരുന്നു സഹദ്. അതിന്റെ ഭാഗമായി സഹദ് ബ്രെസ്റ്റ് റിമൂവ് ചെയ്തിരുന്നു. പിന്നീട് യൂട്രസ് റിമൂവ് ചെയ്യുന്നതിന് മുൻപാണ് കുഞ്ഞിനെ വേണം എന്ന ആഗ്രഹം സിയ പറയുന്നത്. മനസ്സുകൊണ്ട് പൂര്‍ണമായും സിയ ഒരു സ്ത്രീയായി മാറിയെങ്കിലും അതിന് വേണ്ട ശാസ്ത്രക്രിയകള്‍ ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞ് ഉണ്ടാകുക എന്നത് അസാധ്യമായ കാര്യമായിരുന്നില്ല. സഹദിന്റെ സമ്മതവും ധൈര്യവും മാത്രമായിരുന്നു വേണ്ടിയിരുന്നത്. അതിന് വേണ്ടി സിയ കൂടെ നിൽക്കുകയും ചെയ്തു.