തെങ്കാശിപ്പട്ടണം സെറ്റിൽ വെച്ച് ലൈറ്റ് പോയതും കാവ്യയേയും സംയുക്തയേയും കയറിപ്പിടിച്ചു, ലൈറ്റ് വന്നപ്പോൾ മുന്നിൽ ദിലീപ്, കരണത്തടിച്ച് സംയുക്ത

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് തെങ്കാശിപ്പട്ടണം. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത് 2002 ൽ പ്രദർശനത്തിന് എത്തിയ ചിത്രമാണിത്. സുരേഷ് ഗോപി, ദിലീപ്, ലാൽ എന്നിവർ നായകൻ മാരായി തിളങ്ങിയ ചിത്രത്തിൽ ഗീതു മോഹൻദാസ് ഗീതു മോഹൻദാസ്, കാവ്യാ മാധവൻ, സംയുക്ത വർമ്മ എന്നിവരായിരുന്നു നായികമാരായി എത്തിയത്. ഇപ്പോഴിതാ അന്ന് തെങ്കാശിപ്പട്ടണം ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് സംഭവിച്ച രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

രാത്രിയിൽ ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വെച്ച് കറന്റ് പോയെന്നും ആ സമയം കാവ്യമാധവനെയും സംയുക്തവർമ്മയെയും ആരോ കയറിപ്പിടിക്കുകയും ചെയ്തിരുന്നു. അതോടെ സെറ്റിൽ മുഴുവൻ ബഹളം ആവുകയും ചെയ്തു. പെട്ടെന്ന് കറന്റ് വന്നപ്പോൾ മുൻപിൽ നിന്നിരുന്നത് ദിലീപ് ആയിരുന്നു. അതുകൊണ്ട് തന്നെ കാവ്യയും സംയുകതയും ആദ്യം സംശയിച്ചത് ദിലീപിനെ ആയിരുന്നു. എന്നാൽ തന്നെ ചെയ്യാത്ത കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നു മനസ്സിലായ ദിലീപിന് അത് വേഷമമാവുകയും ചെയ്തു.

എന്നാൽ ആ സമയം സെറ്റിൽ ഉണ്ടായിരുന്ന സുരേഷ് ഗോപിയും ലാലും തങ്ങളെ സംശയിക്കേണ്ടെന്നു കരുതി ഇരുവരും ഡാൻസ് മാസ്റ്ററുടെ അടുത്ത് ആയിരുന്നുവെന്ന് പറയുകയും ചെയ്തു. ഇരുവരും ആ സമയത്ത് കള്ളം പറഞ്ഞതായിരുന്നു. പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്ത് ഒടുവിൽ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു. കുറച്ച് കഴിഞ്ഞ് സെറ്റിൽ വെച്ച് തന്നെ വീണ്ടും കറന്റ് പോയി. ഉടനെ തന്നെ പടക്കം പൊട്ടുന്ന ശബ്ദവും അവിടെ ഉള്ളവർ കേട്ടു. തന്നെ കയറിപിടിച്ച ആളുടെ കരണത്ത് സംയുക്ത വർമ്മ പൊട്ടിച്ചത്തിന്റെ ശബ്ദമായിരുന്നു അത്.  കറന്റ് വന്നപ്പോൾ കവിൾത്തടം പൊത്തിപിടിച്ചു നിൽക്കുന്ന ഗീതു മോഹൻദാസിനെ ആണ് എല്ലാവരും കാണുന്നത്.

അതോടെ രണ്ട് പ്രാവശ്യവും കറന്റ് പോയപ്പോൾ കാവ്യയേയും സംയുക്തയേയും കയറി പിടിച്ചത് ഗീതു മോഹൻദാസ് തന്നെയാണ് എന്ന് എല്ലാവർക്കും മനസ്സിലായി.  ഇരുവരെയും പേടിപ്പിക്കാൻ വേണ്ടി തമാശയ്ക്ക് ഗീതു ചെയ്തത് ആയിരുന്നു അത്. ഏതായാലും അന്ന് സെറ്റിലുള്ളവർക്കെല്ലാം ചിരിക്കാനുള്ള ഒരു സംഭവമായിരുന്നു അത്.  രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഇതുപോലെ ഉള്ള രസകരമായ സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്നും പല താരങ്ങളും അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുമുണ്ട്.