തട്ടിയും മുട്ടിയും മീനാക്ഷി സുമംഗലിയായി, പരമ്പര ഉപേക്ഷിച്ച് ഭർത്താവിനൊപ്പം യുകെയിലേക്ക് പോകുമെന്ന് താരം

വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനകീയമായി തീർന്ന പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും. മഞ്ജുപിള്ള, കെപിഎസി ലളിത, നസീർ സംക്രാന്തി തുടങ്ങി കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ ചില മുഖങ്ങളും അതേപോലെ പുതുമുഖങ്ങളും അണിനിരന്ന പരമ്പര വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. പരമ്പരയിലെ ഓരോ താരങ്ങളും മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതരും ആണ്. കെപിഎസി ലളിതയുടെ വിയോഗം പരമ്പരയെ സാരമായി ബാധിച്ചപ്പോൾ പിന്നീട് പരമ്പരയിലെ പലതാരങ്ങളും മാറുകയും അവർക്ക് പകരം പുതിയ താരങ്ങൾ പരിപാടിയിലേക്ക് കടന്നു വരികയും ചെയ്തിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്ത കോംബോ ആയിരുന്നു കണ്ണന്റെയും മീനാക്ഷിയുടെയും. യഥാർത്ഥ ജീവിതത്തിലും സഹോദരങ്ങളായ ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി ആളുകൾക്ക് വളരെ പെട്ടെന്ന് ഇഷ്ടപ്പെടുകയായിരുന്നു.

മീനാക്ഷി എന്ന് പേരുള്ള പെൺകുട്ടി തന്നെയായിരുന്നു പരമ്പരയിൽ ആദ്യം അത് റോളിൽ പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ലണ്ടനിൽ നഴ്‌സിങ് ജോലി ലഭിച്ച മീനാക്ഷി അവിടേക്ക് ചേക്കേറുകയും ആസ്ഥാനത്ത് ഡി ഫോർ ഡാൻസിലൂടെ സുപരിചിതയായി മാറിയ സാറ എത്തുകയും ആയിരുന്നു. ഇപ്പോൾ സാറയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ ഒന്നടങ്കം നിറയുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയ സാറ ഇന്ന് വിവാഹിത ആയിരിക്കുകയാണ്. യുകെയിൽ മെന്ററായി ജോലി ചെയ്യുന്ന തേജസ് ആണ് സാറയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. ഒരാഴ്ച മുമ്പാണ് സാറ വിവാഹിതയാകാൻ പോകുന്ന സൂചനകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അതിനുശേഷം പെണ്ണുകാണൽ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിൽ ആയി വളരെ ആഘോഷപൂർവ്വം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോയും ബ്രൈഡ് ഷവർ വീഡിയോയും താരം പങ്കുവെക്കുകയുണ്ടായി. വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാണ് പാർട്ടി നടന്നത്. ബിയർ പൊട്ടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തും ഒക്കെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങൾ ആഘോഷമാക്കുന്ന സാറയെ കാണാൻ കഴിയും

ഇന്ന് വിവാഹശേഷം താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആളുകൾ ഏറ്റെടുക്കുന്നത്. മാട്രിമോണി സൈറ്റിലൂടെയാണ് തേജസിനെ പരിചയപ്പെടുന്നത്. ആദ്യമായി തങ്ങൾ നേരിട്ട് കാണുന്നത് പെണ്ണുകാണലിന് വന്നപ്പോഴാണ് എന്നും സാറ പറയുന്നു. ഇപ്പോൾ നിലവിൽ താൻ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നും വിവാഹം കഴിഞ്ഞതുകൊണ്ട് കുറച്ചുനാൾ ഇവിടെ നിന്ന ശേഷം പരമ്പര ഉപേക്ഷിച്ച് തേജസ്സിനൊപ്പം യുകെയിലേക്ക് താനും പോകുമെന്നാണ് സാറ പറയുന്നത്. താരത്തിന്റെ വിവാഹം കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണ് എങ്കിലും ഇപ്പോൾ പരമ്പര ഉപേക്ഷിക്കുന്നു എന്ന് കേട്ട് ആരാധകർ നിരാശയിലാണ്.