മൂകാംബികയില്‍ കല്യാണവും ഗോവയില്‍ ഹണിമൂണും, വിവാഹ ദിവസത്തെ കുറിച്ച് വെളിപ്പെടുത്തി താര കല്യാണ്‍

മിനിസ്ക്രീൻ പരമ്പരകളിലൂടെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് താര കല്യാൺ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താര വാലന്റൈന്‍സ് ഡേയില്‍ തൻ്റെ വിവാഹ ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു എത്തിയത്. കല്യാണ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ മറ്റ് ഫോട്ടോകൾ കൂടി കാണിക്കാമോ എന്ന് ചിലർ ചോദിച്ചിരുന്നു. കുറച്ചൊക്കെ നശിച്ച് പോയി, തൻ്റെ കയ്യിലുള്ളത് കാണിക്കാമെന്ന് പറഞ്ഞു കൊണ്ട് താര കല്യാണ്‍ ഓരോ ഫോട്ടോയും പരിചയപ്പെടുത്തുകയിരുന്നു. രാജേട്ടനെ പരിചപ്പെട്ടപ്പോൾ തനിക്ക് ഒരു ഫോട്ടോ വേണം എന്ന് പറഞ്ഞു വാങ്ങിയതാണ് ഈ ഫോട്ടോ എന്ന് പറഞ്ഞു കൊണ്ടാണ് ആദ്യ ഫോട്ടോ കാണിച്ചത്.

മമ്മൂട്ടിയാവണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. ഒരുപാട് ആഗ്രഹിക്കുമ്പോൾ അത് നടക്കുമെന്ന് പലരും പറയാറില്ലേ, എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ നടന്നില്ല. രാജേട്ടന് ആദ്യം നല്ല തടിയുണ്ടായിരുന്നു. പിന്നീട് പലരും പറഞ്ഞു എൻ്റെ കുക്കിംഗ് കൊണ്ടാണ് ഇങ്ങനെയായിപ്പോയതെന്ന്. ഞാൻ അത്ര മോശം പാചകക്കാരി ഒന്നുമല്ല. എങ്കിലും ചിലരങ്ങനെ പറഞ്ഞിരുന്നു. മംഗലാപുരം വരെ ട്രയിനില്‍ പോയിട്ട് പിന്നീട് ടെമ്പോവാനിലയിരുന്നു മൂകാംബികയിലേക്ക് പോയത്.

സഹോദരിയെ രാജേട്ടന് ഒരുപാട് ഇഷ്ടമായിരുന്നു എന്നും സോദരി എന്നേ പറയാറുള്ളൂ എന്നും താര പറയുന്നു. അതിൽ എനിക്ക് കുറച്ചൊക്കെ കുശുമ്പ് ഉണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല നമ്മളേക്കാളും കൂടുതല്‍ ഇഷ്ടം അങ്ങോട്ടാണ് എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാൽ അങ്ങനെ തോന്നില്ലേ.  മൂകാംബികയിൽ വെച്ച് നടന്ന കല്യാണത്തിന്റെ ചടങ്ങുകളെക്കുറിച്ചും താര പറഞ്ഞു. അച്ഛനും അമ്മയും മൂകാംബികയില്‍ എത്തി ഒരു കുറവും വരാതെ എല്ലാ കാര്യങ്ങളും ശരിയാക്കിയിരുന്നു. 1991 ജനുവരി 21നായിരുന്നു ഞങ്ങൾ വിവാഹിതരായത്. ഹണിമൂൺ പോയത് ഗോവയിലേക്ക് ആയിരുന്നു. സാഗരസംഗമം പോസില്‍ എടുത്ത ഫോട്ടോകളും താര കാണിച്ചിരുന്നു.

2 വര്‍ഷം കഴിഞ്ഞപ്പോഴാണ് ഗർഭിണി ആയത്. അന്ന് വളക്കാപ്പൊക്കെ നടത്തിയിരുന്നു എന്നും താര പറഞ്ഞു. സൗഭാഗ്യ ഭയങ്കര വാശിക്കാരിയായിരുന്നു എന്നും അവൾ എന്നും അച്ഛന്റെ മോളാണ് എന്നും താര പറയുന്നു. കണ്ണുനിറഞ്ഞാണ് പറഞ്ഞത് കൊണ്ടാണ് ഈ വീഡിയോ താൻ എഡിറ്റ് ചെയ്തതെന്നും താരം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സൗഭാഗ്യ അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അമ്മ ഒറ്റക്കായി പോവരുതെന്നും, ഒരു കൂട്ട് വേണമെന്നും സൗഭാഗ്യ പറഞ്ഞു. ഇതിന് ഏറെ പിന്തുണ അറിയിച്ചു കൊണ്ട് പലരും എത്തിയിരുന്നു.