
അതോടെ എന്നിൽ വലിയ മാറ്റം വന്നു, എല്ലാ ആഗ്രഹങ്ങളും നടന്നു, വിശ്വസിച്ചത് അവരെ മാത്രം, അവർ അത് കാണാൻ കാത്തിരിക്കുകയാണ്” സ്വാസിക
സിനിമ സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട നടി സ്വാസിക ചതുരം ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമ കണ്ട് ഒരുപാട് പേര് തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും ചിലർ സിനിമ ഇഷ്ടം ആകാത്തതിനാൽ ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്ത് പോയെന്നുമാണ് താരം പറയുന്നത്. തന്റെ സീത സീരിയിൽ കണ്ട് ഇഷ്ടപ്പെട്ട ചേച്ചിമാർ ആയിരിക്കും ചതുരം കണ്ട് അൺഫോളോ ചെയ്തത് എന്നാണ് നടി പറയുന്നത്.

ചതുരത്തിലെ സീനുകൾ കണ്ടപ്പോൾ അവർക്ക് ഇഷ്ടക്കേട് തോന്നിക്കാണും എന്നും സ്വാസിക വ്യക്തമാക്കി. കുറച്ച് പേര് പോയെങ്കിലും കുറച്ച് ഫോളോവേഴ്സ് കൂടിയെന്നും അത് ചെറിയ ചെക്കന്മാരാണെന്ന് തോന്നുന്നു എന്നും താരം പറഞ്ഞു. അവർ മെസേജ് അയച്ച് പറയുന്നത് തന്റെ ഇത്തരത്തിലുള്ള സിനിമയും സീനുകളും കാണാൻ വേണ്ടി കാത്തിരിക്കുക ആണെന്നാണ്. എന്നാൽ തനിക്ക് ആദ്യം ചതുരത്തിന്റെ കഥ കേട്ടപ്പോൾ പേടിയാണ് തോന്നിയതെന്നും താരം പറഞ്ഞു. താൻ ചതുരം സിനിമയിൽ അഭിനയിക്കുമ്പോൾ അച്ഛനും അമ്മയും ഇതെങ്ങനെ എടുക്കുമെന്നാണ് താൻ കരുതിയതെന്നും താരം പറഞ്ഞു.

താൻ ഈ മേഖലയിലേക്ക് വന്നത് സിനിമയിൽ നായികയാവണം എന്ന ആഗ്രഹത്തോടെ ആണെന്നും സ്വാസിക പറഞ്ഞു. തന്റെ പതിമൂന്ന് വർഷമായുള്ള കാത്തിരിപ്പിനൊടുവിൽ കിട്ടിയ സിനിമയാണ് ചതുരം എന്നും താരം പറഞ്ഞു. ഈ സിനിമയിലൂടെ തന്റെ എല്ലാ ആഗ്രഹങ്ങളും നടന്നെന്നും നടി വ്യക്തമാക്കി. എന്നാൽ തനിക്ക് ചതുരത്തിന്റെ കഥ കേൾക്കുമ്പോൾ ആദ്യം തന്റെ മനസ്സിലൂടെ കടന്നു പോയത് തന്റെ അച്ഛൻ, അമ്മ, അനിയൻ, നാട്ടുകാർ അങ്ങനെ കുറേ പേരായിരുന്നു എന്നും സ്വാസിക പറഞ്ഞു.

ഒരു 100 സീനുള്ള സിനിമയിൽ 99 സീനിലും താൻ ഉണ്ടല്ലോ എന്നോർത്തപ്പോൾ ഈ സിനിമ ചെയ്യാമെന്ന് താൻ പറയുകയും ചെയ്‌തെന്നാണ് സ്വാസിക പറഞ്ഞത്. അതോടൊപ്പം ഒരു സിനിമയുടെ പോസ്റ്ററിലും എല്ലാത്തിലും പ്രധാനമായി താനുണ്ടെന്നും ഇങ്ങനെ ഒരു ദിവസം ആഗ്രഹിച്ചായിരുന്നു ഈ മേഖലയിൽ എത്തിയതെന്നും സ്വാസിക പറഞ്ഞു. സിദ്ധാർഥ് ഭരതൻ തന്നെ വിശ്വസിച്ച് സിനിമ തന്നപ്പോൾ താൻ ആ വിശ്വാസം കളഞ്ഞില്ലെന്നും ആ സമയം അമ്മയേക്കാളും അച്ഛനേക്കാളും താൻ വിശ്വസിച്ചതും തന്നെ വിശ്വസിച്ചതും സിദ്ധാർത്ഥ് ഭരതൻ ആയിരുന്നെന്നും സ്വാസിക പറഞ്ഞു.