എനിക്ക് കുട്ടികളെ ഇഷ്ടമാണ്. കുഞ്ഞുവാവയെ താലോലിച്ച് സാന്ത്വനത്തിലെ സേതു; ഈ പേരില്‍ കല്യാണമൊന്നും കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലായെന്ന് ബിജേഷ്

സാന്ത്വനം എന്ന സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട സീരിയലാണ്. അതിലെ ഓരോ കഥാ പാത്രങ്ങളെയും ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്‌. അത് കൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങള്‍ ചെറുതാണെ ങ്കിലും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സാന്ത്വനം കുടുംബത്തിലെ നെടും തൂണായ ദേവേട്ടത്തിയുടെ ചേട്ടനായി വരുന്ന കഥാ പാത്രമായ സേതുവിനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. വളരെ നല്ല കഥാ പാത്രമായ സേതു സാന്ത്വനം കുടുംബത്തില്‍ ഏതാവിശ്യത്തിനും ഓടി എത്തും. ബിജേഷ് അവനൂരാണ് സേതു എന്ന കഥാ പാത്രം ചെയ്യുന്നത്.

വളരെ യാദ്യശ്ചികമായിട്ടാണ് താന്‍ ഈ സീരിയലില്‍ എത്തുന്നതെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ബിജേഷ്. ലൊക്കേഷന്‍ ചിത്രങ്ങളും റീലുകളുമാക്കെ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഒരു കുഞ്ഞു വാവയെ താലോലിക്കുന്ന വീഡിയോ പങ്കു വച്ചിരിക്കുകയാണ്. ഒപ്പം ചെറിയ കുറിപ്പുമുണ്ട്. ഒരു കുട്ടിയെ എടുത്തു താലോലിക്കാന്‍ സമ്മതിക്കില്ല. അപ്പോളേക്കും വരും. ഇങ്ങനെ താലോലിച്ചു നടന്നാല്‍ മതിയോ കേട്ടണ്ടേ. എന്നൊക്കെ. എന്നാലും കുട്ടികളെ എനിക്കിഷ്ട്ട. ഞാന്‍ ഇനിയും എടുക്കും. ഉമ്മയും കൊടുക്കും. ഈ പേരില്‍ തല്ക്കാലം കെട്ടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നാണ് ബിജേഷ് രസകരമായ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

നിരവധി ആരാധകര്‍ താരത്തിന്റ വീഡിയോയ്ക്ക് രസകരമായ കമന്റും ചെയ്തിട്ടുണ്ട്. പ്രായം നാല്‍പ്പതിനോട് അടുത്തിട്ടും ബിജേഷ് വിവാഹിതനായിട്ടില്ല. വളരെ പ്രാരാബ്ധങ്ങള്‍ക്കൊടുവിലാണ് ബിജേഷ് ഈ മേഖലയില്‍ എത്തിപ്പെട്ടതെന്ന് താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. തൃശൂര്‍ കാരനാണ് ബിജേഷ്. അഭിനയം ചെറുപ്പം മുതല്‍ ആഗ്രഹമുണ്ടായിരുന്ന മേഖലയായിരുന്നു. എന്നാല്‍ അഭിനയത്തിലേയ്ക്കു എത്തിപ്പെടാന്‍ സാധിച്ച ഒരു ജീവിതമായിരുന്നില്ല തന്റേത്. വളരെ കഷ്ടപ്പാടിലും ബുദ്ദിമുട്ടിലുമായിരുന്നു താന്‍ ജീവിച്ചത്. താന്‍ ബാര്‍ബര്‍ ഷോപ്പുമായി ജീവിക്കുകയായിരുന്നുവെന്ന്് താരം പറഞ്ഞിട്ടുണ്ട്.

അതില്‍ നിന്നുള്ള വരുമാനം കുറവനായതിനാല്‍ തന്നെ മറ്റ് ജോലികള്‍ നോക്കി ഗര്‍ഫില്‍ പോയി. ഗള്‍ഫിലും ഫാഷന്‍ ഡിസൈനറായും ബാര്‍ബറായും ജോലി ചെയ്തു. നാട്ടിലുള്ള സമയത്ത് കുട്ടികളെ സ്‌കൂളില്‍ ചിത്ര രചന പഠിപ്പിക്കുമായിരുന്നു. അതൊന്നും തന്‍ര കുടുംബത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയില്ലായെന്ന്‌
മനസിലായതു കൊണ്ടാണ്‌ ജോലി തേടി ഗള്‍ഫിലെത്തിയത്. കുറച്ചു കാലം അവിടെ ജോലി ചെയ്തു. പിന്നെ നാട്ടിലെത്തി. ഇപ്പോള്‍ അഗ്രഹിച്ച പോലെ അഭിനയത്തിലും എത്തിയെന്നു താരം പറയുന്നു. കടുവ എന്ന സിനിമയിലും ചെറിയ ഒരു വേഷം ഞാന്‍ ചെയ്തുവെന്നും താരം പറയുന്നു. അമ്മയും അച്ചനും ഞാനും അനുജത്തിയും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത്. അച്ചന്‍ കഴിഞ്ഞ വര്‍ഷം മരിച്ചു പോയി. അനുജത്തി വിവാഹിതയാണ് എന്നും ബിജേഷ് പറയുന്നു. ബിജേഷ് വിവാഹിതനല്ല. മുപ്പത്തിയെട്ടുകാരന്‍ എന്തുകൊണ്ട് നേരത്തെ വിവാഹം ചെയ്തില്ല എന്ന ചോദ്യത്തിന് പ്രാരംബ്ധങ്ങളെ പറ്റിയാണ് താരം പറഞ്ഞത്.

 

View this post on Instagram

 

A post shared by bijeshavanoor (@bijeshavanoor)