
സ്വന്തം സുജാതയുടെ പ്രയാണം അവസാനിച്ചു, വില്ലത്തിയെയും നായികയെയും ചേര്‍ത്തു പിടിച്ച് കിഷോര്‍ പറഞ്ഞ വാക്കുകളിങ്ങനെ; നിരാശയോടെ ആരാധകര്‍
സൂര്യ ടിവിയിലെ വളരെ ഹിറ്റായ പരമ്പരയായിരുന്നു സ്വന്തം സുജാത. പ്രേക്ഷകരെല്ലാം വളരെ കൈയ്യടിയൊടെ സ്വീകരിച്ച ഈ സീരിയല്‍ അവസാനിച്ചിരിക്കുകയാണ്. ഇതിലൂടെ പ്രേക്ഷക മനസിലേയ്ക്ക് കുടിയേറിയ രണ്ട് താരങ്ങളായിരുന്നു റൂബിയും സുജാതയും. അനു നായരും ചന്ദ്രാ ലക്ഷ്മണും. നായികയെക്കാള്‍ ഒരു പക്ഷേ കൂടുതല്‍ തിളങ്ങിയത് വില്ലത്തി റൂബി തന്നെയായിരുന്നു. കൂട്ടുകാരിയായി എത്തി ഒടുവില്‍ തന്റെ ഭര്‍ത്താ വിനെയും മക്കളെയും തട്ടിപ്പറിച്ച് ഒടുവില്‍ നടു റോഡിലായ റൂബിയും വളരെ പാവപ്പെട്ട വെറും വീട്ടമ്മ മാത്രമായ സുജാത പിന്നീട് ബോള്‍ഡായ കഥാപാത്രമായതുമൊക്കെ സീരിയലിന്‍രെ കഥാഗതിക്ക് ഏറെ പ്രേക്ഷകരെ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ നീണ്ട നാളത്തെ പ്രയാണത്തിനൊടുവില്‍ സീരിയല്‍ അവസാനിച്ചപ്പോള്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് കിഷോര്‍. നായികയെയും വില്ലത്തിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തതിനും വലിയ താരങ്ങളാവാനും നിരവധി ആരാധകര്‍ അവര്‍ക്കുണ്ടായതിനും തനിക്ക് കാരണമാകാന്‍ സാധിച്ചുവെന്നും അതിന് വലിയ സന്തോഷം എനിക്കുണ്ടെന്നും താരം തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ്.

സ്വന്തം സുജാത’ ഇന്ന് വൈകിട്ട് 6.30ന് അവസാനിക്കുമ്പോള്‍ ഈ രണ്ട് പേരെ കണ്ടുപിടിച്ച് മലയാള ടെലിവിഷന്‍ മേഖലയ്ക്ക് പരിചയപ്പെടുത്തിയ ആള്‍ എന്ന നിലയില്‍ ഏറെ ആഹ്ലാദം സംവിധായകനും പ്രിയ സുഹൃത്തുമായ ജിസ്‌ജോയ് വഴിയാണ് അനു നായര്‍ എന്ന റൂബിയെ ഞാന്‍ കണ്ടെത്തിയത് ഡെന്‍സണ്‍ എന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ആണ് സ്വാതികയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അധികം മുഖപരിചയമില്ലാത്ത ചെറിയ കാലയളവില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇവര്‍ രണ്ടാളും ഇന്ന് കേരളം അറിയപ്പെടുന്ന രണ്ട് താരങ്ങള്‍ ആയി മാറിയിരിക്കുന്നു. ഇനി ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും സുജാതയിലെ ‘വില്ലത്തി റൂബി’ എന്നാവും അനു നായരെ പ്രേക്ഷകര്‍ അടയാളപ്പെടുത്തുക.

അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ അന്‍സാര്‍ ഖാന് മാത്രമാണ്.ഒരു നിമിത്തം മാത്രമാണെങ്കിലും ഈ താരപ്പിറവികള്‍ക്ക് ഹേതുവാകാന്‍ സാധിച്ചതില്‍ എനിക്കും ആഹ്ലാദിക്കാമല്ലോ….ഇനിയുള്ള യാത്രയില്‍ രണ്ടാള്‍ക്കും ആശംസകള്‍ എന്നാണ് കിഷോര്‍ പോസ്റ്റ് പങ്കു വച്ചത്. വളരെ ശക്തയായ കഥാ പാത്രമായിട്ടാണ് റൂബി ഇതില്‍ തിളങ്ങിയത്. വില്ലത്തി മാര്‍ സീരിയിലിലും സിനിമയിലും തിളങ്ങുന്ന കാലമാണിത്. അത്തരത്തില്‍ നല്ല ഒരു വില്ലത്തിയായിട്ട് കൂടി ആരാധകരെ നേടാന്‍ റൂബിക്ക് കഴിഞ്ഞു. ഞങ്ങല്‍ റൂബിയെ ഒരിക്കലും മറക്കില്ലെന്നും റൂബിയും സുജാതയും എന്നും ഞങ്ങലുടെ മനസില്‍ തന്നെ കാണുമെന്നും എല്ലാവിധ ആശംസകളെന്നും ആരാധകരും കിഷോറിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സുജാതയിലെ നായിക വിവാഹം കഴിച്ചതും ഈ സീരിയലിലെ നടനായ ടോഷ് ക്രിസ്റ്റിയെ ആയിരുന്നു. ചന്ദ്രയും ടോഷും ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ ദിവസം ഇവരുടെ മകന്റെ പേരിടല്‍ ചടങ്ങും സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് നടത്തിയത്. തങ്ങളുടെ കണ്ടു മുട്ടലും പ്രണയവും വിവാഹവും അങ്ങനെയെല്ലാം നടന്നത് ഈ സീരിയലിലൂടെ ആയിരുന്നുവെന്നും ഇത് അവസാനിക്കാന്‍ പോവുന്നുവെന്നും കഴിഞ്ഞ ദിവസം ടോഷും ചന്ദ്രയും പങ്കു വച്ചിരുന്നു.