“അവിശ്വാസികളോട് ഇഷ്ടമില്ല!! അവരുടെ സര്‍വനാശത്തിന് വേണ്ടി പ്രാർത്ഥിക്കും” വിവാദ പരാമർശവുമായി സുരേഷ് ഗോപി

സിനിമ നടനും മുൻ ബി ജെ പി എംപിയുമായ സുരേഷ് ഗോപി നടത്തിയ വിവാദ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. വിശ്വാസികളെ താൻ സ്നേഹിക്കുമെന്നും അവിശ്വാസികളോട് ഒട്ടും പൊറുക്കില്ലെന്നും അവരോടു സ്നേഹമില്ലെന്നും പറയുകയാണ് സുരേഷ് ഗോപി. വിശ്വാസികളുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ വരുന്നവരുടെ സർവനാശത്തിന് വേണ്ടി താൻ പ്രാർഥിക്കും. നമ്മുടെ ഭക്തി ആരെയും ദ്രോഹിക്കാൻ വേണ്ടിയുള്ളതല്ല എന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

ഭക്തിയെ നിന്ദിക്കാൻ വരുന്നവർ ആരായാലും അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലുവ ശിവരാത്രി ആഘോഷങ്ങളോട് ബന്ധപ്പെട്ട് നടന്ന പ്രസംഗത്തിനിടയിലാണ് സുരേഷ് ഗോപി ഈ പരാമർശം നടത്തിയിരിക്കുന്നത്.   ഖുര്‍ആനേയും ബൈബിളിനേയും എല്ലാം നമ്മൾ മാനിക്കണം. തന്റെ മതത്തെ പോലെ മറ്റുള്ള മതങ്ങളേയും താൻ സ്‌നേഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി തുറന്ന് പറഞ്ഞു.  കുട്ടികളിൽ സ്നേഹം വളർത്തി എടുക്കണം, ജീവിതത്തിൽ അച്ചടക്കത്തോടെ വളരണം.

അതിനാൽ കുട്ടികളിൽ സ്‌നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ ഭക്തി ഏറ്റവും നല്ല ആയുധമാണ്. ഈശരൻമാർ, ക്ഷേത്രങ്ങൾ അത് ഏത് മതത്തിന്റേതായാലും കുട്ടികളിൽ സ്നേഹം വളർത്താൻ നല്ലൊരു ആയുധമാണ്. അങ്ങനെയാണ് താൻ ഭക്തിയെ കണ്ടിട്ടുള്ളത്. അവിശ്വാസികളോട് തനിക്ക് ഒട്ടും സ്‌നേഹമില്ല. അത് ചങ്കൂറ്റത്തോടെ തന്നെ തുറന്ന് പറയുമെന്നും നടൻ വ്യക്തമാക്കി.  വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ കടന്ന് വരുന്ന ഒരു ശക്തിയോടും താൻ പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി താന്‍ ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുക തന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എല്ലാവരും ഇങ്ങനെ തന്നെ ചെയ്യണം. ആരെയും ദ്രോഹിക്കാന്‍ വേണ്ടി ആവരുത് നമ്മുടെ ഭക്തിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.  എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നശിപ്പിക്കാനോ ഇല്ലാതാക്കാനോ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് നിന്ന് പോവാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുക്കിക്കൂടാ എന്നും സുരേഷ് ഗോപി പ്രസംഗത്തിനിടയിൽ പറയുന്നത്.  നിമിഷ നേരം കൊണ്ടാണ് നടന്റെ വാക്കുകൾ വൈറലായി മാറിയത്. വിവാദ ഇത് പോലൊരു വാക്കുകൾ സുരേഷ് ഗോപിയുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ചില്ലെന്നും ആളുകൾ പറയുന്നുണ്ട്.