സുപ്രു ചക്കപ്പഴത്തിലേയ്ക്ക് തിരിച്ചു വരുന്നില്ലേ എന്ന് പലരും ചോദിക്കാറുണ്ട്; അതിന്റെ മറുപടിയുമായി ഹരിത

ജനപ്രിയ പരമ്പരകള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ചാനലുകള്‍ മത്സരിക്കുകയാണ് ഇപ്പോള്‍. നിരവധി സീരിയലുകള്‍ പല പ്രമേത്തിലും പല ചാനലുകളിലുമുണ്ട്. കണ്ണീര്‍ പരമ്പരകളില്‍ നിന്നു വ്യത്യസ്തമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പല പരമ്പരകളുമുണ്ട്. ഫ്‌ളേവേഴ്്‌സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയല്‍ അത്തരത്തില്‍ പെട്ട ഒരു സീരിയലാണ്. ഒരു കുടുംബത്തിലെ എല്ലാവരും തന്നെ വളരെ സന്തോഷത്തോടെ ജീവിക്കുന്ന പ്രമേയത്തില്‍ ഒരുങ്ങിയ ചക്കപ്പഴത്തിന് നിറയെ ആരാധകരും ഉണ്ട്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ് ഇതിലെ കഥാ പാത്രങ്ങള്‍. അത് കൊണ്ട് തന്നെ നിരവധി ആരാധകരും സീരിയലിനുണ്ട്.
പൈങ്കിളിയും ശ്രീക്കുട്ടനും സുമേഷും സുപ്രിയയും ഒക്കെ ആരാധകരുടെ പ്രിയപ്പെട്ടതായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സീരിയലിലെ സുമേഷിന്‍രെ വിവാഹം കഴിഞ്ഞത്.

പണിക്കു പോകാതെ വീട്ടിലിരിക്കുന്ന സുമേഷ് സുപ്രിയയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതോടെ പല പ്രശ്‌നങ്ങളും രണ്ടു പേരുടെ വഴക്കുമൊക്കെ വളരെ രസകരമായി ഇവര്‍ അവതരിപ്പിച്ചിരുന്നു. ഹരിത എന്ന താരമാണ് കുഞ്ഞുണ്ണിയുടെ മരു മകളായി വന്നത്. ഇപ്പോഴിതാ താരം കൗമുദി ചാനലിനോട് തന്റെ വിശേഷങ്ങള്‍ പങ്കിടുകയാണ്. ലൊക്കേഷനിലുള്ളവരെല്ലാം തന്നെ സുപ്രിയ എന്നാണ് വിളിച്ചിരുന്നത്. ഹരിത എന്ന പേര് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ നോക്കാറില്ലായിരുന്നു. എനിക്ക് നല്ല ഒരു കരിയര്‍ ബ്രേക്ക് തന്നത് സുപ്രു ആയിരുന്നു.

റാഫി നല്ല തമാശയാണ്. ആദ്യമൊക്കെ പുള്ളിക്ക് പെണ്‍ കുട്ടികളോട് സംസാരിക്കാന്‍ തന്നെ ചമ്മലായിരുന്നു. മൂന്ന് മാസം കൊണ്ട് ഞങ്ങല്‍ തമ്മില്‍ കമ്പിനിയായത്. റാഫിയുടെ കൂടെ ഞാന്‍ വളരെ കംഫര്‍ട്ടായിരുന്നു. പൈങ്കിളിയായി എത്തുന്ന ശ്രുതിയെ എനിക്കു കുഞ്ഞല്‍ദോ സിനിമ ചെയ്യുമ്പോള്‍ മുതല്‍ അറിയാം. ഞാന്‍ കുഞ്ഞല്‍ദോയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് മിക്കവരും ചോദിക്കും.

അങ്ങനെ തിരിച്ചറിയപ്പെടുന്നത് വളരെ സന്തോഷമാണ്. 2019 ലായിരുന്നു അതിന്റെ ഷൂട്ട്. ആസിഫിക്ക, സിദ്ധിക്ക്  ഇക്ക എന്നിവരുമായി അഭിനയിക്കാന്‍ പറ്റിയത് വളരെ സന്തോഷമായിരുന്നു. റിഹേഴ്സല്‍ ക്യാമ്പൊക്കെ കഴിഞ്ഞാണ് ആ സിനിമയില്‍ എന്നെ സിനിമയില്‍ ക്യാരക്ടറായി ഫിക്‌സ് ചെയ്തത്. വീട്ടില്‍ എനിക്ക് രണ്ട് സഹോദരിമാരാണ്.

രണ്ടു പേരും നല്ല പിന്തുണയാണ്. സിനിമയേക്കാള്‍ എനിക്ക് ആരാധകര്‍ ഉണ്ടായത് ചക്കപ്പഴത്തില്‍ അഭിനയിച്ചപ്പോഴാണ്. സുപ്രിയയും പൈങ്കിളിയും സുമേഷും ചേര്‍ന്നുള്ള കോമ്പോ നല്ലതാണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. മിക്കവരും തന്നെ ഇനി ചക്കപ്പഴത്തിലേയ്ക്ക് വരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. താന്‍ ഇനി ചക്കപ്പഴത്തിലേയ്ക്ക് ഇല്ല എന്നാണ് ഹരിത വ്യക്തമാക്കിയിരിക്കുന്നത്.

ചക്കപ്പഴത്തിലേയ്ക്ക് പഴയ കഥാ പാത്രങ്ങല്‍ പലരും പോവുകയും പിന്നീട് തിരിച്ച് വരികയും ചെയ്തിരുന്നു. പുതിയ താരങ്ങളും എത്തി. ചക്കപ്പഴത്തില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ലളിതാമ്മ ആയി എത്തിയ സബീറ്റ ജോര്‍ജും കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് സീരിയലില്‍ നിന്ന് പിന്‍ വാങ്ങിയത്.