
വാടക വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക്, പുതിയ വീടിന്റെ പാലു കാച്ചല്‍ നടത്തി മഞ്ചു പത്രോസ്; സുനിച്ചനെവിടെ എന്ന ചോദ്യത്തിന് ഉത്തരവുമായി താരം
റിയാലിറ്റി ഷോയിലൂടെ വലിയ താരങ്ങളും ഗായകരുമൊക്കെയായി മാറിയ പല താരങ്ങളും നമ്മുക്കുണ്ട്. അത്തരത്തില്‍ ഒരു താരമാണ് മഞ്ചു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ചു പ്രേക്ഷകരുടെ മുന്നിലേത്തിയത്. മഞ്ചുവിന് പിന്നെ മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ നിന്നുമൊക്കെ പല തരത്തിലുള്ള അവസരങ്ങള്‍ തേടിയെത്തി. മറിമായം പോലുള്ള കോമഡി സീരിയലുകളിലും ജിലേബി, ഉട്ട്യോപയിലെ രാജാവ്, കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആന അലറോടലറല്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മഞ്ചു അഭിനയിച്ചു. അതിനിടയില്‍ ബിഗ് ബോസിലേയ്ക്കും താരം കടന്നു വന്നു. ബിഗ് ബോസിന് ശേഷം മഞ്ചുവിനെ പറ്റി പല മോശം വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ തനിക്ക് ബിഗ് ബോസില്‍ പോയത് സാമ്പത്തികപരമായിട്ട് വളരെ സഹായകമായി എന്നു മഞ്ചു പറഞ്ഞിരുന്നു.

തന്റെ ജീവിതത്തില്‍ ആരും അറിയാത്ത വിഷമകരമായ കഥകളുമൊക്കെ താരം പ്രേക്ഷകരോട് ഒരു കോടിയില്‍ പങ്കെടുക്കവേ വ്യക്തമാക്കിയിരുന്നു. മഞ്ചുവും ഭര്‍ത്താവായ സുനിച്ഛനുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളുടെ സത്യാവസ്ഥതയും താരം അന്ന് വെളിപെടുത്തിയിരുന്നു. ഫ്ളവേഴ്സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് മഞ്ജു തന്റെ കഥ പറഞ്ഞത്. താന്‍ സാധാരണ കുടുംബത്തിലെ അംഗമായിരുന്നുവെന്നും എന്നാല്‍ വളരെ സന്തോഷത്തോടെയാണ് ജീവിച്ചതെന്നും വിവാഹ ശേഷം കടങ്ങളും വലിയ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും കടം വീട്ടാനായി സ്വന്തം കിഡ്‌നി പോലും വില്‍ക്കാന്‍ തയ്യാറായി എന്നും വാടക വീട്ടില്‍ കഴിഞ്ഞ അവസ്ഥയെ പറ്റിയും താരം തുറന്ന് പറഞ്ഞിരുന്നു.

തനിക്ക് വലിയ ഒരു സ്വപ്നമുണ്ടെന്നും തന്‍രെ വീടെന്ന സ്വപ്നം യഥാര്‍ത്ഥ്യമാകാന്‍ കുറച്ചു നാളുകള്‍ക്കൂടിയേ ഉള്ളുവെന്നും മഞ്ചു അന്നു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്‍രെ സ്വപ്ന ഭവനം മഞ്ചു സത്യമാക്കി എടുത്തിരിക്കുകയാണ്. മോഡേണ്‍ രീതിയിലുള്ള വലിയ ഒരു രണ്ടു നില വീടാണ് മഞ്ചുവിന്റെ പുത്തന്‍ വീട്. വെറുതെ അല്ല ഭാര്യയിലെ പല ദമ്പതികളും ബിഗ് ബോസിലെ പലരും മറ്റ് പല സെലിബ്രിറ്റികളും താരത്തിന്‍രെ വീടിന്‍രെ പാലു കാച്ചിന് എത്തിയിരുന്നു. വളരെ സന്തോഷമാണെന്നും കൂടെ നിന്നവര്‍ക്കും തള്ളി പറഞ്ഞവര്‍ക്കുമെല്ലാം നന്ദിയെന്നും അവര്‍ എന്നെ കരുത്തയാക്കിയെന്നും വളരെ സന്തോഷമായിരുന്നുവെന്നും തന്‍രെ വലിയ ഒരു സ്വപ്നം പൂവണിഞ്ഞന്നും മഞ്ചു വ്യക്തമാക്കി.

അതേ സമയം, പാലു കാച്ചലിന് മഞ്ചുവിന്റെ ഭര്‍ത്താവായ സുനിച്ചന്‍ ഇല്ലാത്തതും എല്ലാവരും ശ്രദ്ദിച്ചിരുന്നു. ഇരുവരും തമ്മില്‍ വേര്‍ പിരിഞ്ഞോ എന്ന ചോദ്യവും വന്നു. എന്നാല്‍ ഭര്‍ത്താവായ സുനിച്ചന്‍ നാട്ടില്‍ ഇല്ലെന്നും വിദേശത്താണെന്നും അവിടെ ജോലികളുമായി സുനിച്ചന്‍ തിരക്കിലാണെന്നും മഞ്ചു വ്യക്തമാക്കി. സുനിച്ചന്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് നാട്ടില്‍ വന്നിട്ട് പോയത്. അതു കൊണ്ടാണ് ഹൗസ് വാമിങ്ങിന് കാണാതിരുന്നതെന്നും സുനിച്ചനെ മിസ് ചെയ്യുന്നുണ്ടെന്നും അതേസമയം വീടെന്ന സ്വപ്നം സാഷാത്കരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മഞ്ചു വ്യക്തമാക്കി. മഞ്ജിമം എന്നാണ് താരം വീടിന് പേരിട്ടിരിക്കുന്നത്.