സുന്ദരി സീരിയൽ താരം സിദ്ധു ആരാണെന്ന് അറിഞ്ഞോ? മോഹൻലാൽ ചിത്രത്തിലെ നടി അഞ്ജനയുമായി നടനുള്ള ബന്ധം? സാനീഫിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സുന്ദരി. അനേകം ആരാധകരാണ് ഈ പരമ്പരയ്ക്ക് ഉള്ളത്. യുവ കൃഷ്ണയാണ് നായകനായി എത്തുന്നത്. ഇതിൽ രണ്ട് നായികമാരാണ് ഉള്ളത്. മറിയ ഷാജിയും ശ്രുതിക സുരേഷുമാണ് നായികമാരായി എത്തുന്നത്. നിറത്തിന്റെ പേരിൽ അഭിമാനിക്കപ്പെടുന്ന പെൺകുട്ടിയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഒരാളെ വിവാഹം ചെയ്യുകയും ഒപ്പം തന്നെ സ്നേഹിച്ച പെണ്ണിനേയും വിവാഹം ചെയ്യുകയും ചെയ്യുന്നു. ഇത് തിരിച്ചറിയുന്ന ആദ്യ ഭാര്യ തൻ്റെ കളക്റ്റർ എന്ന ലക്ഷ്യം നിറവേറ്റാൻ ഉള്ള തീരുമാനത്തിലേക്ക് എത്തുന്നു.

അവിടെ നിന്ന് നായ്കയ്ക്ക് അവിടെ നിന്ന് സുഹൃത്തിനെ കിട്ടുന്നു. സിദ്ധാർഥ് എന്ന സുഹൃത്തായി എത്തുന്നത് സാനിഫ് അലിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സാനീഫിന് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ സാനീഫിന്റെ പുത്തൻ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് സാനിഫ് എത്തിയിരിക്കുന്നത്. മോഡലും പരസ്യചിത്രനായകനുമാണ് സാനിഫ്. കാസർഗോഡ് സ്വദേശിയാണ് സാനിഫ്. ഏറെ ആരാധകരാണ് താരത്തിനുള്ളത്.  വളരെ ചെറുപ്പം തോന്നുമെങ്കിലും സാനിഫ് വിവാഹിതനാണ്.

മോഡലും അഭിനേത്രിയുമായ അഞ്ജനയെയാണ് സാനിഫ് വിവാഹം ചെയ്തത്. ഇരുവരും ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഇപ്പോൾ സാനിഫ് തന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  നടി കൂടിയായ അഞ്ജന അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ പോലീസ് വേഷത്തിൽ അഭിനയിച്ചിരുന്നു.  മിനിസ്ക്രീൻ പരമ്പരകൾ കൂടാതെ മോഡലിംഗിങ്ങും പരസ്യചിത്രങ്ങളും അതിന് പുറമേ അനേകം നല്ല ആൽബങ്ങളും ഷോർട് ഫിലിമുകളും സാനിഫ് അഭിനയിച്ചിട്ടുണ്ട്.

സിനിമകളിലും സാനിഫ് വേഷമിട്ടിട്ടുണ്ട്. സുന്ദരി എന്ന പേരിൽ തമിഴിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയുടെ റീമേക്കാണ് സൂര്യടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി. നടി സീമ ജി നായരടക്കം മലയാള മിനിസ്ക്രീൻ രംഗത്ത് ഏറെ സുപരിചിതമായ നിരവധി താരങ്ങളും ഈ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്.  ഏറെ ആരാധകരുള്ള സാനിഫും അഞ്ജനയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ഇവരുടെ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. എങ്കിലും സാനിഫ് വിവാഹിതനാണെന്ന് പലരും വിശ്വസിച്ചിട്ടില്ല. ഏറെ ആരാധികമാരാണ് സാനിഫ് അലിക്ക് ഉള്ളത്.