
ഞാന്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ട്, നമ്മള്‍ മരിച്ചാലും വീട്ടുകാര്‍ക്ക് പ്രയോജനമുണ്ടാകുമല്ലോ; സുബി മുന്‍പ് പറഞ്ഞ വാക്കുകള്‍ വേദനയാകുമ്പോള്‍
സുബി സുരേഷിന്‍രെ മരണം അവരെ സ്‌നേഹിക്കുന്ന എല്ലാവരിലും വലിയ ദുഖമാണ് ഉണ്ടാക്കിയത്. ഇന്നലെ വരെ ചിരിച്ച മുഖത്തോടെ കണ്ട ഒരാള്‍ ഇന്ന് ഇല്ല എന്ന പറയുന്നത് ഒട്ടും വിശ്വസിക്കാനാവുന്നില്ല. സുബിയുടെ അകാല മരണം പ്രിയപ്പെട്ടവരില്‍ എന്നും വലിയ വേദനയായി അവശേഷിക്കുകയാണ്. സുബി ജീവിച്ചത് തന്‍രെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു. കുടുംബം സുബിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു.അമ്മയായിരുന്ന സുബിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയും അനുജനും മാത്രമായിരുന്നു സുബിയുടെ ലോകം. പിതാവ് ഉപേക്ഷി ക്കുകയും വാടക വീടുകളില്‍ കഴിയേണ്ടി വന്നപ്പോഴും അമ്മയ്ക്കും അനുജനും താങ്ങായത് സുബി ആയിരുന്നു. ഒടുവില്‍ തനിക്ക് കിട്ടുന്ന പ്രോഗ്രാമുകലിലെ പൈസയെല്ലാം ചേര്‍ത്തു വച്ച് ഒരു സ്വപ്‌ന വീട് സുബി പടുത്തുയര്‍ത്തി. എന്റെ വീടെന്ന് അതിന് പേരുമിട്ടു.

സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റുള്ളവര്‍ക്കായി ജീവിച്ച സുബി ഒടുവില് ലോകം തന്നെ വിട്ടുപോയി. ഇപ്പോഴിതാ മുന്‍പ് സുബിയും റിമി ടോമിയും തമ്മിലുള്ള ഒരു അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. പട്ടാളത്തില്‍ ചേരുകയായിരുന്നു ആഗ്രഹമെന്നും അതിന് കഴിയാത്തതിന്റെ ദുഖം ഇപ്പോഴുമുണ്ടെന്നും ആര്‍മിയിലായാല്‍ നമ്മള് പിന്നെ വീട്ടുകാരെ പറ്റി ആലോചിച്ച് ദുഖിക്കേണ്ട. കാരണം നമ്മള്‍ തട്ടിപോയാലും അവര്‍ക്ക് പ്രയോജനമേ ഉണ്ടാകത്തുള്ളു വെന്നായിരുന്നു സുബി പറഞ്ഞത്. നമ്മള്‍ ഒരു ഇന്‍ഷുറന്‍സ് എടു ക്കുമ്പോള്‍ അവര് പറയുമല്ലോ നിങ്ങള്‍ മരിച്ചാലും തുക വീട്ടുകാര്‍ക്ക് കിട്ടുമെന്ന്. അത് കേള്‍ക്കുന്നത് വലിയ സങ്കടമാണ്.

കാരണം നമ്മള്‍ മരിച്ചാല്‍ കിട്ടുന്ന തുക കൊണ്ട് അവരെന്താണ് ചെയ്യുന്നതെന്ന് നമ്മുക്കറിയില്ലലോ. നല്ല കാര്യത്തിനാണോ ദുരുപയോഗത്തിനാണോ അവരത് ചെലവഴിക്കരുതെന്ന് നമ്മുക്കറിയില്ല. ഇതേക്കുറിച്ച് സുബി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ഞാനും ഇന്‍ഷുറന്‍സ് എടുത്തിരുന്നു. ഞാന്‍ മരിച്ചാലും വീട്ടുകാര്‍ക്ക് അത് മൂലം പ്രയോജനമുണ്ടാകുമല്ലോ,അവരത് കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് നമ്മുക്ക് അവിടിരുന്ന് കാണാമല്ലോ എന്നാണ് സുബി അന്ന് വ്യക്തമാക്കിയത്.സ്വന്തമായൊരു കുടുംബം വേണ്ടെ എന്ന് റിമി ചോദിച്ചപ്പോള്‍ അങ്ങനെ ഒരു അപകടത്തില്‍ ചെന്ന് ചാടണമോ എന്ന ചിന്തയിലാണ് താനെന്ന് സുബി പറഞ്ഞത്.

വിവാഹത്തോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. എനിക്ക് എല്ലാ സ്വാതന്ത്രവും സന്തോഷവും വീട്ടില്‍ നിന്ന് കിട്ടുന്നുണ്ട്. എനിക്കൊരിക്കലും അവരെ വിട്ടു ഒരു സന്തോഷമില്ല. വീട്ടില്‍ ഒരു സങ്കടം വരുമ്പോഴല്ലേ ഒരു കൂട്ട് വേണമെന്ന് ചിന്തിക്കുകയുള്ളു. അങ്ങനെ ഒരു അവസ്ഥ എനിക്ക് വന്നിട്ടില്ല. അമ്മയുടെ അടുത്ത് നിന്ന് മാറി പോകാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അമ്മയോട് പലരും ചോദിക്കും മകളെ കെട്ടിച്ചു വിടാത്തതിനെ പറ്റി ആ ചോദ്യം ചോദിക്കുമ്പോള്‍ അമ്മയ്ക്ക് സങ്കടം വന്നാലും അമ്മ ബോള്‍ഡായി അവള്‍ക്കിഷ്ടമുള്ള സമയത്ത് അവള്‍ കല്യാണം കഴിച്ചോളുമെന്ന് പറയും. അമ്മയുടെ ബോള്ഡഡനസ് തനിക്കും ലഭിച്ചിട്ടുണ്ട്. ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് വിവാഹം കഴിക്കാന്‍ പ്രഷര്‍ ഉണ്ടായിട്ടില്ല. പ്രേമിക്കാനുള്ള സ്വാതന്ത്രം പോലും എനിക്ക് തന്നിട്ടുണ്ടെന്നും സുബി കുട്ടിച്ചേര്‍ത്തിരുന്നു.