അന്ന് കൈകളിലെ ട്രിപ്പ് പോലും ഊരി വച്ചാണ് സുബി വന്നത്, വേദികളോട് വലിയ അടുപ്പമായിരുന്നു; സുബിയുടെ ഭാവി വരനാകേണ്ടിയിരുന്ന രാഹുലിന്റെ വാക്കുകള്‍

നല്ല സൗഹൃദങ്ങളും തന്റ് പ്രിയപ്പെട്ടരുടെ സ്‌നേഹവും നെഞ്ചിലേറ്റിയാണ് പ്രിയ താരം സുബി സുരേഷ് ലോകം വിട്ടു പോയത്. കാണാനാഗ്രഹിച്ച കുറച്ചു പെരെങ്കിലും അവസാന നിമിഷം വരെ സുബിക്ക് ഒപ്പം താങ്ങും തണലും കരുതലുമായി ഉണ്ടായിരുന്നു. എല്ലാവരുടെയും നെഞ്ച് തകര്‍ന്ന് സദാ ചിരിക്കുന്ന മുഖവുമായി നടന്ന ഒരു പോരാട്ട വനിത മരണത്തിലും തന്‍രെ ചിരി മായ്ക്കാതെ യാത്രയായി. ഇനി ഒരു ഓര്‍മ്മ മാത്രമായി സുബി എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇപ്പോള്‍ വളരെ വിഷമത്തില്‍ സുബിയുടെ ഭാവി വരനാകേണ്ടിയിരുന്ന രാഹുല്‍ പറ്ഞ വാക്കുകല്‍ കേട്ടവരിലും നോവായി മാറി. ഫെബ്രുവരിയില്‍ വിവാഹം കഴിക്കണമെന്നും ഏഴു പവന്‍രെ താലിമാലയ്്ക്ക് ഒരാള്‍ ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണെന്നും അയാളെ കാട്ടി തരാമെന്നും പറഞ് സുബി  പ്രിയപ്പെട്ട രാഹുലിനെ എല്ലാവര്‍ക്കും ഒരു ഷോയ്ക്കിടെ പരിചയപ്പെടുന്നത്.

നാല്‍പ്പതിയൊന്നാം വയസില്‍ വിവഹിതയാകാന്‍ തീരുമാനിച്ച സുബി ആ പ്രായത്തില്‍ വെറും ഒരു ഓര്‍മ്മ മാത്രമായി തീരുമെന്ന് ആരും അറിഞ്ഞില്ല.സുബിയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് 20 വര്‍ഷമായി സുബിയെ അറിയാമായിരുന്നുവെന്നും എന്നാല്‍ കൂടുതല്‍ അടുപ്പം കുറച്ചു നാളുകളായിട്ടായിരുന്നു ഉണ്ടായിരുന്നത്. സുബി കുറച്ച് ദിവസങ്ങളായി വളരെ ക്രിട്ടിക്കല്‍ കണ്ടീഷനില്‍ ആശുപത്രിയിലായിരുന്നുവെന്നും പെട്ടെന്ന് ഹാര്‍ട്ടിന് പ്രശ്നമായതാണ് സുബി പെട്ടെന്ന് മരിക്കാനിടയായത്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാ യിരുന്നു. സുബി എല്ലാവരോടും നല്ല സൗഹൃദമുള്ള വ്യക്തിയായിരു ന്നുവെന്നും വിവാഹത്തെ പറ്റി രണ്ടു പേരുടെയും വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.

സ്വദേശത്തും വിദശത്തുമായി നിരവധി ഷോകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരുന്നു. കാനഡയിലും ഓസ്ട്രേലിയിയ ലുമൊക്കെ ഷോ ഉണ്ടായിരുന്നുവെന്നും അതിനായി പോകാനിരിക്കെയാണ് സുബി മരണത്തിന് കീഴടങ്ങിയ തെന്നും രാഹുല്‍ വ്യക്തമാക്കുന്നു.തങ്ങള്‍ ഒരുമിച്ച് വിദേശത്ത് ഷോകള്‍ക്ക് പോയപ്പോഴാണ് സുബിയോട് കൂടുതല്‍ അടുപ്പം വന്നതെന്നും ഞങ്ങള് രണ്ടുപേരും ഈ മേഖലയിലായതിനാല്‍ തന്നെ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ ഇനിയുള്ള ജീവിതത്തിലും ഒരുമിച്ചു തന്നെ മുന്നോട്ട് പോകാമെന്നു തങ്ങള്‍ തീരുമാനിച്ചിരുന്നു. സുബി ആഹാരമൊന്നും കഴിക്കില്ലായിരുന്നു.

ആരോഗ്യം പോലും നോക്കാതെയാണ് സുബി തന്റെ കലാ ജീവിതം മുന്നോട്ട് കൊണ്ടു പോയത്. വേദികള് വലിയ ഇഷ്ടമായിരുന്നു സുബിക്ക്. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലാത്ത കാര്യമാണ്. ജ്യൂസൊക്കെ കുടിക്കുമെന്ന് മാത്രം. എന്ത് അസുഖമുണ്ടെങ്കിലും പുള്ളിക്കാരി പുരത്ത് കാട്ടില്ല. പലവട്ടം അസുഖ ബാധിതയായി കിടന്നിട്ടും കൈയ്യിലെ ട്രിപ്പ് പോലും അഴിച്ച് വെച്ച് പെര്‍ഫോം ചെയ്തിട്ടുണ്ട്.

ആരോഗ്യം എപ്പോഴും ശ്രദ്ധിക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. സുബി കേട്ടില്ല. ആശുപത്രിയില്‍ എല്ലാ സഹായ ത്തിനും മറ്റുള്ളവര്‍ക്കൊപ്പം രാഹുലുമുണ്ടായിരുന്നു. സുബിയുടെ അവസാന ശ്വാസം വരെ എല്ലാത്തിനും രാഹുല്‍ കൂടെ നിന്നു. അന്ത്യ യാത്രയിലും വാഹനത്തില്‍ രാഹുലുണ്ടായിരുന്നു.തങ്ങളുടെ വിവാഹ പന്തല്‍ ഉയരേണ്ടിടത്ത് ഉയര്‍ന്നത്  മരണപ്പന്തലായിരുന്നു. തന്റെ വിഷമം നിയന്ത്രിക്കാന്‍ രാഹുല്‍ പണിപ്പെടുന്നുണ്ടായിരുന്നു.

 

Articles You May Like