അമ്മയുടെയും അച്ചന്റെയും വേര്‍പിരിയല്‍, പിന്നീട് അമ്മയെയും അനുജനെയും കൂട്ടി വാടക വീട്ടില്‍ താമസം, സ്വന്തം വീട് വച്ച് അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിച്ച മകള്‍; ഒടുവില്‍ തന്‍രെ വിവാഹ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി വിടവാങ്ങിയ സുബി

ജീവിതത്തിന്‍രെ സങ്കടകരമായ അവസ്ഥയിലും പതറാതെ ഒരു പെണ്‍കുട്ടി ധീരയും ബോള്‍ഡുമായി മാറി ജീവിതത്തില്‍ വിജയം നേടിയിരുന്നു. അത് മറ്റാരും ആയിരുന്നില്ല. പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച കോമഡി പരിപാചികളിലെ നിറ സാന്നിധ്യമായിരുന്ന സുബി സുരേഷായിരുന്നു. കുടുംബത്തിലെ മൂത്ത കുട്ടിയായിരുന്നു സുബി. പെണ്‍കുട്ടി ആയിരുന്നെിലും സുബി വലിയ ഉത്തരാവാദത്വം ചെറുപ്രായത്തില്‍ തന്നെ ചുമലിലേറ്റിയിരുന്നു. ഫ്‌ളേവേഴ്‌സ് ഒരു കോടിയിലെത്തിയപ്പോള്‍ സുബി തന്‍രെ ജീവിത കഥ പറഞ്ഞിരുന്നു.

അമ്മയും അച്ചനും അനുജനും ചേര്‍ന്ന കുടുംബമായിരുന്നു തന്‍രേത്. ഹിന്ദുവായ അമ്മയും ക്രിസ്ത്യാനിയായ അച്ചനും പ്രണയിച്ചാണ് വിവാഹം ചെയ്തത്. പക്ഷേ പിന്നീട് അച്ചനാകെ മാറി. അച്ചന്‍ സ്ഥിരമായി മദ്യപിക്കുമായിരുന്നു. അങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടായി. ഒടുവില്‍ അച്ചന്‍ അമ്മയെ ഉപേക്ഷിച്ചു. എന്‍രെ 23ആമത്തെ വയസിലാണ് അച്ചനും അമ്മയും വേര്‍പിരിഞ്ഞത്. ഒന്നിച്ചു പോകാത്തതിനാലാണ് ഇരുവരും വേര്‍ പിരിഞ്ഞത്.

എന്റെ ആദ്യ വരുമാനം അഞ്ഞൂറ് രൂപയായിരുന്നു. അന്ന് വാടക വീട്ടിലായിരുന്നു തന്‌റെയും കുടുുംബത്തിന്റെയും താമസം. അമ്മയുമായി വേര്‍ പിരിഞ്ഞെങ്കിലും അച്ചനെ വലിയ ഇഷ്ടവും ബഹുമാനവും ഒക്കെ ആയിരുന്നു തനിക്ക്. അച്ചനെ കാണാനായി ഞാന്‍ ഇടയ്ക്ക് പോകുമായിരുന്നു. പിന്നീട് അച്ചന്‍ മരിച്ചു. തലയിടിച്ച് വീണാണ് അച്ചന്‍ മരിക്കുന്നത്. അച്ചന്‍രെ ശവ സംസ്‌കാര ചടങ്ങിന് ഞാനും അനുജനും പോയിരുന്നു. അച്ചനെ ഞങ്ങള്‍ക്ക് നഷ്ട്ടപ്പെടാന്‍ കാരണം അച്ചന്‍രെ കൂടെ ഉള്ളവര്‍ ആയിരുന്നു. അമ്മയുമായി പിരിഞ്ഞതിന് ശേഷമാണ് അച്ചന്‍ തെറ്റ് മനസിലാക്കിയത്. അച്ചന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയതിന് പിന്നാലെ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മയെ ഞാനും അനുജനും ചേര്‍ന്ന് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചു. അമ്മയ്ക്കിഷ്ടമില്ലാതിരുന്നി്ട്ടും അമ്മ അതിന് തയ്യാറായി.

ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു അ്‌ദേഹം. ഞങ്ങള്‍ക്ക് വലിയ സഹായിയുമായിരുന്നു. കോമഡികലുടെയും ടെലിവിഷനില്‍ ആങ്കറായും കരിയര്‍ തുടങ്ങിയ സുബിയുടെ മനസില്‍ വീട് എന്ന സ്പനം ബാക്കിയായി. ഒടുവില്‍ വളരെ കഷ്ട്ടപ്പെട്ട് സുബി എന്‍രെ വീട് എന്ന സ്വപ്‌ന വീട് സ്വന്തമാക്കി.ഭക്ഷണമോ ഉറക്കമോ ഇല്ലാതെ വിശ്രമമില്ലാത്ത സുബി തന്റെ ഓരോ ലക്ഷ്യങ്ങളും നേടി എടുത്തത് കഠിന പരിശ്രമത്തിലൂടെ ആയിരുന്നു. പലപ്പോഴും ആരോഗ്യം മറന്ന സുബി തന്‍രെ ജോലികള്‍ ഭംഗിയാ്കാനും കൃത്യമാക്കാനും നോകി.

അങ്ങനെ ഒടുവില്‍ പല അസുഖങ്ങളും സുബിയെ പിടികൂടി. ഓരോ തവണ ആശുപത്രിയില്‍ ആകുമ്പോഴും പൂര്‍വ്വാധികം ശക്തിയോടെ സുബി വരുമായിരുന്നു. ഒടുവില്‍ രാജഗിരിയില്‍ അഡ്്മിറ്റായപ്പോവും സുബി തിരിച്ചുവരുമെന്ന പ്രതീക്ഷ സുബിയെ സ്്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ കരള്‍ രോഗം മൂര്‍ച്ഛിച്ചത് മറ്റ് അവയവങ്ങലെയും ബാധിക്കുകയും ചികിത്സകളെല്ലാം വിഫലമാക്കി ഒടുവില്‍ കരള്‍ മാറ്റിവയ്ക്കലിന് വിധേയയാകാന്‍ പോലും കാത്തു നില്‍ക്കാതെ സുബി വിട പറഞ്ഞപ്പോള്‍ തകര്‍ന്നത് എല്ലാത്തിനും കൂടെ നിന്ന് അമ്മയുടെയും അനുജന്റയും സുഹൃത്തുക്കളുടെയും ഒടുവില്‍ തന്റെ പ്രണയിനിയെ സ്വന്തമാക്കി നല്ല ഒരു കുടുംബ ജീവിതം സ്വപ്‌നം കണ്ട രാഹുലിന്റെ ഹൃദയവുമായിരുന്നു,

Articles You May Like