അതി നൂതനമായ ചികിത്സാ രീതി വരെ സുബിക്ക് വേണ്ടി ചെയ്തിരുന്നു, കരള്‍ മാത്രമല്ല മറ്റ് അവയവങ്ങളെയും തകരാര്‍ ബാധിച്ചിരുന്നു; ഡോക്ടറുടെ വെളിപ്പെടുത്തല്‍

നടിയും അവതാരികയും കോമഡി താരവുമൊക്കയായ സുബി സുരേഷിന്റെ മരണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു. കരള്‍ രോഗ ബാധിതയായിരുന്ന സുബി മുന്‍പ് പലപ്പോഴും ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ടെന്നത് സുബിയുടെ സുഹൃത്തുക്കളടക്കം പറഞ്ഞിട്ടുണ്ട്. ഇന്നു രാവിലെ പത്തു മണിക്കാണ് സുബി സുരേഷിന് അന്ത്യം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി.

ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന എപ്പോഴും ചിരിച്ച് കൊണ്ട് മാത്രം കണ്ടിരുന്ന സിനിമകളിലും ടെലിവിഷന്‍ ഷോകളിലും വളരെ സജീവമായിരുന്ന അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച സുബി എന്ന അതുല്യ പ്രതിഭയുടെ അപ്രതീക്ഷിതമായ വിട വാങ്ങല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ജോലി കൃത്യമായും ഭംഗിയായും തീര്‍ക്കുന്ന അഭിനേത്രി എന്നതിലുപരി സഹപ്രവര്‍ത്തകര്‍ക്ക് നല്ല ഒരു കൂട്ടുകാരിയും സോദരിക്കുമൊക്ക ആയിരുന്നു സുബി.

ജീവിതത്തില്‍ വലിയ ദുഖ സാഗരം നീന്തി കടന്ന് തന്‍രെ കൂടെ ഉള്ളവരെയും കൈപിടിച്ച് ജീവിതത്തിലേയ്ക്ക് ഉയര്‍ത്തിയ സുബി നല്ല ഒരു മകളും സഹോദരിയുമായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടം മാത്രമേ സുബിയോട് ഉണ്ടായിരുന്നുള്ളു. ഈ മാസം വിവാഹിതയാകുമെന്ന പറഞ്ഞ സുബിയാണ് ഇപ്പോള്‍ ഈ ലോകം വിട്ട് പോയിരിക്കുന്നത്. സുബിയുടെ അസുഖത്തെ പറ്റിയും പെട്ടെന്നുള്ള മരണത്തെ പറ്റിയും രാജ ഗിരി ഹോസ്പിറ്റലിന്‍രെ സൂപ്രണ്ട് ഡോക്ടര്‍ ഡോ. സണ്ണി പി. ഓരത്തേല്‍ വ്യക്തമാക്കുകയാണ്. ഇവിടെ കൊണ്ടു വരുമ്പോള്‍ തന്നെ സുബിയുടെ അവസ്ഥ വളരെ ക്രിട്ടിക്കലായിരുന്നു. സുബിക്ക് നേരത്തെ തന്നെ കരള്‍ രോഗം ഉണ്ടായിരുന്നു, പിന്നീട് അത് പതുക്കെ വൃക്കയിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും ബാധിക്കുകയും ഹൃദയത്തിനെ ബാധിച്ചപ്പോഴാണ് സുബിക്ക് മരണം സംഭവിച്ചത്. ഇത്തരകാര്‍ക്ക് പ്രതിരോധ ശേഷി വളരെ കുറവാണെന്നും ഇന്‍ഫക്ഷന്‍ പെട്ടെന്ന് ബാധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

അതി നൂതനമായ പല ചികിത്സകളും സുബിക്ക് നല്‍കിയിരുന്നു. പ്ലാസ്മ എക്‌സ്‌ ചേയ്ഞ്ച് വരെ നടത്തിയരുന്നു. എന്ത് ചെയ്തിട്ടും സുബിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. അവസാനമാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയിലേയ്ക്ക് കടക്കാമെന്ന നിഗമനത്തിലെത്തിയത്. ശസ്ത്ര ക്രിയയ്ക്ക് വേണ്ടിയുള്ള നിയമ നടപടികളും മറ്റും മാസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കേണ്ടത് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയരുന്നു. ആശുപത്രി മെഡിക്കല്‍ സംഘവും മറ്റും ശസ്ത്ര ക്രിയയ്ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. തീയതിയും നിശ്ചയിച്ചിരുന്നു.

സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍രെ അനുമതി ഇന്ന് ലഭിക്കാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. സുബിയോടും വീട്ടുകാരോടും അവസ്ഥയെ പറ്റിയും കരള്‍ മാറ്റിവയ്ക്കുന്നതിനെ പറ്റിയും പറഞ്ഞിരുന്നു. സുബിയുടെ ബന്ധു തന്നെയാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. സുബിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായതിനാല്‍ ശസ്ത്ര ക്രിയ ചെയ്യാന്‍ സാധ്യമല്ലായിരുന്നുവെന്നും ഡോക്ടര്‍ സണ്ണി വ്യക്തമാക്കി.ഞങ്ങള്‍ ആവുന്ന വിധം പരിശ്രമിച്ചിരുന്നെങ്കിലും മറ്റ് അവയവങ്ങലിലേയ്ക്ക് ബാധിച്ചതിനാല്‍ വെന്റിലേറ്ററിലോട്ട് സുബിയെ മാറ്റിയിരുന്നു, പിന്നീടാണ് മരണം സംഭവിച്ചത്.