ശ്രീകുമാറിനെ ആ വേഷത്തില്‍ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയി, ഞങ്ങളാരും ഇങ്ങനെ ഒരു വേഷമാണെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല; സ്‌നേഹ ശ്രീകുമാര്‍

കോമഡി പരമ്പരയായ മറിമായത്തിലൂടെ മണ്ഡോദരിയായും ലോലിതനായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. സീരിയലിലെ പരിചയം പിന്നീട് ഇരുവരെയും പ്രണയത്തിലെ ത്തിക്കുകയും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയുമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള് പങ്കു വയ്ക്കാറുണ്ട്. 2019 ഡിസംബര്‍ പതിനൊന്നിനായിരുന്നു ഇവരുടെ വിവാഹം. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വളരെ ലളിതമായി വിവാഹിതരായത്.

കഴിഞ്ഞ ദിവസമാണ് ശ്രീകുമാറും സ്നേഹയും തങ്ങളുടെ ജീവിതത്തിലെ വലിയ സന്തോഷം അറിയിച്ചത്. ഗര്‍ഭിണിയാണെന്ന സന്തോഷമാണ് ഇരുവരും പങ്കു വച്ചത്.ഇപ്പോള്‍ അഞ്ചാം മാസമാണെന്നും കുറച്ചു നാളുകള്‍ക്കു ശേഷം പറഞ്ഞാല്‍ മതിയെന്നു കരുതിയെന്നും അതു വെറെ ഒന്നു കൊണ്ടായിരുന്നില്ലായെന്നും ആദ്യം അറിഞ്ഞില്ലായിരുന്നുവെന്നും പിന്നെ കുറച്ച് ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായിരുന്നവെന്നും ഒടുവില്‍ ഏറെ കാത്തിരുന്ന സന്തോഷം ഞങ്ങളിലേയ്ക്കെത്തിയെന്നുമാണ് സ്നേഹ പറഞ്ഞത്.

മറിമായത്തിന്റെ സെറ്റില്‍ വച്ച് ഒരു ദിവസം ഫുഡു കഴിച്ചു കൊണ്ടിരിക്കെ ഒരു നെഞ്ചിരിച്ചില്‍ അനുഭവപ്പെ ട്ടുവെന്നും പിറ്റേന്ന് ദുബായിലേയ്ക്ക്‌ ഒരു ഷോയ്ക്കു വേണ്ടി പോകേണ്ടത് കൊണ്ടായിരുന്നതു കൊണ്ട് ഒരു ഡോക്ടറെ കണ്ടു. ഡോക്ടര്‍ എന്നെ കണ്ടപ്പോള്‍ തന്നെ ഗര്‍ഭിണിയാണെന്നു പറഞ്ഞുവെന്നും താന്‍ വിശ്വസി ച്ചില്ലെന്നും പിന്നീട് ഡോക്ടര്‍ ബ്ലഡ് ടെസ്റ്റിന് എഴുതി തരികയും ചെക്ക് ചെയ്തപ്പോഴാണ് ഗര്‍ഭിണി ആണെന്ന് അറിയുന്നത്. ഇപ്പോഴിതാ താരം ശ്രീകുമാറിന്‍രെ അഭിനയത്തെ പറ്റിയും വില്ലനായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ പറ്റിയും ഇരുവരും തുറന്ന് പറയുകയാണ്.

ഒരു യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഇരുവരും വിശേഷം പങ്കു വച്ചത്. മറിമായം സെറ്റില്‍ വച്ച് അധികം സംസാരമൊന്നും ഇല്ലാത്ത ആളായിരുന്ന ശ്രീ കുമാറെന്നാണ് സ്‌നേഹ പറയുന്നത്. ലോലിതന്‍ വളരെ ഹിറ്റായിരുന്നു. പ്രത്യേകിച്ച് ലോലിതന്‍രെ ചിരി. ലോലിതനെന്ന കഥാപാത്രത്തിന്റെ അഭിനയം കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. മെമ്മറീസില്‍ വില്ലനായിട്ടാണ് അഭിനയിക്കുന്നതെന്ന കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു. അതുവരെ ചിരിച്ച കണ്ട ശ്രീകുമാറിനെ വില്ലനായി കണ്ടപ്പോള്‍ ശരിക്കും ഞെട്ടലായിരുന്നു.

മറിമായത്തില്‍ നിന്ന് എല്ലാവരും ഒരുമിച്ചാണ് സിനിമ കാണാനായി പോയത്. ഇദ്ദേഹം അഭിനയിച്ച സീനൊന്നും കാണുന്നില്ലല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് മാസായി വില്ലന്റെ എന്‍ട്രി. അതു വലിയ ഒരു അത്ഭുതമായിരുന്നു. ഞങ്ങളാരും അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. വലിയ പ്രശംസ തനിക്ക് ആ വേഷം ചെയ്തതിനാല്‍ ലഭിച്ചിരുന്നുവെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ശരിക്കും ആ കഥാപാത്രം ചെയ്യുമ്പോള്‍ തനിക്ക് ആദ്യമൊന്നും വലിയ ധാരണ ഇല്ലായിരുന്നു വെന്നും വളരെ മികച്ചതാക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്തിരുന്നു. കോമഡിയിലൂടെ മാത്രം കണ്ട അദ്ദേഹത്തിന്റെ വില്ലനിസം ആരാധകര്‍ക്കും വലിയ ഞെട്ടലായിരുന്നുവെന്ന് സിനിമ കണ്ട ശേഷം ആരാധകരും വ്യക്തമാക്കിയിരുന്നു.മറിമായത്തിനൊപ്പം ഉപ്പും മുളകിലും പിന്നീട് ചക്കപ്പഴത്തിലും സജീവമായിരിക്കുകയാണ് ശ്രീകുമാര്‍. സ്‌നേഹയാകട്ടെ പ്രേക്ഷകരുടെ സ്വന്തം മണ്ഡോദരിയായി ഇപ്പോഴും സീരിയലില്‍ സജീവമാണ്‌.

Articles You May Like