“അടുത്തത് ഷഡ്ഡിയാണോ എടുക്കേണ്ടത്, കുറച്ച് നേരം കൂടെ കഴിഞ്ഞിരുന്നെങ്കില്‍ അവതാരകന്റെ കരണത്ത് അടിച്ചേനെ” പരിപാടിക്കിടയിൽ അവതാരകന്റെ പെരുമാറ്റത്തിൽ പ്രതികരിച്ച് ശ്രീജിത്ത് വിജയ് യുടെ ഭാര്യ

പ്രാങ്ക് പരിപാടികള്‍ ഒരുപാട് ടെലിവിഷൻ ഷോകളില്‍ കാണാറുണ്ട്. ഇപ്പോള്‍ യൂട്യൂബ് ഇന്റര്‍വ്യൂസിലും ചില സര്‍പ്രൈസ് പ്രാങ്കുകള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പ്രാങ്ക് വീഡിയോയാണ് വൈറലാവുന്നത്. സീരിയൽ സിനിമ താരം ശ്രീജിത്ത് വിജയിയും ഭാര്യ അര്‍ച്ചനയുമാണ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന്റെ പുതിയ പ്രാങ്ക് ഷോയിൽ ഇരയായത്. എന്നാൽ പ്രാങ്ക് മറ്റൊരു തരത്തിലേക്ക് മാറുകയും അർച്ചന ചൂടാവുകയും ചെയ്യുന്നുണ്ട്. പറക്കാട് ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി ആണ് ശ്രീജിത്തിനെയും ഭാര്യയെയും വിളിക്കുന്നത്.

സ്‌പോണ്‍സേഴ്‌സ് ആയ യമുന ഗ്രൂപ്പിന് വേണ്ടി ചെറിയ ചില പ്രമോഷന്‍ ഷൂട്ടുകള്‍ വേണം എന്നും പറയുന്നു. എന്നാൽ ആ കാര്യം തന്നോട് പറഞ്ഞില്ലെന്ന് അര്‍ച്ചന പറഞ്ഞപ്പോള്‍, ‘എന്നോട് പറഞ്ഞിരുന്നെന്നും പക്ഷെ യമുന ഗ്രൂപ്പിന്റെ പ്രൊഡക്ട്‌സ് എന്താണെന്ന് തനിക്ക് അറിയില്ല’ എന്നും ശ്രീജിത്ത് പറഞ്ഞു. ആദ്യം ബക്കറ്റിന്റെ ഒരു ആഡ് ചെയ്യാൻ പറയുകയും അത് മടിയൊന്നും കാണിക്കാതെ അര്‍ച്ചന ചെയ്തു. ശേഷം ചെരുപ്പ് കൈയ്യില്‍ പിടിച്ച് ആഡ് ചെയ്യാൻ പറഞ്ഞപ്പോള്‍ അത് തനിക്ക് കംഫര്‍ട്ടബിള്‍ അല്ല എന്ന് പറഞ്ഞു കൊണ്ട് അർച്ചന പിന്മാറുന്നു.

അങ്ങനെ പറഞ്ഞാൽ പറ്റില്ലെന്നും തങ്ങൾ ശ്രീജിത്തിനോട് നേരത്തെ പറഞ്ഞതാണെന്നും അവതാരകർ പറയുന്നു. യുമുന ഗ്രൂപ്പിന് വേണ്ടി എന്ന് പറഞ്ഞപ്പോൾ അത് എന്തായിരുന്നു എന്ന് അന്വേഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് പറഞ്ഞുകൊണ്ട് ആര്‍ജെ ഗദ്ദാഫിയും ചൂടായി.  നിങ്ങൾ മെയില്‍ നോക്കാതിരുന്നതും, യമുന ഗ്രൂപ്പ് എന്താണ് എന്ന് അന്വേഷിക്കാതിരുന്നതും ഞങ്ങയുടെ തെറ്റാണ് അതുകൊണ്ട് ചെയ്യാം. എന്നാൽ ഞങ്ങളെ വിളിച്ച ആളോട് എന്താണ് സംഭവം എന്ന് ചോദിച്ചിരുന്നു.

അയാള്‍ ഒന്നും പറഞ്ഞില്ലെന്ന് അർച്ചന പറഞ്ഞു. ആഡ് ചെയ്യാന്‍ അർച്ചന തയ്യാറായപ്പോള്‍ അവതാരകന്‍ പിന്നെയും ഓരോന്ന് പറഞ്ഞ് അര്‍ച്ചനയെ പ്രകോപിപ്പിക്കുന്നുണ്ട്. ചെരുപ്പ് മാത്രമല്ല, ബാത്രൂം ക്ലീനറും, ലുങ്കിയും കൊടുത്ത് ചെയ്യാന്‍ പറഞ്ഞപ്പോൾ വഴക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോവുന്നുണ്ട്. ഒടുവിൽ സംഗതി സീരിയസ് ആയപ്പോൾ പ്രാങ്ക് ആണെന്ന് പറഞ്ഞു. കുറച്ച് കൂടി കഴിഞ്ഞിരുന്നെകിൽ അടുത്തത് ഷെഡി ചെയ്യണോ എന്ന് താൻ ചോദിക്കുമായിരുന്നു എന്ന് അർച്ചന പറയുന്നു. എല്ലാ കാര്യവും നോക്കിയതിന് ശേഷം വർക്ക് ഏറ്റെടുക്കുന്ന ആളാണ് അർച്ചന. അത് കൊണ്ട് തന്നെ കുറച്ച് കഴിഞ്ഞിരുന്നെകിൽ അടി പൊട്ടിയേനെ എന്നും പറയുന്നുണ്ട്. ശ്രീജിത്തിന് ഉള്ളത് താൻ കൊടുത്തോളം എന്നും അർച്ചന കൂട്ടിച്ചേർത്തു.