ഇവൻ ​ഞങ്ങൾക്ക് വല്ലഭൻ,മാസങ്ങൾക്ക് ശേഷം മകന്റെ ചിത്രം പുറത്തുവിട്ട് സെന്തിലും ശ്രീജയും

ഒരുകാലത്ത് മലയാള ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞുനിൽക്കുകയും പിന്നീട് അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയും ചെയ്ത താരമാണ് ശ്രീജ ചന്ദ്രൻ. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ എന്നും നായികയായി തിളങ്ങിയിട്ടുള്ള ശ്രീജയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിലെ മുൻ നിര ടെലിവിഷൻ നായികമാർക്കൊപ്പം തിളങ്ങിനിന്ന സാഹചര്യത്തിലാണ് അഭിനയരംഗത്ത് നിന്ന് ശ്രീജ വിട്ടുനിൽക്കുന്നത്. തമിഴ് സീരിയലിൽ സജീവമായി ഇടപെട്ട താരം പിന്നീട് തമിഴ് നടൻ സെന്തിലിനെ വിവാഹം കഴിക്കുകയുണ്ടായി. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷം കടന്നുവന്നിരിക്കുന്നത്. 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ശ്രീജയ്ക്കും സെന്തിനും മകൻ ജനിച്ചിരിക്കുന്നത്. താരങ്ങൾ മകനു പേരിട്ടിരിക്കുന്നത് ശ്രീവല്ലഭ് എന്നാണ്.

കുഞ്ഞ് ജനിച്ചിട്ട് നാളുകൾ ഏറെ പിന്നിട്ടു എങ്കിൽ പോലും തങ്ങളുടെ വിവാഹ വാർഷിക ദിനത്തിലാണ് ശ്രീജയും സെന്തിലും കുഞ്ഞിനെ ആരാധകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഇരുവരും മാതാപിതാക്കളായി എന്ന വാർത്ത അറിഞ്ഞപ്പോൾ കുഞ്ഞിനെ കാണിക്കാത്തതിനുള്ള നീരസം പല ആരാധകരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ശ്രീജയുടെ വീട്ടിൽ വച്ചാണ് കുഞ്ഞിന് പേരിടിൽ നടത്തിയതെന്ന് ഏറ്റവും പുതിയ വീഡിയോയിൽ സെന്തിൽ പറയുന്നു. വിവാഹ കഴിഞ്ഞിട്ട് ഇത്രയും നാളായിട്ടും കുഞ്ഞില്ലാത്തതിന്റെ പേരിൽ ഒരിക്കൽ പോലും വിഷമം തോന്നിയിട്ടില്ല. പക്ഷേ ഇവൻ വന്നപ്പോൾ ജീവിതം കുറച്ചുകൂടി കളർ ആയി എന്ന് പറയുന്നതായിരിക്കും ശരി. ലൈഫിന് കുറച്ചുകൂടി അർത്ഥം ലഭിച്ചതുപോലെ. ഒരു കുഞ്ഞു വന്നാൽ പിന്നീട് നമുക്ക് കൂടുതൽ ഹാർഡ് വർക്ക് ആവശ്യമാണ്. ഇത് ഞങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു.

28ന് ശേഷം തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നതായി ശ്രീജയും പറയുന്നുണ്ട്. കുഞ്ഞിനെ ഇരു താരങ്ങളുടെയും വീട്ടിൽ രണ്ടുപേരിലാണ് വിളിക്കുന്നത്. ശ്രീജയുടെ വീട്ടിൽ ദേവുട്ടൻ എന്നും സെന്തിലിന്റെ വീട്ടിൽ വല്ലഭ് എന്നുമാണ് വിളിക്കുന്നത്. നമ്മൾ ദേവ്, സുന്ദരക്കുട്ടൻ, കുട്ടി പയ്യൻ അങ്ങനെ കുറെ പേരിട്ട മോനെ വിളിക്കുന്നുണ്ട്. ഇപ്പോൾ ആറുമാസമായി. അടുത്തിടെയാണ് ചോറുണ് നടത്തിയതെന്നും ഇരുവരും പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ശ്രീജ അത്ര സജീവമല്ലെങ്കിൽ പോലും സെന്തിൽ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ അടിക്കടി പങ്കുവയ്ക്കാറുണ്ടായിരുന്നു. തന്നെക്കാൾ വളരെയധികം ദേഷ്യമുള്ള വ്യക്തിയാണ് ശ്രീജ എന്നും അതുകൊണ്ടുതന്നെ പലപ്പോഴും താൻ തോറ്റു കൊടുക്കുകയാണ് പതിവെന്നും അടുത്തിടെ സെന്തിൽ പറഞ്ഞത് വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.