
“ഇത് ഓരോ അമ്മമാരും അനുഭവിക്കുന്നതാണ്, വാതിൽ അടയ്ക്കാൻ പോലും കഴിയുന്നില്ല” സൗഭാഗ്യ
സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് വളരെ സുപരിചിതരായ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമായ താര കല്യാണിന്റെ മകൾ കൂടെയാണ് സൗഭാഗ്യ. എന്നാൽ താരം വിവാഹം കഴിച്ചത് അമ്മയുടെ ശിക്ഷണത്തിൽ നൃത്തം പഠിച്ചിരുന്ന അർജുൻ സോമശേഖറിനെയാണ്. ഇരുവർക്കും ഒരു മകളാണുള്ളത്. 2020 ൽ ആയിരുന്നു സൗഭാഗ്യയും അർജുനും വിവാഹിതരായത്. അന്ന് മുതൽ തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നവരാണ് സൗഭാഗ്യയും അർജുനും.

എന്നാൽ ജനിച്ചപ്പോൾ മുതൽ ആരാധകരെ നേടി സോഷ്യൽ മീഡിയയിൽ സജീവമായതാണ് കുഞ്ഞു സുദർശനയും. എന്നാൽ ഇപ്പോൾ അർജുൻ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രം സജീവമായ സൗഭാഗ്യ ഇപ്പോൾ അഭിനയ രംഗത്തേക്ക് എത്തുകയും ചെയ്തു. അർജുനും സൗഭാഗ്യയും ഒരുമിച്ച് അഭിനയിക്കുന്ന സീരിയലാണ് ഉരുളയ്ക്ക് ഉപ്പേരി എന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു വീഡിയോയാണ്.

വീഡിയോയിൽ സൗഭാഗ്യ പറയുന്നത് തനിക്ക് എപ്പോഴാണ് വാതിൽ പൂട്ടി ഒന്ന് വാഷ് റൂമിൽ പോവാൻ പറ്റുകയെന്നും ഈ അടുത്തൊന്നും പോകാൻ പറ്റുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ആണ്. അതിന്റെ കാരണം സുധാപ്പു എപ്പോഴും തന്റെ പുറകെ തന്നെ വരികയായെന്നാണ് സൗഭാഗ്യ പറഞ്ഞത്. സൗഭാഗ്യ വാഷ് റൂമിന്റെ ഉള്ളിൽ നിന്നും എടുത്ത വീഡിയോയിൽ സുധാപ്പു നിരങ്ങി നിരങ്ങി സൗഭാഗ്യയുടെ അടുത്തേക്ക് വരുന്നതും വാഷ് റൂമിന്റെ വാതിലിന്റെ അടുത്ത് നായക്കുട്ടിയുമായി ഇരിക്കുന്നതുമൊക്കെയാണ് കാണിക്കുന്നത്.

ഇപ്പോൾ സൗഭാഗ്യ പങ്ക് വെച്ച വീഡിയോയ്ക്ക് ഒരാൾ കമന്റ് പറഞ്ഞത് കുഞ്ഞുങ്ങളെ തനിച്ച് നോക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഒരമ്മയുടെ കഷ്ടപ്പാട് മനസിലാക്കി തരുന്ന വീഡിയോയാണ് ഇതിനുമാണ്. ‘അമ്മ താര കല്യാണിന് ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും ഉള്ളതിനേക്കാൾ ആരാധകരാണ് താരയുടെ മകൾ സൗഭാഗ്യയ്ക്കും പേരക്കുട്ടി സുധാപ്പുവിനും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മാത്രമായി ഉള്ളത്. മുനോയും തരാം ഒരു വീഡിയോ പങ്ക്ഒ വെച്ച് ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കുന്ന അമ്മമാരുടെ ബുദ്ധിമുട്ടകൾ കാണിച്ചിരുന്നു. നിരവധി പേരായിരുന്നു അതിന് കമന്റുകളുമായി എത്തുന്നത്.