
“അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമമാണ്, അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ഞങ്ങൾ എടുത്തത്” താരയുടെ രണ്ടാം വിവാഹത്തെ കുറിച്ച് മകൾ സൗഭാഗ്യ
താര കുടുംബം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാൻ ഇല്ലാത്ത കുടുംബമാണ് താര കല്യാണിന്റേത്. അഭിനയത്രി മാത്രമല്ല നർത്തകി കൂടിയാണ് താര കല്യാൺ. അനേകം മിനിസ്ക്രീൻ പരമ്പരകളിൽ വേഷമിട്ട താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. ഡാൻസ് സ്കൂളും യുട്യൂബ് വ്ലോഗിങുമൊക്കെ ആയിട്ടാണ് താരം പോവുന്നത്. മകൾ സൗഭാഗ്യയും സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു കൊണ്ട് സൗഭാഗ്യയും എത്താറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു താരയുടെ ഇരുപത്തിയാറാം വിവാഹ വാർഷികം. രാജറാമുമായുള്ള വിവാഹം കഴിഞ്ഞ് ഒപ്പം ജീവിച്ചത് 26 വർഷമാണെന്ന് കഴിഞ്ഞ ദിവസം വിവാഹ വാർഷികത്തിൽ താര കുറിച്ചിരുന്നു. . 2017ലാണ് രാജാറാം മരിക്കുന്നത്. അനേകം പരമ്പരകളിൽ രാജാറാം വേഷമിട്ടിട്ടുണ്ട്. രാജാറാം പോയ ആ ശൂന്യത തന്നെ ഇപ്പോഴും അലട്ടാറുണ്ടെന്ന് താര മുമ്പ് പറഞ്ഞിരുന്നു. അച്ഛന്റെ മരണത്തോടെ അമ്മ ഒറ്റപ്പെട്ട് പോയെന്നും അതൊന്ന് മാറാൻ അമ്മ വീണ്ടും വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും പറയുകയാണ് ഇപ്പോൾ സൗഭാഗ്യ.

ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സൗഭാഗ്യ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ തനിക്കുള്ള വിഷമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. അമ്മയെ വീണ്ടുമൊരു വിവാഹം കഴിപ്പിക്കണം എന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ അത് യാഥാർഥ്യം ആകുന്നില്ല എന്നാണ് സൗഭാഗ്യ പറയുന്നത്. അമ്മ ഒറ്റയ്ക്കിരിക്കുന്നത് കാണുമ്പോൾ തനിക്ക് നല്ല വിഷമമാണ്. കൂട്ടിന് ഒരാളുണ്ടാവുക എന്നത് ഒരു സംഭവമാണ്. പാർട്ട്നേർ ഒരു അത്യാവശ്യ ഘടകമാണ്. അമ്മയ്ക്ക് അമ്മയുടെ ശീലങ്ങൾ ഒഴിവാക്കി എന്നോടൊപ്പം നില്ക്കാൻ താൽപര്യമില്ല. ഞങ്ങൾ അമ്മയ്ക്കൊപ്പം പോയി നിന്നാലും അതിന് ഒരു പരിതിയുണ്ട്. അമ്മ വീണ്ടും വിവാഹം കഴിക്കുന്നതിൽ എനിക്ക് സന്തോഷമാണ്. എനിക്ക് മാത്രമല്ല ഇപ്പോഴത്തെ ജനറേഷനിലെ പലർക്കും ഇങ്ങനെ ഉള്ള ചിന്തകൾ ഉണ്ട്.

സൗഭാഗ്യയുടെ ഭർത്താവ് അർജുനും ഇതേ അഭിപ്രായമാണുള്ളത്. നമ്മൾ ഭാര്യയും കുഞ്ഞുമൊക്കയായി താമസിക്കുമ്പോൾ അച്ഛനും അമ്മയ്ക്കൊപ്പം അധികം നില്ക്കാൻ കഴിയില്ല. എന്തെങ്കിലും സഹായിക്കാൻ ചെന്നാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാവില്ലേ എന്നെ പറയുള്ളു. അത് കൊണ്ട് കൂടെ ഒരാൾ ഉണ്ടാവുന്നതിൽ സന്തോഷമേ ഉള്ളു എന്ന് അർജുനും പറഞ്ഞു. അമ്മയുടെ വിവാഹത്തെ കുറിച്ച് സൗഭാഗ്യ തൻ്റെ യൂട്യൂബ് ചാനലിലൂടെയും പറഞ്ഞു കൊണ്ട് എത്തിയിരുന്നു. നല്ലൊരു കാര്യമാണ് സൗഭാഗ്യ ചെയ്യുന്നത് എന്നാണ് കമെന്റുകൾ വരുന്നത്.