
“17 വർഷം 85 സീരിയലുകൾ, മകളാണെന്ന് പലരും പറഞ്ഞു, തൻ്റെ മകൾ അല്ല, അന്ന് പോയപ്പോൾ അറിഞ്ഞില്ല ഇതായിരുന്നു തലവര എന്ന് ” സൗപർണിക സുഭാഷ്
ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലെ ഒരേ പോലെ തിളങ്ങാനാകുമെന്ന് തെളിയിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് സൗപർണിക. കുട്ടിത്തം വിട്ടുമാറാത്ത മുഖവും പുഞ്ചിരിയും അഭിനയ മികവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിലാണ് ആരാധകരെ സൗപർണിക സ്വന്തമാക്കിയത്. കാലാപാരമ്പര്യമുള്ള കുടുംബത്തിലാണ് സൗപർണിക വളർന്നത്. മോഹൻലാൽ നായകനായി എത്തിയ തന്മാത്ര ചിത്രത്തിലും സൗപർണിക എത്തിയിരുന്നു. സിനിമയിൽ നിന്നാണ് സൗപർണിക മിനിസ്ക്രീൻ രംഗത്തേക്ക് കടന്നത്. പൊന്നൂഞ്ഞാൽ ആയിരുന്നു സൗപർണികയുടെ ആദ്യ പരമ്പര.

വില്ലത്തിയായും സ്വഭാവ നടിയായും നിരവധി കഥാപാത്രങ്ങൾ താരത്തിന് ചെയ്യാൻ സാധിച്ചിട്ടുണ്ട്. പതിനേഴ് വർഷത്തെ അഭിനയ രംഗത്തുള്ള സൗപർണിക ഇതുവരെ 85ഓളം മിനിസ്ക്രീൻ പരമ്പരകളിലാണ് വേഷമിട്ടിട്ടുള്ളത്. ഇപ്പോഴിതാ എന്ത് കൊണ്ടാണ് മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധ കൊടുത്തത് എന്ന് തുറന്നു പറയുകയാണ് സൗപർണിക ഇപ്പോൾ. സ്‌കൂൾ സമയത്താണ് തുളസീദാസ് സാർ അവൻ ചാണ്ടിയുടെ മമകൻ എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. പൃഥ്വിരാജാണ് നായകനായി എത്തുന്നത് എന്ന് കേട്ടപ്പോഴെ ത്രില്ലിലായിരുന്നു.

വീട്ടിൽ ഒരുപാട് ബഹളം ഉണ്ടാക്കിയാണ് അഭിനയിക്കാനുള്ള സമ്മതം വാങ്ങിയെടുത്തത്. ആ ചിത്രത്തിൽ നല്ല ഡയലോഗുകൾ കിട്ടിയിരുന്നു. തന്മാത്രയിലേത് ചെറിയ കഥാപാത്രമായിരുന്നെങ്കിലും വളരെ നന്നായിരുന്നു എന്നും സൗപർണിക പറഞ്ഞു. സിനിമയിൽ നിന്ന് സീരിയലിലേക്ക് കടന്നപ്പോൾ കുടുംബത്തിലേക്ക് എത്തുന്ന ഫീൽ ആണ്. ചെറുപ്പം മുതൽ അറിയാവുന്നവരാണ് സീരിയൽ സെറ്റിൽ പോയാൽ ഉണ്ടാവുക. മാത്രമല്ല പുതുതായി അഭിനയിക്കാൻ എത്തുന്ന ആളുകളും പൊളിയാണ്. അവരിൽ നിന്നും നമുക്ക് പലതും പഠിക്കാനും കിട്ടാറുണ്ട്. എൻ്റെ മാതാവ് പരമ്പരയിൽ അഭിനയിക്കുമ്പോൾ ഒപ്പം ഉള്ളത് എൻ്റെ മകളാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.

എന്നാൽ അത് തൻ്റെ മകളല്ല. എലീൻ എലീസ ആണ് ആ മിടുക്കി കുട്ടി. ഞങ്ങൾ ഒന്നിച്ച് റീൽസൊക്കെ ചെയ്യാറുണ്ട്. 2013ലായിരുന്നു സുഭാഷ് ബാലകൃഷ്ണനുമായി സൗപർണികയുടെ വിവാഹം കഴിഞ്ഞത്. സുഭാഷ് എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മനസിലായെന്ന് വരില്ല. അമ്മുവിന്റെ അമ്മ എന്ന പരമ്പരയിൽ കിരണ്‍ എന്ന കഥാപാത്രത്തെ പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടെന്ന് ആളെ മനസ്സിലാവും. അന്ന് താൻ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ അറിഞ്ഞില്ല അഭിനയം ആയിരിക്കും തൻ്റെ വഴിയെന്ന്. അതാണ് തലവരയെന്ന് പറയുന്നത് എന്നും താരം പറയുന്നു.