എന്റെ ജീവിതത്തില്‍ പലരും പൂണ്ട് വിളയാടിട്ട് പോയി, എന്റെ സന്തോഷവും സ്വപ്‌നവുമൊക്കെ അവര്‍ തകര്‍ത്തു; ഞാന്‍ ഒരുപാട് കരഞ്ഞുവെന്ന് സൂര്യ

ബിഗ്‌ബോസില്‍ മൂന്നാം സീസണില്‍ വളരെ ശക്തയായ മത്സരാര്‍ത്ഥിയായി വന്ന താരമായിരുന്ന സൂര്യ ജി മേനോന്‍. സൂര്യയെ അതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കാരണം ആര്‍. ജെ ആയി തിളങ്ങിയ സൂര്യ മോഡലിങ് രംഗത്തും വളരെയധികം സജീവമായ വ്യക്തിയായിരുന്നു. ബിഗ് ബോസില്‍ വളരെ നന്നായി ഗെയിം കളിച്ച താരമായിരുന്നു സൂര്യ. സഹ മതസരാര്‍ത്ഥിയും നടനുമായ മണിക്കുട്ടനോട് സൂര്യക്ക് പ്രണയം തോന്നിയിരുന്നു.തന്റെ വിവാഹത്തെ പറ്റി പല തവണ ബിഗ് ബോസില്‍ ഓപ്പണമായും അല്ലാതെയും താരം പറഞ്ഞിരുന്നു. സൂര്യക്ക് ഐശ്ചര്യ റായിയുടെ മുഖച്ഛായ ഉള്ളതിനാല്‍ തന്നെ പല വിധമുള്ള ഫോട്ടോ ഷൂട്ടുകളിലും തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. താരത്തിന് നിരവധി വിമര്‍ശകരും അതിനൊപ്പം നിരവദി ആരാധകരും ഉണ്ടായിരുന്നു.

ബിഗ് ബോസില്‍ താരം തന്‍രെ സിനിമാ പ്രവേശനത്തെ പറ്റി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെയും താരത്തിന് നെഗറ്റീവ് കമന്റുകളാണ് ലഭിച്ചത്. എന്നാല്‍ അതിലൊന്നും തളാരാതെ തന്‍രറെ സ്പ്‌നത്തിലേയ്ക്ക് താന്‍ എത്തിയെന്ന് സൂര്യ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്. ഇപ്പോഴിതാ സൂര്യ തന്നെ എഴുതിയതും നായികയായി അരങ്ങേറിയതുമായ ചിത്രത്തെ പറ്റിയും തന്‍രെ സ്വപ്നത്തെ പറ്റിയും സൂര്യ തുറന്നെഴുതുകയാണ്.

2021 -ല്‍ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേര്‍ വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന്. പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല. സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്. പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട്.

പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ എന്റെ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും പരിഹാസ കമന്റുകള്‍ വന്നു കൊണ്ടേയിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എന്റെ സ്വപ്നം സര്‍വേശ്വരന്‍ നടത്തി തന്നു. എന്നെ സ്നേഹിച്ച്, ബിഗ് ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാര്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും. സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല, അത് നേടാന്‍ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ബിഗ് ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍ ഞാന്‍ വിജയിച്ചു കഴിഞ്ഞു…’ എന്നുമാണ് സൂര്യ കുറിപ്പിലൂടെ പങ്കു വച്ചിരിക്കുന്നത്.